ഫുട്ബോൾ ലഹരിയിൽ പത്തനംതിട്ട; ഫൈനൽ കാണാൻ അടൂരിലും ചിറ്റാറിലും ഒഴുകിയെത്തിയത് ആയിരങ്ങൾ - FIFA WORLD CUP 2026

🎬 Watch Now: Feature Video

thumbnail
തത്സമയം കാണാൻ എത്തിയവർ (ETV Bharat)

By ETV Bharat Kerala Team

Published : July 20, 2026 at 10:26 AM IST

1 Min Read
Choose ETV Bharat

പത്തനംതിട്ട: ആവേശം അണപൊട്ടിയൊഴുകിയ ഫുട്ബോൾ ഫൈനൽ പോരാട്ടം തത്സമയം കാണാൻ പത്തനംതിട്ട ജില്ലയിൽ ജനസാഗരം. അടൂർ നഗരഹൃദയത്തിലും കോന്നി ചിറ്റാറിലും സംഘടിപ്പിച്ച പ്രത്യേക ലൈവ് സ്ട്രീമിങ് വേദികളിലേക്ക് ഫുട്ബോൾ പ്രേമികൾ കൂട്ടത്തോടെ ഒഴുകിയെത്തി. പ്രായഭേദമന്യേ ആയിരങ്ങളാണ് പ്രിയ ടീമുകൾക്കായി ആർത്തുവിളിക്കാൻ ഒത്തുചേർന്നത്. അടൂർ നഗരത്തെ ആവേശക്കടലാക്കി മാറ്റിക്കൊണ്ട് കെഎസ്ആർടിസി ജംക്ഷനിൽ കൂറ്റൻ സ്ക്രീനിൽ ഫൈനൽ മത്സരം പ്രദർശിപ്പിച്ചത്. അടൂർ എംഎൽഎ അഡ്വ. സിവി ശാന്തകുമാറിൻ്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഈ വിപുലമായ സൗകര്യം ഒരുക്കിയത്. 

ഒരു സ്വകാര്യ സ്ഥാപനത്തിൻ്റെ സഹകരണത്തോടെയാണ് നഗരമധ്യത്തിൽ ഫുട്ബോൾ പ്രേമികൾക്കായി ഈ കൺകുളിർക്കുന്ന ദൃശ്യവിരുന്ന് ഒരുക്കിയത്. കോന്നി ചിറ്റാറിലും സമാനമായ രീതിയിൽ വലിയ ഫുട്ബോൾ ഉത്സവമാണ് അരങ്ങേറിയത്. ചിറ്റാറിൽ സംഘടിപ്പിച്ച ഫൈനൽ മത്സരത്തിൻ്റെ ബിഗ് സ്ക്രീൻ പ്രദർശനം കാണാൻ കോന്നി എംഎൽഎ കെയു ജനീഷ് കുമാർ എത്തിയത് വലിയ ആവേശമായി. സാധാരണ ജനങ്ങൾക്കൊപ്പം കുടുംബസമേതമാണ് എംഎൽഎ ഫുട്ബോൾ ലഹരി നെഞ്ചിലേറ്റാൻ എത്തിയത്. അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ, എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ വിജയം പിടിച്ചെടുത്തത്. 