പട്ടാപ്പകല്‍ കവര്‍ച്ച! വീട് കുത്തിത്തുറന്ന് 23 പവൻ കവർന്നു
🎬 Watch Now: Feature Video

Published : August 31, 2026 at 8:46 PM IST
കോട്ടയം: അകലക്കുന്നം പൂവത്തിളപ്പിൽ ആളില്ലാത്ത വീട്ടില്‍ മോഷണം. 23 പവൻ സ്വർണാഭരണങ്ങൾ കവർന്നു. പൂവത്തിളപ്പ് സ്വദേശി എബ്രഹാമിൻ്റെ വീട്ടിലാണ് ഇന്നലെ വൈകിട്ടോടെ മോഷണം നടന്നത്. വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് കവര്‍ച്ച. ഏബ്രഹാമിൻ്റെ ഭാര്യ അസുഖത്തെ തുടർന്ന് പാലായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏബ്രഹാമും ഭാര്യയ്‌ക്കൊപ്പം ആശുപത്രിയിലായിരുന്നു. ഏബ്രഹാമിൻ്റെ മൂത്തമകൻ, രണ്ടാമത്തെ മകനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തിലാക്കാൻ പോയ സമയത്തായിരുന്നു മോഷണം. വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് അകത്തുകയറി പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ ആഭരണങ്ങൾ അടക്കം 23 പവൻ സ്വർണം നഷ്‌ടപ്പെട്ടതായി മനസിലായത്. എന്നാൽ മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന രണ്ട് മാലകൾ നഷ്‌ടപ്പെട്ടിട്ടില്ല. ഉടന്‍ തന്നെ പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനില്‍ എബ്രഹാം പരാതി നല്‍കി. പിന്നാലെ പൊലീസും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മുമ്പ് സമാന രീതിയിൽ മോഷണം നടത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.