'പേര് നോക്കി തീവ്രവാദി പട്ടം ചാർത്തുന്നു'; വെള്ളാപ്പള്ളി നടേശനെ വിമർശിച്ച് പികെ ബഷീർ എംഎല്‍എ - MLA P K BASHEER AGAINST VELLAPPALLY

🎬 Watch Now: Feature Video

thumbnail
പികെ ബഷീർ എംഎല്‍എ സംസാരിക്കുന്നു. (ETV Bharat)

By ETV Bharat Kerala Team

Published : January 5, 2026 at 4:39 PM IST

1 Min Read
Choose ETV Bharat

മലപ്പുറം: ഒരു സമുദായത്തിനെ കരിവാരിത്തേക്കുന്ന നിലപാടാണ് വെള്ളാപ്പള്ളി നടേശൻ്റേതെന്ന് പികെ ബഷീർ എംഎൽഎ. "പേര് നോക്കി തീവ്രവാദി പട്ടം ചാർത്തുകയാണ് അദ്ദേഹം. അത് അംഗീകരിക്കാനാകില്ല. എടവണ്ണയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പികെ ബഷീർ. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദിയും മുസ്‌ലികളുടെ വക്താവുമാണെന്ന് വെള്ളാപ്പള്ളി നേരത്തെ ആരോപിച്ചിരുന്നു. ഇതിനെയും പികെ ബഷീർ ശക്തമായി എതിർത്തു. വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുന്ന നിലപാടുമായി നടക്കുന്ന രാഷ്ട്രീയപാർട്ടി നേതാക്കൾക്കെതിരെയും എംഎൽഎ തുറന്നടിച്ചു. എന്തും വിളിച്ചു പറയാം എന്ന നിലയിലേക്ക് വെള്ളാപ്പള്ളി നടേശൻ മാറി. വളരെ മോശമായ ആരോപണങ്ങളാണ് വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. "ഇത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പോയതല്ല. മറുപടി പറയാൻ അറിയാഞ്ഞിട്ടുമല്ല. സമൂഹം ഇത് കാണുന്നില്ലേ. ഒരു സമുദായത്തിനെയും അതിലെ അംഗങ്ങളെയും കുറിച്ച് ഇങ്ങനെയെല്ലാം പറയാൻ കഴിയുന്നതെങ്ങനെ? എല്ലാവരും കൂടി സമൂഹത്തെ കുത്തിനോവിക്കരുതെന്നെ ഇപ്പോൾ പറയാനുള്ളൂവെന്നും പികെ ബഷീർ എംഎല്‍എ പറഞ്ഞു. മുസ്‌ലീം ലീഗിനെതിരെയുണ്ടായ വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പികെ ബഷീര്‍ എംഎല്‍എയുടെ പ്രതികരണം. മലപ്പുറത്ത് മുസ്‌ലിം സമുദായത്തിന് മുട്ടിന് മുട്ടിന് കോളജുകൾ അനുവദിച്ചു. എന്നാൽ ഈഴവ സമുദായത്തിന് അനുവദിച്ചത് ഒരു എയ്‌ഡഡ് കോളജ് മാത്രമാണ്. 48 അൺഎയ്‌ഡഡ് കോളജുകൾ മുസ്‌ലിം ലീഗിനുണ്ട്. ലീഗ് സാമൂഹ്യ നീതി നടപ്പാക്കിയോ എന്ന് ആത്മപരിശോധന നടത്തണം എന്നിവങ്ങനെയാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. 

ABOUT THE AUTHOR

...view details