മെഡിക്കൽ കോളജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കണം; വയനാട്ടില്‍ പ്രതിഷേധ മാർച്ച്

🎬 Watch Now: Feature Video

thumbnail
പ്രതിഷേധ മാർച്ചിൽ നിന്നും (ETV Bharat)

By ETV Bharat Kerala Team

Published : October 15, 2026 at 7:57 PM IST

1 Min Read
Choose ETV Bharat

വയനാട്: മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയങ്കാ ഗാന്ധി എംപിയുടെ കൽപ്പറ്റയിലെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വയനാട് ഗവ. മെഡിക്കൽ കോളജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. ജില്ലയിലെ സാധാരണക്കാർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ മെഡിക്കൽ കോളജ് നിർമാണം വേഗത്തിലാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.   'ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി വിട്ടുനൽകിയ 50 ഏക്കർ ഭൂമിയിൽ മെഡിക്കൽ കോളജ് നിർമിക്കണമെന്നാവശ്യപ്പെട്ടാണ് പ്രിയങ്കാ ഗാന്ധി എം പിയുടെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതെന്ന്' മുഖ്യരക്ഷാധികാരി അഡ്വ. വിപി എൽദോ വ്യക്തമാക്കി. വയനാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും ഗുരുതര രോഗങ്ങൾക്ക് ഉൾപ്പെടെ ജില്ലയിൽ തന്നെ വിദഗ്‌ധ ചികിത്സ ഉറപ്പാക്കുന്നതിനും മെഡിക്കൽ കോളജിൻ്റെ സ്വന്തം കാമ്പസ് യാഥാർഥ്യമാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. മുഖ്യരക്ഷാധികാരി അഡ്വ.വിപി എൽദോ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്‌തു. കെഎൻ പ്രേമലത ചടങ്ങിൽ അധ്യക്ഷയായി. ഡോ.എം.ബാലകൃഷ്‌ണൻ, കെഎസ് നായർ, ജോണി പാറ്റാനി, കെവി പ്രകാശ്, കെഎം ശ്രീധരൻ, അഡ്വ.ഷീബ മാത്യു, അബ്‌ദുൽ റഹിമാൻ പ്രാണിയത്ത് എന്നിവർ സംസാരിച്ചു. 

Also Read: നെല്ലച്ഛന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ