ETV Bharat / state

ഡോ. ആൻ്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍; നിയമനം നടത്തി മാർപാപ്പ - ASSISTANT BISHOP APPOINTED

author img

By ETV Bharat Kerala Team

Published : May 11, 2024, 10:30 PM IST

ഡോ. ആൻ്റണി വാലുങ്കലിനെ വരാപ്പുഴ അതിരൂപത സഹായമെത്രാനായി ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചു

VARAPUZHA ARCHDIOCESE  ASSISTANT BISHOP ANTONY VALUMKAL  VARAPUZHA ATHIROOPATHA BISHOP  അതിരുപത സഹായമെത്രാനെ നിയമിച്ചു
ASSISTANT BISHOP APPOINTED (Source: Etv Bharat Reporter)

വരാപ്പുഴ അതിരുപത സഹായമെത്രാനെ നിയമിച്ചു (Source: Etv Bharat Reporter)

എറണാകുളം : വരാപ്പുഴ അതിരൂപത സഹായമെത്രാനായി ഡോ. ആൻ്റണി വാലുങ്കലിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ആർച്ച്ബിഷപ്‌സ്‌ ഹൗസിൽ നടത്തി. തത്സമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു.

അതിരൂപതയ്ക്ക് സഹായമെത്രാനെ അനുവദിക്കണമെന്ന തങ്ങളുടെ ആവശ്യം വത്തിക്കാൻ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. മാർപാപ്പയ്ക്ക് നന്ദിയർപ്പിച്ച് നിയുക്ത സഹായ മെത്രാൻ ഫാദർ ആൻ്റണി വാലുങ്കൽ സംസാരിച്ചു. ബിഷപ്പുമാർ, മോൺസിഞ്ഞോർമാർ, വൈദികർ, സിസ്റ്റേഴ്‌സ്‌, അല്‍മായർ എന്നിവർ സന്നിഹിതരായിരുന്നു.

എറണാകുളം മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി കെ ജെ ഷൈനും, യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനും ചടങ്ങിൽ പങ്കെടുത്തു. മെത്രാഭിഷേകം ജൂൺ 30 ന് വല്ലാർപാടം ബസിലിക്കയിൽ നടത്തും. 1969 ജൂലായ് 26 ന് എരൂർ സെൻ്റ് ജോർജ് ഇടവകയിൽ ജനിച്ച ഫാദർ ആൻ്റണി വാലുങ്കൽ 1984 ജൂൺ 17 നാണ് സെമിനാരിയിൽ ചേർന്നു. ആലുവ കാർമ്മൽഗിരി സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര പഠനവും മംഗലപ്പുഴ സെമിനാരിയിൽ ദൈവശാസ്ത്ര പഠനവും നടത്തി.

1994 ഏപ്രിൽ 11 നാണ് തിരുപ്പട്ടം സ്വീകരിച്ചു. പൊറ്റക്കുഴി, വാടേൽ എന്നീ ഇടവകകളിൽ സഹവികാരിയായി സേവനം ചെയ്‌തു. തുടർന്ന് ഏഴു വർഷക്കാലം മൈനർ സെമിനാരി വൈസ് റെക്‌ടർ, വിയാനി ഹോം സെമിനാരി ഡയറക്‌ടർ എന്നീ നിലകളിൽ സേവനം ചെയ്‌തു. തുടർന്ന് ജോൺ പോൾ ഭവൻ സെമിനാരി ഡയറക്‌ടർ ആയി നിയമിതനായി.

മൂന്നു വർഷങ്ങൾക്കു ശേഷം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പിരിച്വാലിറ്റിയിൽ നിന്നും ആധ്യാത്മിക ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പിന്നീട് സെൻ്റ് പീറ്റേഴ്‌സ്‌ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡോക്‌ടറേറ്റും നേടിയ അദ്ദേഹം ആലുവ കാർമ്മൽഗിരി സെമിനാരിയിൽ സ്‌പിരിച്ച്വൽ ഡയറക്‌ടറും പ്രൊഫസറുമായി നിയമിതനായി.

ഇക്കാലയളവിൽ ചൊവ്വര, പാറപ്പുറം ദൈവാലയങ്ങളുടെ അജപാലന ശുശ്രൂഷയും നിർവഹിച്ചു. ഇപ്പോൾ വല്ലാർപാടം ബസിലിക്ക റെക്‌ടറായി സേവനം ചെയ്‌തു വരികയായിരുന്നു.

ALSO READ: സിഡ്‌നിയിലെ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കിടെ പുരോഹിതനെ കുത്തി, മറ്റ് നിരവധി പേര്‍ക്കും പരിക്ക്; 15കാരൻ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.