ചേരയെ പിടിക്കാൻ കവുങ്ങില്‍ കയറിയ രാജവെമ്പാല പിടിയിൽ; വീഡിയോ

🎬 Watch Now: Feature Video

thumbnail
ചേരയെ പിടിക്കാൻ കവുങ്ങില്‍ കയറിയ രാജവെമ്പാല പിടിയിൽ (ETV Bharat)

By ETV Bharat Kerala Team

Published : August 11, 2026 at 5:48 PM IST

1 Min Read
Choose ETV Bharat

കോഴിക്കോട്: ചേരയെ പിടിക്കാൻ കവുങ്ങിന് മുകളിൽ കയറിയ രാജവെമ്പാല അവസാനം
പിടിയിലായി. ആനക്കാംപൊയിലിലാണ് വീടിൻ്റെ പരിസരത്തെ കവുങ്ങിന് മുകളിൽ രാജവെമ്പാലയെ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കുട്ടൻ തറപ്പൻ സന്തോഷിൻ്റെ വീട്ടുമുറ്റത്തെ കവുങ്ങിന് മുകളിൽ രാജവെമ്പാലയെ കണ്ടെത്തിയത്. കവുങ്ങിന് മുകളിലെ വള്ളിപ്പടർപ്പുകളിൽ നിന്നും ശബ്‌ദം കേട്ട് വീട്ടുകാർ നോക്കുമ്പോഴാണ് രാജവെമ്പാല ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. 

ഉടൻതന്നെ ആനക്കാംപൊയിൽ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചു. ആനക്കാംപൊയിൽ ഫോറസ്റ്റ് ഓഫിസിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ബിനീഷ് രാമൻ, പാമ്പ് പിടുത്തത്തിൽ വിദഗ്‌ധരായ ആർ ആർ ടി അംഗങ്ങളായ കബീർ കട്ടാങ്ങലും നാസർ താമരശേരിയും സ്ഥലത്തെത്തി. തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം രാത്രി പന്ത്രണ്ട് മണിയോടെ രാജവെമ്പാലയെ പിടികൂടി. ഏകദേശം രണ്ടര മീറ്ററിലേറെ നീളമുണ്ട് ആനക്കാംപൊയിൽ നിന്നും പിടികൂടിയ രാജവെമ്പാലക്ക്. ഇതിനെ പിന്നീട് താമരശേരി റെയിഞ്ച് ഓഫിസിലേക്ക് മാറ്റി. വനമേഖലയോട് അടുത്ത സ്ഥലവും വനത്തിൽ നിന്നും ഒഴുകിയെത്തുന്ന ഏതാനും പുഴകളും കാട്ടുചോലകളും
ഉള്ളതാണ് രാജവെമ്പാലകൾ ജനവാസ മേഖലയിൽ എത്താൻ കാരണം എന്നാണ് കരുതുന്നത്.