അതിരപ്പിള്ളിയിൽ ആംബുലൻസിന് നേരെ പാഞ്ഞടുത്ത് കാട്ടാന; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

🎬 Watch Now: Feature Video

thumbnail
കാട്ടാന ആക്രമണം (ETV Bharat)

By ETV Bharat Kerala Team

Published : August 31, 2026 at 11:10 AM IST

1 Min Read
Choose ETV Bharat

തൃശൂർ: വാൽപ്പാറയിലേക്ക് മൃതദേഹം കൊണ്ടുപോയി മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെ കാട്ടാന ഓടിയെത്തി. ഇന്നലെ രാത്രി അതിരപ്പിള്ളി-മലക്കപ്പാറ പാതയിലെ ആനക്കയത്തുവച്ചാണ് സംഭവം നടന്നത്. കാലടി ഫാർമേഴ്‌സ് സഹകരണ ബാങ്കിൻ്റെ ആംബുലൻസിന് നേരെയായിരുന്നു ആക്രമണം.

മൃതദേഹം വാൽപ്പാറയിൽ ഇറക്കിയ ശേഷം തിരികെ പോവുകയായിരുന്ന ആംബുലൻസിൽ ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരാണ് ഉണ്ടായിരുന്നത്. റോഡരികിൽ ആനക്കൂട്ടം നിൽക്കുന്നത് കണ്ട് ആംബുലൻസ് നിർത്തിയിട്ടതായിരുന്നു. ഇതിനിടയിൽ കൂട്ടത്തിൽ നിന്നുമെത്തിയ പിടിയാന ആംബുലൻസിന് നേരെ പാഞ്ഞടുക്കുകയും വാഹനം തള്ളിമറിച്ചിടാൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ ആംബുലൻസിൻ്റെ കണ്ണാടി തകർന്നു. ആംബുലൻസിലുണ്ടായിരുന്ന രണ്ട് പേരും പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഇതേ ആനക്കൂട്ടം കെഎസ്ആർടിസി ബസിനു നേരെയും പാഞ്ഞടുത്തിരുന്നു.

കാടുകളിൽ സ്വാഭാവിക തീറ്റപ്പുല്ലുകൾ കുറയുകയും മഞ്ഞക്കൊന്ന, കൊങ്ങിണിപ്പൂവ്, യൂപ്പറ്റോറിയം തുടങ്ങിയ അധിനിവേശ സസ്യങ്ങൾ വ്യാപകമായി പടർന്നുപിടിക്കുകയും ചെയ്‌തത് ആനകളെ തീറ്റതേടി നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുന്നു. റോഡുകൾ, റെയിൽപാതകൾ, റിസോർട്ടുകൾ, ക്വാറികൾ, വൻകിട നിർമാണങ്ങൾ എന്നിവ ആനകളുടെ പരമ്പരാഗത സഞ്ചാരപാതകളെ മുറിച്ചുമാറ്റി. വനാതിർത്തികളിൽ വ്യാപകമായി കൃഷി ചെയ്യുന്ന വാഴ, തെങ്ങ്, അടയ്ക്ക, കൈതച്ചക്ക, ചക്ക തുടങ്ങിയ പോഷകസമൃദ്ധമായ വിളകൾ കാട്ടാനകളെ ആകർഷിക്കുന്നു.