വീട്ടമ്മയായ ഞാൻ അധികാര കേന്ദ്രങ്ങളോട് പോരാടി ജയിച്ചു; ഒടുവിൽ ജോലിയിൽ പ്രവേശിച്ച് കെ കെ ഹർഷിന - SCISSORS GET STUCK IN STOMACH
🎬 Watch Now: Feature Video

Published : June 3, 2026 at 6:03 PM IST
കോഴിക്കോട് : കൂടെ ഉണ്ടെന്ന് പറഞ്ഞ് അവഗണിച്ച് പുച്ഛിച്ചുതള്ളിയവർക്കുള്ള ശക്തമായ മറുപടിയാണ് തനിക്ക് ഇപ്പോഴത്തെ ജോലി ലഭിച്ചതിലൂടെ ഉണ്ടായതെന്ന് ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കെ കെ ഹർഷിന പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിൽ നൽകിയ ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോഴാണ് കെ കെ ഹർഷിനയുടെ പ്രതികരണം.
"ഒരു വീട്ടമ്മയായ തനിക്ക് അധികാര കേന്ദ്രങ്ങളോട് പോരാടി ജയിക്കാൻ ആയതിൽ വലിയ സന്തോഷമുണ്ടെന്നും നല്ലവരായ ജനങ്ങളുടെ കൂട്ടായ പിന്തുണയാണ് ഇതിന് സാധ്യമാക്കിയത്" എന്നായിരുന്നു ഹർഷിനയുടെ വാക്കുകൾ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൂടെനിന്നവർക്ക് നന്ദിയറിച്ച് കുടുംബം
നാലുവർഷത്തോളം വലിയ പിന്തുണ നൽകിയ മാധ്യമങ്ങളുടെ ശക്തമായ തീരുമാനങ്ങളും തൻ്റെ വിജയത്തിന് കാരണമായെന്നും അവരോട് തീരാത്ത നന്ദിയുണ്ടെന്നും ഹർഷിന പറഞ്ഞു. ഇക്കാലമത്രയും ഒരാളെ പോലും ഉപദ്രവിക്കാനോ ദ്രോഹിക്കാനോ തുനിഞ്ഞിട്ടില്ല.താൻ നേരിട്ട കൊടിയ പീഡനങ്ങൾക്ക് എതിരെയാണ് പോരാടിയത് അതുകൊണ്ട് ഇനിയും ആരെയും ഭയപ്പെടുന്നില്ലെന്നും വ്യക്തമാക്കി. കൂടെ നിന്ന എല്ലാവർക്കും കടപ്പാട് ഉണ്ടെന്നും അവരെയെല്ലാം ഈ നിമിഷം ഓർക്കുന്നു എന്നും ഹർഷിനയും കുടുംബവും പറഞ്ഞു.
യുഡിഎഫ് സർക്കാരിനും നന്ദി
താൻ നേരിട്ട് പ്രതിസന്ധിക്ക് ആവശ്യമായ നഷ്‌ട പരിഹാരത്തെക്കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശനോട് ചോദിച്ചിരുന്നു. എന്നാൽ ആ കാര്യം ഏറ്റെടുത്തത് താനല്ല എന്നാലും അതും നടക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.തൻ്റെ കാര്യം അറിയിച്ചപ്പോഴേ
വലിയ പിന്തുണയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത് കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ചത് പോലെയുള്ള ഒരു മുഖ്യമന്ത്രിയാണ് ഇപ്പോൾ ലഭിച്ചതെന്നും ഹർഷിന വ്യക്തമാക്കി.
ആരോഗ്യമന്ത്രി എന്ന് പറഞ്ഞാൽ ഇത്രയും കാലം നമ്മുടെ മുന്നിലുണ്ടായിരുന്ന ഒരു ചിത്രമല്ല നിലവിലെ ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഉള്ളതെന്നും നേരത്തെ നമ്മുടെ കൂടെയുണ്ട് കൂടെയുണ്ട് എന്ന് പറയുകയായിരുന്നു. എന്നാൽ ഇപ്പോഴത്തെ മന്ത്രി കൂടെയുണ്ട് എന്ന് പറയാതെ തന്നെ എല്ലാം കണ്ടറിഞ്ഞ് പ്രതീക്ഷിക്കാത്ത ജോലി തന്നെ തനിക്ക് സാധ്യമാക്കി തന്നു എന്നും താൻ ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ ജോലി തന്ന സർക്കാറിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ലെന്നും കെ കെ ഹർഷിന പറഞ്ഞു.
കുടുംബത്തോടൊപ്പം ഹർഷിന പുതിയ അധ്യായത്തിലേക്ക്
രാവിലെ 11 മണിക്ക് ബന്ധുക്കൾക്കും സമരസമിതി അംഗങ്ങൾക്കും ഒപ്പമാണ് ഹർഷിന ജോലിയിൽ പ്രവേശിക്കുന്നതിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്. തുടർന്ന് ഒപ്പുവെച്ച് ജോലിയിൽ പ്രവേശിച്ചു. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഓഫീസ് അസിസ്റ്റൻറ് ആയാണ് ഹർഷിനക്ക് ജോലി ലഭിച്ചിരിക്കുന്നത്. ഇതോടെ നാലുവർഷം നീണ്ട പോരാട്ടത്തിലാണ് പരിസമാപ്തിയായത്.
ഒരു വീട്ടമ്മയായ തനിക്ക് അധികാര കേന്ദ്രങ്ങളോട് പോരാടി ജയിക്കാൻ ആയതിൽ വലിയ സന്തോഷമുണ്ടെന്നും നല്ലവരായ ജനങ്ങളുടെ കൂട്ടായ പിന്തുണയാണ് ഇതിന് സാധ്യമാക്കിയത് എന്നും ഹർഷിന അറിയിച്ചു.
എന്തായിരുന്നു ഹർഷിനയുടെ കേസ്
2017 നവംബർ 30 ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് കെ.കെ. ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോഴ്സ്പ്സ്) കുടുങ്ങിയത്. കടുത്ത വേദനയെ തുടർന്ന് 2022-ൽ നടത്തിയ സി.ടി. സ്കാനിലാണ് ഉപകരണം വയറ്റിൽ കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുത്തു. ശസ്ത്രക്രിയയിൽ പങ്കെടുത്ത രണ്ട് ഡോക്‌ടർമാരും രണ്ട് നഴ്സുമാരുമാണ് കേസിലെ പ്രതികൾ.
ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഉപകരണം മെഡിക്കൽ കോളേജിൽ നിന്നാണ് കണ്ടെത്തി. കുറ്റക്കാർക്കെതിരെ മെഡിക്കൽ നെഗ്ലിജൻസ് വകുപ്പുകൾ പ്രകാരം പോലീസ് 750 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രതികളായ ആരോഗ്യപ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ഡോക്ടർമാരുടെ ഹർജിയിൽ ഹൈക്കോടതി കേസിന്റെ വിചാരണ താൽക്കാലികമായി സ്റ്റേ ചെയ്തു.