തോറ്റിട്ടും തളരാതെ പടക്കം പൊട്ടിച്ച് അർജൻ്റീന ആരാധകർ; ലോകകപ്പ് ഫൈനലിൽ ആവേശം - SPAIN BEATS ARGENTINA

🎬 Watch Now: Feature Video

thumbnail
തോൽവിയിലും പടക്കം പൊട്ടിക്കുന്ന അർജൻ്റീന ആരാധകർ (ETV Bharat)

By ETV Bharat Kerala Team

Published : July 20, 2026 at 8:28 AM IST

1 Min Read
Choose ETV Bharat

കൊല്ലം: ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ അർജൻ്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിച്ചെങ്കിലും പടക്കങ്ങൾ പൊട്ടിച്ച് അർജൻ്റീന ആരാധകർ. തോൽവിയിലും അർജൻ്റീനയെ വിട്ടുകൊടുക്കാതെ 'വാമോസ് അർജൻ്റീന' എന്ന മുദ്രാവാക്യങ്ങളോടെയും അർജൻ്റീനയുടെ കൊടി ഉയർത്തി പടക്കം പൊട്ടിച്ചുമാണ് ആരാധകർ അർജൻ്റീനയുടെ തോൽവിയെ വരവേറ്റത്.

അതേസമയം, അർജൻ്റീനയെ ഒരു ഗോളിന് തോൽപിച്ച് ലോകകിരീടത്തിൽ മുത്തമിട്ട സ്പെയിൻ ആരാധകൻ്റെ ആവേശവും പറഞ്ഞറിയിക്കേണ്ടത് തന്നെയാണ്. ഇത് രണ്ടാം തവണയാണ് സ്പെയിൻ ലോകകിരീടം സ്വന്തമാക്കുന്നത്. തോൽവിയിൽ നിരാശരായിരിക്കുന്ന അർജൻ്റീന ആരാധകരുടെ മുന്നിലേക്ക് സ്പെയിനിൻ്റെ ഫ്ലെക്സും പിടിച്ചുകൊണ്ട് കൂകിവിളിച്ചുകൊണ്ടാണ് സ്പെയിനിൽനിന്നെത്തിയ മലയാളിയായ ദിനുരാജ് അയാളുടെ പ്രിയ ടീമിൻ്റെ വിജയം കൊണ്ടാടിയത്. മത്സരത്തിൽ സ്പെയിൻ ഗോളടിക്കാതിരുന്നതിൽ ആശങ്കയിൽ നിന്നിരുന്ന ദിനുരാജിന് സ്പെയിനിൻ്റെ തകർപ്പൻ വിജയം നൽകിയത് ഇരട്ടി മധുരമാണ്. സ്പെയിൻ ആരാധകരെ ആനന്ദത്തിലാഴ്ത്തി അമേരിക്കയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ, എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ വിജയം പിടിച്ചെടുത്തത്.

Also read:സ്പെയിനിന് രണ്ടാം ലോകകപ്പ് കിരീടം; മെസ്സിക്കും തടയാനായില്ല, അര്‍ജന്‍റീന വീണു