ETV Bharat / education-and-career

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു - Kerala NMMS result 2024

author img

By ETV Bharat Kerala Team

Published : Apr 30, 2024, 3:45 PM IST

NMMS RESULT  NMMS SCHOLARSHIP EXAM RESULT  എൻഎംഎംഎസ് പരീക്ഷാഫലം  NMMS EXAM RESULT PUBLISHED
National Means Cum Merit Scholarship Examination Result Published

സ്കോളർഷിപ്പ് തുക അർഹരായവർക്ക് ഡയറക്‌ട് ബാങ്ക് ട്രാൻസ്‌ഫർ സംവിധാനം വഴിയാണ് നല്‍കുക.

തിരുവനന്തപുരം : സംസ്ഥാനത്തെ ഗവൺമെന്‍റ്, എയ്‌ഡഡ് സ്‌കൂളുകളിലെ വിദ്യാർഥികൾക്കായുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിനുള്ള (NMMS) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവൻ നടത്തിയ യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുന്നത്. പരീക്ഷാഫലം https://pareekshabhavan.kerala.gov.in/, http://nmmse.kerala.gov.in/ എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

പ്രതിവർഷം മൂവായിരത്തി നാന്നൂറ്റി എഴുപത്തി മൂന്ന് വിദ്യാർഥികൾക്കാണ് എൻഎംഎംഎസ് സ്കോളർഷിപ്പ് ലഭ്യമാകുക. പരീക്ഷയിൽ യോഗ്യത നേടി സ്‌കോളർഷിപ്പിന് അർഹരായാൽ 9,10,+1,+2 ക്ലാസുകളിൽ വിദ്യാർഥികൾക്ക് ഓരോ വർഷവും പന്ത്രണ്ടായിരം രൂപ വെച്ച് സ്കോളർഷിപ്പ് ലഭിക്കും.

സ്‌കോളർഷിപ്പ് ലഭിക്കാൻ രക്ഷിതാക്കളുടെ വാർഷിക വരുമാനം മൂന്നര ലക്ഷത്തിൽ കവിയരുത് എന്ന മാനദണ്ഡവുമുണ്ട്. അപേക്ഷ സ്വീകരിക്കല്‍, വെരിഫിക്കേഷൻ, പ്രോസസിംഗ്, അർഹരായവർക്ക് സ്കോളർഷിപ്പ് തുക ഡയറക്‌ട് ബാങ്ക് ട്രാൻസ്‌ഫർ സംവിധാനം വഴി നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴിയാണ് നടത്തുക.

Also Read : കെ-ടെറ്റ് പരീക്ഷയുടെ തീയതി പുറത്ത്; വിശദ വിവരങ്ങള്‍ അറിയാം - K TET Exam Date Announced

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.