നാലാം ദിനവും പശ്ചിമേഷ്യ സംഘര്‍ഷഭരിതം; ആക്രമിച്ച് ഇസ്രയേല്‍, തിരിച്ചടിച്ച് ഇറാൻ - ടെഹ്‌റാനിൽ ആക്രമണം
🎬 Watch Now: Feature Video

Published : March 4, 2026 at 4:21 PM IST
നാലാം ദിനത്തിലും ഇറാനിൽ വ്യാപക ആക്രമണം. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആക്രമണം കടുപ്പിച്ചു. ഇതിൻ്റെ ഭാഗമായി ടെഹ്‌റാനിലും കോമിലും സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ബെയ്‌റൂട്ടിലെ ഇറാനിയൻ പ്രതിരോധ സംവിധാനങ്ങളെയും ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളെയും ഇസ്രയേൽ സൈന്യം ലക്ഷ്യമിട്ടാക്രമിച്ചു. തുടർന്ന് ഇറാനും ഇതിനെതിരെ തിരിച്ചടിച്ചു. ഇതിൻ്റെ ഭാഗമായി ഇറാനിൽ നിന്നുള്ള മിസൈലുകൾ മധ്യ ഇസ്രയേലിൽ ചെന്ന് പതിച്ചു. നിരവധി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. തുടർന്ന് ഇറാനും ഹിസ്‌ബുള്ളയ്‌ക്കുമെതിരെ കൂടുതൽ ശക്തി പ്രയോഗിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
അതേസമയം ഇറാനിൽ മരണസംഖ്യ 800 നോട് അടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനോടകം യൂറോപ്യൻ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഇറാൻ്റെ സൈനിക ശേഷി നിർവീര്യമാക്കുന്നതിനെ പല സഖ്യകക്ഷികളും പിന്തുണച്ചതായി നാറ്റോ മേധാവി മാർക്ക് റുട്ടെ അഭിപ്രായപ്പെട്ടു. തന്നെയുമല്ല ആക്രണങ്ങളിൽ ലെബനനിൽ രണ്ട് ദിവസത്തിനുള്ളിൽ 40 പേർ കൊല്ലപ്പെടുകയും 246 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കൂടാതെ 58,000 ത്തിലധികം പേർക്ക് പാലായനം ചെയ്യേണ്ടി വന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.