പാലായിൽ കാർ നിയന്ത്രണം വിട്ട് അപകടം; രണ്ടു വയസു കാരിക്കും വഴിയാത്രക്കാരനും ഗുരുതര പരിക്ക് - KOTTAYAM CAR ACCIDENT CCTV
🎬 Watch Now: Feature Video

Published : May 8, 2026 at 2:40 PM IST
കോട്ടയം: പാലായിൽ കാർ നിയന്ത്രണം വിട്ട് അപകടമുണ്ടായതിൻ്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. അമിത വേഗതയിൽ വന്ന കാർ റോഡരികിൽ നിന്ന മധ്യവയയ്‌ക്കനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശേഷം സമീപത്തെ വീടിൻ്റെ മതിലിൽ ഇടിച്ച് കാർ നിന്നു. അപകടത്തിൻ്റെ ആഘാതത്തിൽ പാലയിലെ വീടിൻ്റെ മതിൽ പൂർണമായും തകർന്നിരുന്നു. മതിലിൻ്റെ കല്ലും മറ്റ് വലിയ ഭാഗങ്ങളും വീടിനുള്ളിലേയ്‌ക്ക് തെറിച്ചു വീണതിനെ തുടർന്നാണ് രണ്ടുവയസുള്ള കുട്ടിക്ക് പരിക്കേറ്റത്
പാലാ സ്വദേശിനി കാതറീൻ ചേർപ്പുങ്കലിനെ മാർ സ്ലീവാ മെഡിസിറ്റിയിലാണ് ചികിത്സ തേടിയത്. അദ്ദേഹം അപകടനില തരണം ചെയ്‌തു. ഐസിയുവിൽ ആയിരുന്ന കാതറീൻ ചേർപ്പുങ്കലിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡിസ്‌ചാർജ് ചെയ്‌തതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതേസമയം കാറോടിച്ചിരുന്നയാൾ അപകട സമയത്ത് മദ്യപിച്ചിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചു. കാർ മധ്യവയയ്‌ക്കനെ ഇടിച്ചു തെറിപ്പിക്കുന്നതും വീട്ട് മുറ്റത്തേക്ക് അമിത വേഗതയിൽ വന്ന കാർ മതിലിൽ ഇടിച്ച് നിൽക്കുന്നതുമായ സി സി ടി വി ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.