'വികസനം പ്രകൃതിയെ വേദനിപ്പിച്ചാകരുത്'; കള്ളാടി ദുരന്തഭൂമി സന്ദർശിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ - IUML ABOUT WAYANAD
🎬 Watch Now: Feature Video

Published : July 10, 2026 at 2:50 PM IST
വയനാട്: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തബാധിത പ്രദേശം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. വികസന പദ്ധതികൾ പ്രകൃതിയെയും മനുഷ്യജീവിതത്തെയും ഒരുപോലെ പരിഗണിച്ചായിരിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ദുരന്തബാധിതരെയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെയും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"വികസനം പ്രകൃതിയെ വേദനിപ്പിച്ചുകൊണ്ടാകരുത്. വികസനത്തിൻ്റെ നേട്ടങ്ങൾ മാത്രം കാണുകയും അതിൻ്റെ മറുവശം അവഗണിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴിയൊരുങ്ങുന്നത്," എന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടിൽ ഉണ്ടായത് മുൻകൂട്ടി പ്രതീക്ഷിക്കാനാകാത്ത അതീവ ഗുരുതരമായ ദുരന്തമാണെന്നും സർക്കാർ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ദുരിതബാധിതർക്കാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നിലവിൽ ദുരന്തത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുകയും ദുരിതബാധിത കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതികളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകളിൽ സർക്കാർ അന്വേഷണം നടത്തുകയാണെന്നും അന്വേഷണ റിപ്പോർട്ടിൻ്റെയും വിദഗ്‌ധരുടെ നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനങ്ങൾ സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Also read: 25 വർഷം മുൻപ് വാങ്ങിയ 25,000 രൂപ; ഗൂഗിൾ വഴി തെലങ്കാനയിലെത്തി പഴയ കടം വീട്ടി മലയാളി