ETV Bharat / state

നൂഡിൽസ്‌ കഴിച്ച് ആറുവയസുകാരന്‌ ദാരുണാന്ത്യം; കുടുംബാംഗങ്ങളുടെ നില ഗുരുതരം - CHILD DIES AFTER EATING NOODLES

author img

By ETV Bharat Kerala Team

Published : May 11, 2024, 7:27 PM IST

Updated : May 11, 2024, 7:53 PM IST

ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയില്‍ ന്യൂഡില്‍സ് കഴിച്ച് കുട്ടി മരിച്ചു. കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

HOW HARMFUL EATING NOODLES  DEADLY NOODLES  നൂഡിൽസ്‌ കഴിച്ച് മരണം  CHILD DIES AFTER EATING MAGGI
CHILD DIES AFTER EATING NOODLES (Source: Etv Bharat)

പിലിഭിത് (ഉത്തർപ്രദേശ്‌): നൂഡിൽസ്‌ കഴിച്ച് ആറുവയസുക്കാരന്‌ ദാരുണാന്ത്യം. കുടുംബത്തിലെ 6 അംഗങ്ങളുടെ നില ഗുരുതരം. ആറുവയസുക്കാരനായ രോഹൻ ആണ്‌ മരിച്ചത്‌. ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലാണ്‌ സംഭവം. കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുരൻപൂർ തഹസിൽ പ്രദേശത്തിന് കീഴിലുള്ള രാഹുൽ നഗറിലെ താമസക്കാരിയായ സീമയും ഡെറാഡൂണിൽ താമസിക്കുന്ന സോനുവും വർഷങ്ങൾക്ക് മുമ്പ് വിവാഹിതയായിരുന്നു. മക്കളായ രോഹൻ, വിവേക്, മകൾ സന്ധ്യ എന്നിവർക്കൊപ്പം സീമ വ്യാഴാഴ്‌ച മാതൃവീട്ടിൽ എത്തി. ഇവിടെ നിന്ന്‌ രാത്രി വീട്ടുകാരെല്ലാം നൂഡിൽസും ചോറും കഴിച്ചാണ്‌ ഉറങ്ങാൻ കിടന്നത്‌.

ഇതിന് പിന്നാലെ സീമയ്‌ക്കും മൂന്ന് മക്കള്‍ക്കും സഹോദരി സഞ്ജുവിനും ജേഷ്‌ഠന്‍റെ ഭാര്യ സഞ്ജനയ്‌ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ എല്ലാവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം സ്ഥിതി മെച്ചപ്പെട്ടതോടെ കുടുംബാംഗങ്ങൾ വീട്ടിലേക്ക് മടങ്ങി.

എന്നാല്‍ വെള്ളിയാഴ്‌ച രാത്രിയോടെ കുടുംബാംഗങ്ങളുടെ ആരോഗ്യ നില വീണ്ടും വഷളായി. സീമയുടെ മകൻ രോഹൻ വയറിന് അസ്വസ്ഥതയെ തുടര്‍ന്ന്‌ മരിച്ചു. സംഭവത്തിന് ശേഷം മറ്റ് അംഗങ്ങളുടെ നിലയും വഷളായി. ശനിയാഴ്‌ച രാവിലെയാണ് എല്ലാവരെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചത്.

സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ചുപേരെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചതായി പുരൻപൂർ ഹെൽത്ത് സെന്‍ററിലെ ഡോ. റഷീദ് പറഞ്ഞു. ഇവരിൽ ഒരാളുടെ നില ഗുരുതരമായതിനാൽ കൂടുതല്‍ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്‌തതായും അവര്‍ വ്യക്തമാക്കി.

ALSO READ: വീണ്ടും വില്ലനായി ഷവർമ; 19കാരൻ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു, 12 പേർ ചികിത്സയിൽ

Last Updated :May 11, 2024, 7:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.