സിപിഎം, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ പ്രത്യയശാസ്ത്ര സമ്മർദ്ദങ്ങൾക്ക് സർക്കാർ വഴങ്ങി; വി മുരളീധരൻ - VANDE MATARAM IN KERALA ASSEMBLY

🎬 Watch Now: Feature Video

thumbnail
വി മുരളീധരൻ മാധ്യമങ്ങളോട് (ETV Bharat)

By ETV Bharat Kerala Team

Published : May 29, 2026 at 3:25 PM IST

|

Updated : May 30, 2026 at 10:28 AM IST

1 Min Read
Choose ETV Bharat

തിരുവനന്തപുരം: നിയമസഭയിൽ വന്ദേമാതരം ഭാഗികമായി ആലപിച്ചതിനെ വിമർശിച്ച് ബിജെപി നേതാവ് വി. മുരളീധരൻ. ഇന്ന് നടന്ന നിയമസഭ സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ സ്വീകരണ വേളയിൽ കേരള പൊലീസ് ബാൻഡ് ദേശീയ ഗീതത്തിൻ്റെ ആദ്യ ഭാഗം മാത്രം വായിച്ചതിനെ തുടർന്നാണ് കേരള സർക്കാരിനെതിരെ മുരളീധരൻ ശക്തമായി പ്രതികരിച്ചത്. സർക്കാർ ദേശീയഗീതത്തെ അപമാനിച്ചുവെന്നും സിപിഎം, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ പ്രത്യയശാസ്ത്ര സമ്മർദ്ദങ്ങൾക്ക് വഴങ്ങിയെന്നും മുരളീധരൻ ആരോപിച്ചു. സര്‍ക്കാര്‍ പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന് ലോക്‌ഭവന്‍റെ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയായിരുന്നു നടപടി. 

വന്ദേമാതരത്തിൻ്റെ 150 വർഷം ആഘോഷിക്കുന്ന ഈ വർഷം എല്ലാ നിയമസഭയിലും വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനത്തെ  കേരള സർക്കാർ അപമാനിച്ചുവെന്നും മുരളീധരൻ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി തന്നെയാണ് വന്ദേമാതരത്തിന്‍റെ ആദ്യഭാഗം മാത്രം വായിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം പൊലീസ് ബാന്‍ഡിന് നല്‍കിയത്.  സിപിഎമ്മിൻ്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രത്യയശാസ്ത്ര നിലപാടുകൾക്ക് മുന്നിൽ സർക്കാർ മുട്ടുകുത്തിയെന്ന്  മുരളീധരൻ  സാമൂഹ്യ മാധ്യമത്തിലൂടെ ആരോപിച്ചു. 

വി ഡി സതീശൻ മുഖ്യമന്ത്രിയായതിനുശേഷം നയപ്രഖ്യാപനം നടത്തുന്നതിനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കലറും 140 അംഗങ്ങളും ഇന്ന് നിയമസഭയിൽ സമ്മേളിച്ച വേളയിലാണ് പൊലീസ് ബാന്‍ഡ് സംഘം വന്ദേമാതരത്തിന്‍റെ ആദ്യഭാഗങ്ങള്‍ മാത്രം വായിച്ചത്. ഇതിന്‍റെ ആവശ്യമേ ഉള്ളൂവെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയനും പറഞ്ഞിരുന്നു. 

Last Updated : May 30, 2026 at 10:28 AM IST

ABOUT THE AUTHOR

The language, the culture and political narrative of Kerala have always been unique. ETV Bharat Kerala’s commitment is evident through its dedicated team comprising a group of journalists in the field and a desk team in Hyderabad, all focused on having proper portrayal of the state and projecting it onto the national stage. Its efforts encompass not only comprehensive coverage of current events, but also the presentation of exceptional and one-of-a-kind stories from not just the state but from around the world....view details