മഞ്ഞണിഞ്ഞ് കുന്നുകളും താഴ്‌വരകളും; സൂര്യന്‍റെ വെള്ളി വെളിച്ചമേറ്റ് തിളങ്ങി കേദാര്‍നാഥ്: VIIDEO - SNOWFALL IN KEDARNATH
🎬 Watch Now: Feature Video

Published : January 23, 2026 at 4:01 PM IST
ഡെറാഡൂണ്‍: മഞ്ഞ് വീഴ്‌ചയില്‍ തണുത്തുറഞ്ഞ് ഉത്തരാഖണ്ഡ്. തുടര്‍ച്ചയായ മഞ്ഞ് വീഴ്‌ചയില്‍ മഞ്ഞിന്‍ പുതപ്പിലമര്‍ന്ന് കേദാര്‍നാഥ്. രാത്രി മുഴുവന്‍ കനത്ത മഞ്ഞ് വീഴ്‌ചയ്‌ക്കാണ് കേദാര്‍നാഥ് സാക്ഷ്യം വഹിക്കുന്നത്. കേദാര്‍നാഥ് ക്ഷേത്രത്തിലും പരിസരത്തുമെല്ലാം കനത്ത മഞ്ഞ് വീഴ്‌ചയാണുള്ളത്. ഇതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കേദാര്‍നാഥ് ധാമില്‍ ഏകദേശം രണ്ട് അടി കനത്തില്‍ മഞ്ഞ് വീഴ്‌ചയുണ്ടായിട്ടുണ്ട്. മഞ്ഞ് വീഴ്‌ചയും അതിശൈത്യവും കാരണം ക്ഷേത്രത്തില്‍ നടന്ന് കൊണ്ടിരുന്ന മുഴുവന്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. നിലവില്‍ പൊലീസും ഐടിബിപി ഉദ്യോഗസ്ഥരും ഏതാനും സന്യാസിമാരും മാത്രമാണിപ്പോള്‍ ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമുള്ളത്. മഞ്ഞ് വീഴ്‌ച കനത്തതോടെ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്‌ച തുടരുമ്പോള്‍ താഴ്‌ന്ന മേഖലകളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഹിമാലയന്‍ മേഖലയിലെ മഞ്ഞ് വീഴ്‌ച നല്ല സൂചനയായാണ് കണക്കാക്കുന്നത്. ശൈത്യ കാലത്തെ മഞ്ഞ് വീഴ്‌ച വേനല്‍ കാലത്ത് ജലസ്രോതസുകളെ പുനരുജ്ജീവിപ്പിച്ചേക്കാം. അതുകൊണ്ട് വേനല്‍ കടുത്താലും ജല ലഭ്യതയുണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിരോധിച്ചുവെങ്കിലും കേദാര്‍നാഥ് ഭക്തരുടെയും സഞ്ചാരികളുടെയും ഇഷ്‌ടയിടമാകുകയാണ്.