'രാജഹംസമേ മഴവില്‍ കുടിലില്‍...' കെഎസ്‌ ചിത്രയോടൊപ്പം പാട്ട്പാടി പിസി വിഷ്‌ണുനാഥ് - PC VISHNUNADH SONG

🎬 Watch Now: Feature Video

thumbnail
കെഎസ്‌ ചിത്രയോടൊപ്പം പാട്ട്പാടി പിസി വിഷ്‌ണുനാഥ് (ETV Bharat)

By ETV Bharat Kerala Team

Published : July 10, 2026 at 2:40 PM IST

|

Updated : July 11, 2026 at 12:32 PM IST

1 Min Read
Choose ETV Bharat

കോട്ടയം: ''കുറഞ്ഞതൊരു അയ്യായിരം തവണയെങ്കിലും രാജഹംസമേ കേട്ടിട്ടുണ്ടാകും'' മന്ത്രി പി സി വിഷ്‌ണുനാഥ് കെഎസ്‌ ചിത്രയോടായി പുരസ്‌കാര ചടങ്ങിൽ ഇങ്ങനെ പറഞ്ഞു. പിന്നാലെ എല്ലാവരെയും ഞെട്ടിച്ച് മന്ത്രി നാല് വരി ഏങ്ങ് മൂളി... ''രാജഹംസമേ മഴവില്‍ കുടിലില്‍ രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹദൂതുമായ്‌ വരുമോ...''

പ്രഥമ എൽ പി ആർ വർമ പുരസ്‌കാരം ഗായിക കെഎസ് ചിത്രയ്ക്ക് സമ്മാനിക്കാനെത്തിയതായിരുന്നു മന്ത്രി. മന്ത്രിയുടെ പാട്ട് കേട്ട് ഗായിക ചിത്രയും ഒപ്പം കൂടി. പിന്നെ സദസിനയാകെ കൈയ്യിലെടുത്ത് രണ്ട്പേരും കൂടെ രാജഹംസമേ പാടി. 

ആദ്യം മടിപറഞ്ഞെങ്കിലും, എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി മന്ത്രിയും ഒപ്പം പാടുകയായിരുന്നു. 'രാജഹംസമേ...' എന്ന സിനിമാ പ്പാട്ടിൻ്റെ വരികൾ ഇരുവരും ചേർന്ന് പാടി. പിന്നീട് 'പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ...' എന്ന ഗാനവും, മന്ത്രിയും കേളത്തിൻ്റെ വാനമ്പാടിയും ചേർന്ന് പാടി. എൽ പി ആർ സംഗീത സംവിധാനം നിർവഹിച്ച ഗാനമാണിത്. സദസ് ഹർഷാരവത്തോടെയാണ് ഗായകനെയും ഗായികയെയും വരവേറ്റത്. ഉദ്ഘാടനപ്രസംഗത്തിനിടെയും പാട്ട് പാടാൻ മന്ത്രി മറന്നില്ല.

Last Updated : July 11, 2026 at 12:32 PM IST