പൊങ്ങുകായ ശേഖരണം: ഉപജീവനത്തിനായി വനവിഭവങ്ങൾ ശേഖരിക്കുന്ന വയനാടൻ ഗോത്ര ജനത - പൊങ്ങുകായ ശേഖരണം

🎬 Watch Now: Feature Video

thumbnail
ഉപജീവനത്തിനായി വനവിഭവങ്ങൾ ശേഖരിക്കുന്ന വയനാടൻ ഗോത്ര ജനത (ETV Bharat)

By ETV Bharat Kerala Team

Published : March 9, 2026 at 3:51 PM IST

1 Min Read
Choose ETV Bharat

വയനാട്: ഉപജീവനത്തിനായി വനവിഭവ ശേഖരണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് വയനാട് പൊൻകുഴിയിലെ ഗോത്ര വയോധികനായ ബാലൻ. തൊഴിൽ അവസരങ്ങൾ കുറയുന്ന ഈ കാലയളവിലാണ് ഇവർ വനത്തിൽ നിന്ന് ലഭിക്കുന്ന വിവിധ വിഭവങ്ങൾ ശേഖരിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അത്തരത്തിൽ ശേഖരിക്കുന്ന വനവിഭവങ്ങളിൽ ഒന്നാണ് പൊങ്ങുകായ. പൊൻകുഴി പണിയ ഉന്നതിയിലെ താമസക്കാരനായ ബാലൻ വീടിനോട് ചേർന്നുള്ള വനപ്രദേശങ്ങളിൽ നിന്നാണ് പൊങ്ങുകായ ശേഖരിക്കുന്നത്. ഉയരം കൂടിയ പൊങ്ങ് മരങ്ങളിലെ കായകൾ കമ്പുകൾ ഉപയോഗിച്ച് എറിഞ്ഞ് താഴെയിടുകയും പിന്നീട് അവ പെറുക്കി ചാക്കുകളിലാക്കുകയും ചെയ്യുന്നു. വീട്ടിലെത്തിച്ച ശേഷം കായ പൊട്ടിച്ച് ഉണക്കിയെടുത്താണ് വിൽപന നടത്തുന്നത്. ഒരു കിലോ ഉണക്ക പൊങ്ങുകായയ്ക്ക് ഏകദേശം ഇരുപത് രൂപവരെ ലഭിക്കുമെന്നാണ് ബാലൻ പറയുന്നത്. 

വേപ്പെണ്ണ നിർമാണത്തിനായി പ്രധാനമായും ഉപയോഗിക്കുന്ന പൊങ്ങുകായ പട്ടികവർഗ വനവിഭവ ശേഖരണ സൊസൈറ്റിക്കാണ് ഇവർ വിൽക്കുന്നത്. വന്യമൃഗശല്യം വർധിച്ചതോടെ ഈ പ്രദേശങ്ങളിൽ കൃഷി ജോലികൾ കുറഞ്ഞിരിക്കുകയാണ്. അതിനാൽ തന്നെ ഇത്തരത്തിലുള്ള വനവിഭവ ശേഖരണം ഗോത്രജനതയുടെ പ്രധാന ഉപജീവന മാർഗമായി മാറിയിട്ടുണ്ട്. ഒറ്റയ്ക്കും കൂട്ടമായും വനത്തിൽ കയറി വിവിധ വനവിഭവങ്ങൾ ശേഖരിക്കുന്ന ഗോത്രജനതയുടെ കാഴ്‌ച ഈ മേഖലയിൽ പതിവാണ്. 

ABOUT THE AUTHOR

...view details