ETV Bharat / bharat

നടി അമൃത പാണ്ഡെ മരിച്ച നിലയിൽ; താരത്തിന്‍റെ വാട്ട്സാപ് സ്‌റ്റാറ്റസിൽ നിഗൂഢത - Actor Amrita Pandey Found Dead

author img

By ETV Bharat Kerala Team

Published : Apr 30, 2024, 6:01 PM IST

BHOJPURI ACTOR  AMRITA PANDEY  SUICIDE  അമൃത പാണ്ഡെ
Bhojpuri Actor Amrita Pandey Found Dead At Bihar Home; Probe Begins

ചലച്ചിത്ര താരം അമൃത പാണ്ഡെയെ ബിഹാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തിന് തൊട്ടുമുമ്പ് നിഗൂഢമായ പോസ്റ്റ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച് താരം

ഹൈദരാബാദ്: നടി അമൃത പാണ്ഡെയെ ബിഹാറിലെ ഭഗല്‍പൂരിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താരം ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. ഹിന്ദിയിലും ഭോജ്‌പുരിയിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് അമൃത. ഇതിന് പുറമെ ഇരുഭാഷകളിലുമായി നിരവധി ഷോകളിലും വെബ്‌സീരിസുകളിലും പരസ്യ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

മരണത്തിന് തൊട്ടുമുമ്പ് നിഗൂഢമായ ഒരു സ്റാറ്റസ് താരം തന്‍റെ വാട്‌സാപ്പില്‍ പങ്കുവച്ചിരുന്നു. ജോഗ്‌സര്‍ പൊലീസ് മരണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ മുറിയില്‍ ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മൊബൈല്‍ ഫോണും മറ്റ് ചില വസ്‌തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ അന്വേഷണത്തിന് സഹായകമാകുമെന്നാണ് കരുതുന്നത്.

അതേസമയം ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. മരണത്തിന് തൊട്ടുമുമ്പ് വാട്‌സാപ്പില്‍ പങ്കുവച്ച ഒരു ഗൂഢമായ പോസ്‌റ്റ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അവരുടെ ജീവിതം രണ്ട് വള്ളത്തിലായിരുന്നു. താന്‍ സ്വയം മുങ്ങി അവരുടെ യാത്ര സുഗമമാക്കുകയാണ് എന്നര്‍ഥം വരുന്ന സ്‌റ്റാറ്റസാണ് താരം വാട്‌സാപ്പില്‍ പങ്ക് വച്ചത്. മതിയായ അവസരങ്ങള്‍ കിട്ടാത്തത് മൂലം താരം ഏറെ വിഷാദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഭര്‍ത്താവ് ചന്ദ്രാമണി ഝന്‍ഗാദിനൊപ്പം മുംബൈയിലായിരുന്നു അമൃതയുടെ താമസം. അദ്ദേഹം ഒരു അനിമേറ്റര്‍ എന്‍ജീനീയറായിരുന്നു. ഈ മാസം പതിനെട്ടിന് ഇരുവരും ഭഗല്‍പൂരില്‍ അമൃതയുടെ സഹോദരി വീണയുടെ വിവാഹത്തിനെത്തിയിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം ഭര്‍ത്താവ് മുംബൈയിലേക്ക് തിരികെ പോയി. അമൃത സ്വന്തം വീട്ടില്‍ തന്നെ നില്‍ക്കുകയായിരുന്നു.

വീണയുടെ വിവാഹത്തില്‍ അതീവ സന്തോഷത്തോടെയാണ് അമൃത പങ്കെടുത്തത്. പിന്നെ എന്താണ് ഇത്രയും കടുത്ത തീരുമാനത്തിലേക്ക് താരത്തെ എത്തിച്ചതെന്ന് അറിയില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ഇന്‍സ്‌റ്റാഗ്രാമില്‍ സഹോദരിയെയും ഭര്‍ത്താവിനെയും അവര്‍ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചിരുന്നു. വിവാഹദിനത്തില്‍ താന്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ചിത്രവും അമൃത ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

Also Read: താമരശ്ശേരിയിൽ കാണാതായ വിദ്യാർഥിനിയും സുഹൃത്തും മരിച്ച നിലയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.