ETV Bharat / education-and-career

കെ-ടെറ്റ് പരീക്ഷയുടെ തീയതി പുറത്ത്; വിശദ വിവരങ്ങള്‍ അറിയാം - K TET Exam date announced

author img

By ETV Bharat Kerala Team

Published : Apr 27, 2024, 4:29 PM IST

K TET EXAM  TEACHER EDUCATION TEST  കെ ടെറ്റ് പരീക്ഷ  അധ്യാപക നിയമന യോഗ്യത പരീക്ഷ
Complete Details of K TET Exam

സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്‌കൂൾ അധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയാണ് കേരള ടീച്ചർ എലിജിബിലിറ്റി ടെസ്‌റ്റ് (കെ–ടെറ്റ്).

തിരുവനന്തപുരം : സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്‌കൂൾ അധ്യാപക നിയമന യോഗ്യത പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്‌റ്റ് (കെ–ടെറ്റ്) ജൂൺ 22, 23 തീയതികളിൽ നടത്തും. 4 കാറ്റഗറികളിലായാണ് പരീക്ഷ നടത്തുക. മെയ്-2 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. അപേക്ഷ സമർപ്പിച്ചവർക്ക് തിരുത്തലുകൾ വരുത്താൻ മെയ്-4 മുതൽ 7 വരെ അവസരമുണ്ട്. വിശദവിവരങ്ങളറിയാം.

പരീക്ഷ നാല് വിഭാഗങ്ങളിൽ : കാറ്റഗറി 1 - ലോവർ പ്രൈമറി, കാറ്റഗറി 2- അപ്പർ പ്രൈമറി, കാറ്റഗറി 3 - ഹൈസ്‌കൂൾ, കാറ്റഗറി 4- ഭാഷ അധ്യാപകർ–അറബി, ഹിന്ദി, സംസ്‌കൃതം, ഉറുദു (യുപി തലം വരെ). സ്പെഷലിസ്‌റ്റ് അധ്യാപകർ (ആർട് & ക്രാഫ്റ്റ്, കായിക അധ്യാപകർ) എന്നീ നാല് വിഭാഗങ്ങളിലാണ് പരീക്ഷ.

യോഗ്യത മാർക്ക് ഇങ്ങനെ : ജനറൽ കാറ്റഗറിക്ക് 60 ശതമാനവും (90 മാർക്ക്) എസ്‌സി/എസ്‌ടി/ഒബിസി/ഒഇസി വിഭാഗക്കാർക്ക് 55 ശതമാനവും (82 മാർക്ക്). ഭിന്നശേഷിക്കാർക്ക് 50 ശതമാനവും (75 മാർക്ക്) ആണ് യോഗ്യത മാർക്ക്. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കില്ല. ഒരു തവണ കെ–ടെറ്റ് ജയിച്ചവർക്ക് വീണ്ടും അതേ കാറ്റഗറിയിൽ പരീക്ഷ എഴുതാൻ കഴിയില്ല.

പ്രായപരിധിയും പരീക്ഷ ഫീസും : കെ–ടെറ്റ് പരീക്ഷയിൽ അപേക്ഷിക്കുന്നതിന് പ്രായപരിധി ഇല്ല. ഓരോ കാറ്റഗറിക്കും 500 രൂപയാണ് പരീക്ഷ ഫീസ്. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 250 രൂപയാണ് ഫീസ്.

അപേക്ഷ അയക്കേണ്ട അവസാന തീയതി : മെയ് 2 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ചവർക്ക് തിരുത്തലുകൾ വരുത്താൻ മെയ് 4 മുതൽ 7 വരെ അവസരമുണ്ട്. ktet.kerala.gov.in ലെ candidate login ൽ പ്രവേശിച്ച് തിരുത്തലുകൾ നടത്താം. നിർദ്ദിഷ്‌ട മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നതിന് പുറമെ അപേക്ഷയിൽ നൽകിയ ഭാഷ, ഓപ്‌ഷണൽ സബ്‌ജക്‌ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർഥിയുടെ പേര്, ജെൻഡർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തിരുത്താം.

ഹെൽപ് ഡെസ്‌ക് : കെ–ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് പ്രത്യേക ഹെൽപ് ഡെസ്‌ക് തയാറാക്കിയിട്ടുണ്ട്. പൊതു വിവരങ്ങൾക്ക് 0471–2546800, 2546823 എന്ന നമ്പറിൽ ബന്ധപ്പെടാം.

Also Read : എൽഎസ്എസ്, യുഎസ്എസ് ഫലം പ്രസിദ്ധീകരിച്ചു - LSS USS EXAM RESULT 2024

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.