ETV Bharat / sports

ഷര്‍ട്ടിലും മുണ്ടിലും 'ക്ലാസല്ല' സഞ്ജു 'മാസാണ്' ; നായകന്‍റെ പുത്തൻ വീഡിയോയുമായി രാജസ്ഥാൻ റോയല്‍സ് - Sanju Samson Viral Video

author img

By ETV Bharat Kerala Team

Published : May 9, 2024, 11:51 AM IST

ഷര്‍ട്ടും മുണ്ടും ധരിച്ച സഞ്ജുവിന്‍റെ മാസ് വീഡിയോ പുറത്തുവിട്ട് രാജസ്ഥാൻ റോയല്‍സ്

സഞ്ജു സാംസണ്‍  CSK VS RR  IPL 2024  SANJU SAMSON IN MUNDU
Sanju Samson (Rajasthan Royals/X)

ചെന്നൈ : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരൊറ്റ ജയമാണ് നിലവില്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ രാജസ്ഥാൻ റോയല്‍സിന് ആവശ്യം. ആദ്യ 11 മത്സരങ്ങളില്‍ എട്ടിലും ജയിച്ച അവര്‍ക്ക് 16 പോയിന്‍റാണ് ഇപ്പോഴുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് രാജസ്ഥാൻ റോയല്‍സിന്‍റെ അടുത്ത മത്സരം.

ചെപ്പോക്കില്‍ ഞായറാഴ്ച വൈകുന്നേരം മൂന്നരയ്‌ക്കാണ് ഈ മത്സരം ആരംഭിക്കുന്നത്. സൂപ്പര്‍ കിങ്‌സിനെതിരായ ഈ പോരാട്ടത്തിനുള്ള തയ്യാറെടുപ്പുകളിലാണ് നിലവില്‍ രാജസ്ഥാൻ റോയല്‍സ്. സൂപ്പര്‍ കിങ്‌സിനെതിരായ ഈ മത്സരത്തില്‍ ജയിക്കാനായാല്‍ പോയിന്‍റ് പട്ടികയില്‍ നഷ്‌ടമായ ഒന്നാം സ്ഥാനവും രാജസ്ഥാന് തിരിച്ചുപിടിക്കാം.

സീസണിലെ ആദ്യ 9 മത്സരങ്ങളില്‍ നിന്നും ഒരു തോല്‍വി മാത്രമായിരുന്നു രാജസ്ഥാൻ റോയല്‍സ് വഴങ്ങിയത്. എന്നാല്‍, അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും അവര്‍ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ കളിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 20 റണ്‍സിനായിരുന്നു അവര്‍ പരാജയപ്പെട്ടത്.

അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന്‍റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 201 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇതിന് മുന്‍പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഒരു റണ്ണിന്‍റെ തോല്‍വിയായിരുന്നു രാജസ്ഥാൻ വഴങ്ങിയത്.

അതേസമയം, ഞായറാഴ്‌ച ചെന്നൈയെ നേരിടാൻ ഇരിക്കെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ നായകൻ സഞ്ജു സാംസണിന്‍റെ ഒരു മാസ് വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് രാജസ്ഥാൻ റോയല്‍സ് ടീം ഇപ്പോള്‍. ചെന്നൈയിലേക്കുള്ള രാജസ്ഥാന്‍റെ വരവ് അറിയിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. മുണ്ടും ഷര്‍ട്ടുമാണ് വീഡിയോയിലെ ദൃശ്യത്തില്‍ സഞ്ജു ധരിച്ചിരിക്കുന്നത്. 'വിക്രം വേദ' എന്ന തമിഴ്‌ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിലാണ് സഞ്ജുവിന്‍റെ മാസ് വീഡിയോ.

രാജസ്ഥാൻ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഷെയര്‍ ചെയ്ത വീഡിയോ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. ഷര്‍ട്ടും മുണ്ടും ധരിച്ചുള്ള ലുക്കില്‍ സഞ്ജു രാഷ്‌ട്രീയക്കാരനെ പോലെയുണ്ടെന്ന് ആരാധകര്‍ വീഡിയോയില്‍ കമന്‍റ്‌ ചെയ്‌തിട്ടുണ്ട്.

Also Read : 'ഇതു ടി20 ക്രിക്കറ്റാണ്, സെറ്റില്‍ ഡൗണ്‍ ചെയ്‌ത് കളിക്കാനൊന്നും സമയമില്ല'; നയത്തില്‍ ഒരു മാറ്റവുമില്ലെന്ന് സഞ്‌ജു സാംസണ്‍ - Sanju Samson On Strike Rate

ഐപിഎല്‍ പതിനേഴാം പതിപ്പില്‍ മികച്ച ഫോമിലാണ് സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയല്‍സിനായി ബാറ്റ് ചെയ്യുന്നത്. സീസണില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനക്കാരനായ സഞ്ജുവാണ് രാജസ്ഥാൻ റോയല്‍സിനായും ഇക്കൊല്ലം ഇതുവരെ കൂടുതല്‍ റണ്‍സ് നേടിയത്. 11 മത്സരങ്ങളില്‍ നിന്നും 67.29 ശരാശരിയില്‍ 471 റണ്‍സാണ് സഞ്ജുവിന്‍റെ സമ്പാദ്യം. മൂന്ന് അര്‍ധസെഞ്ച്വറികളും രാജസ്ഥാൻ റോയല്‍സ് നായകൻ ഈ സീസണില്‍ ഇതുവരെ നേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.