ലോകകപ്പ് ഫൈനൽ ആവേശം അതിരുവിട്ടു; പാലക്കാട് ഗതാഗതം തടസപ്പെടുത്തി ആരാധകർ - PALAKKAD FOOTBALL FANS CELEBRATIONS
🎬 Watch Now: Feature Video

Published : July 20, 2026 at 1:00 PM IST
പാലക്കാട്: ലോകകപ്പ് വിജയാഘോഷത്തിൽ പാലക്കാട് നഗരത്തിലും ആരാധകരുടെ ആഹ്ളാദപ്രകടനം. പടക്കം പൊട്ടിച്ചും ജയഘോഷങ്ങൾ മുഴക്കിയും വാഹനങ്ങളിൽ അഭ്യാസപ്രകടനം കാഴ്‌ച വച്ചും വിജയാഹ്ളാദ പ്രകടനം നടത്തി ആരാധകർ. ലോകകപ്പിൽ അർജൻ്റീന സ്പെയിൻ പോരാട്ടം കാണാൻ രാത്രി എട്ടു മണി മുതൽ തന്നെ പാലക്കാട് മേപ്പറമ്പിൽ ഒരുക്കിയിട്ടുള്ള ബിഗ് സ്ക്രീനിനു മുന്നിൽ ആരാധകർ എത്തിയിരുന്നു. 500ലധികം ആളുകൾ റോഡിലും തടിച്ചുകൂടി. മേപ്പറമ്പ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ആയിരുന്നു ലോകകപ്പ് ഫൈനൽ കാണാനുള്ള സംവിധാനം ഒരുക്കിയത്.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയപ്പോൾ സ്ക്രീനിന് മുന്നിൽ കണ്ടത് അർജൻ്റീന ആരാധകരുടെ നെഞ്ചിടിപ്പായിരുന്നു. അവസാന സമയം വരെയും മിന്നും പ്രകടനം കാഴ്‌ച വച്ച് സ്പെയിൻ ലോകകപ്പ് കിരീടം മുത്തമിട്ടപ്പോൾ അർജൻ്റീന ആരാധകരുടെ കണ്ണു നിറഞ്ഞൊഴുകി. സ്പെയിൻ ആരാധകർക്കാകട്ടെ ഇരട്ടി ആവേശവും. പിന്നീട് ആഹ്ളാദ പ്രകടനത്തിൻ്റെ നിമിഷങ്ങളായിരുന്നു. സ്പെയിനിൻ്റെ വിജയത്തോടെ ആകാശത്തേക്ക് ചൈനീസ് പടക്കങ്ങളുടെ വർണ വിസ്‌മയവും റോഡിൽ ബൈക്കും ജീപ്പും കൊണ്ടുള്ള അഭ്യാസ പ്രകടനങ്ങളും ആയിരുന്നു പിന്നീടുള്ള വിവിധ കാഴ്‌ചകൾ. എന്നാൽ ആരാധകരുടെ ആവേശം അതിരുവിട്ടതോടെ പാലക്കാട് കുളപ്പുള്ളിപ്പാതയിൽ ഗതാഗതം തടസപ്പെട്ടു. ഒടുവിൽ പൊലീസ് എത്തി ഫുട്ബോൾ ആരാധകരെ പ്രദേശത്ത് നിന്നും ഒഴിവാക്കുകയായിരുന്നു.