ഏഴരപ്പൊന്നാന ദർശനം; ഭക്തിയുടെ നിറവിൽ ഏറ്റുമാനൂർ ക്ഷേത്രം, എത്തിയത് ആയിരങ്ങൾ - EZHARA PONNANA CEREMONY

🎬 Watch Now: Feature Video

thumbnail
ഏഴരപ്പൊന്നാന ദർശനത്തിനെത്തിയ ഭക്തർ (ETV Bharat)

By ETV Bharat Kerala Team

Published : February 26, 2026 at 1:04 PM IST

|

Updated : February 26, 2026 at 3:06 PM IST

3 Min Read
Choose ETV Bharat

കോട്ടയം: ഭക്ത‌ി സാന്ദ്രമായി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദർശനം. ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം ഏഴരപ്പൊന്നാനകളുടെ അകമ്പടിയോടെ എത്തുന്ന ഏറ്റുമാനൂരപ്പനെ ഒരു നോക്ക് കാണാൻ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. ഇന്നലെ (ഫെബ്രുവരി 25) രാത്രി 11.30ഓടെ ശ്രീകോവിലിൽ നിന്ന് ഭഗവാനെ എഴുന്നള്ളിച്ച് പുഷ്‌പാലംകൃതമായ ആസ്‌ഥാന മണ്ഡപത്തിൽ പ്രതിഷ്‌ഠിച്ചു. തുടർന്ന് തന്ത്രി പ്രതിനിധി കണ്‌ഠരർ ബ്രഹ്‌മദത്തൻ, മേൽശാന്തി രാമൻ സത്യൻ സത്യനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾ നടത്തി. 

രാത്രി 12ന് ഓംകാര നാദത്തോടെയാണ് ആസ്ഥാന മണ്ഡപത്തിന്‍റെ വാതിലുകൾ തുറന്നത്. ഇന്നലെ ശ്രീബലിക്ക് നടൻ ജയറാമും സംഘവും ഒരുക്കിയ സ്പെഷൽ പഞ്ചാരിമേളം, ഏലൂർ ബിജുവിൻ്റെ സോപാന സംഗീതം, ചോറ്റാനിക്കര സത്യൻ നാരായണമാരാരുടെയും സംഘത്തിൻ്റെയും പഞ്ചവാദ്യം, സിനിമാതാരം നവ്യനായരുടെ ക്ലാസിക്കൽ ഡാൻസ് എന്നിവ അരങ്ങേറി. 

നാളെ നടക്കുന്ന ആറാട്ടോടെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് കൊടിയിറങ്ങും. ആറാട്ട് ദിനം വരെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പൊന്നാനകളെ ദർശിക്കാം. പത്ത് ദിവസത്തെ ഉത്സവത്തിന്‍റെ എട്ടാം ദിവസം അർധരാത്രിയിൽ നടക്കുന്ന ക്ഷേത്രോത്സവത്തിലാണ് ഏഴര പൊന്നാന ദർശനം. 

ഏഴരപ്പൊന്നാന; ചരിത്രവും ഐതിഹ്യവും

പൊന്നാനകളെ ക്ഷേത്ര നിലവറയിൽ സൂക്ഷിക്കുകയും വർഷത്തിലൊരിക്കൽ ഭക്തർക്ക് ദർശനത്തിനായി പുറത്തെഴുന്നെള്ളിക്കുകയും ചെയ്യുന്നു. എട്ട് ആനയുടെ പ്രതിമകൾ, ഏഴ് എണ്ണം രണ്ട് അടി വീതിയും എട്ടാമത്തേത്, പകുതി വലുപ്പവും, അതിനാൽ ഏഴര പൊന്നാന എന്നറിയപ്പെടുന്നു. ഈ സ്വർണ്ണ ആനകൾക്ക് പിന്നിൽ സമ്പന്നമായ പാരമ്പര്യമുണ്ട്. 

ഐതിഹ്യം അനുസരിച്ച് തിരുവിതാംകൂർ രാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മയാണ് ഇത് ക്ഷേത്രത്തിന് സമ്മാനിച്ചത്. വേണാട് രാജ്യസ്ഥാപകനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ശ്രീപദ്‌മനാഭന് തൃപ്പടിദാനം നിർവഹിച്ചത് കൊല്ലവർഷം 875 (ഏ.ഡി 1750) മകരം അഞ്ചാം തീയതിയാണ്. വൈക്കം മഹാദേവക്ഷേത്രവും തിരുവിതാംകൂറിന്‍റെ പരിധിയിലായിരുന്നതിനാൽ അവിടെ ഏഴരപ്പൊന്നാനയെ സമർപ്പിക്കാം എന്ന് മാർത്താണ്ഡവർമ്മ കരുതി. ജനശ്രേയസിനും ദോഷപരിഹാരത്തിനുമായിരുന്നു അത്. അതനുസരിച്ച് വരിക്കപ്ലാവിൽ തീർത്ത ഏഴ് ആനകളെയും ഒരു ചെറിയ ആനയെയും നിർമ്മിച്ച് സ്വർണ്ണം പൊതിഞ്ഞു. എന്നാൽ അദ്ദേഹത്തിന്‍റെ കാലത്ത് അത് യഥാസമയം സമർപ്പിക്കുവാൻ കഴിഞ്ഞില്ല. 1758-ൽ അദ്ദേഹം നാടുനീങ്ങി.

പിന്നീട് രാജാവായ കാർത്തികതിരുനാൾ രാമവർമ്മ (ധർമരാജാ) മഹാരാജാവാണ് ആ കൃത്യം നിറവേറ്റുന്നത്. വൈക്കത്തെ അമ്പലത്തിൽ കൊടുത്തയക്കപ്പെട്ട പൊന്നാനകളിൽ ഏഴെണ്ണം രണ്ടടിയും ചെറിയത് ഒരടിയുമായിരുന്നു. അവയെ മാർഗമധ്യേ ഏറ്റുമാനൂരമ്പലത്തിൽ സൂക്ഷിച്ചു. പിറ്റേന്ന് ശേവുകക്കാർ എടുക്കാൻ ചെന്നപ്പോൾ ആനപ്പുറത്ത് സർപ്പങ്ങൾ ഇരിക്കുന്നതു കണ്ട് പിന്മാറി. പ്രശ്‌നവശാൽ അവ ഏറ്റുമാനൂരപ്പന് ബോധിച്ചെന്നും ആനകൾ അവിടെയിരുന്നാൽ മതിയെന്നും നിശ്ചയിച്ചു. തുടർന്നാണ് എട്ടാം ഉത്സവം മുതൽ ഭക്തദർശനത്തിനായി പൊന്നാനകളെ ആസ്ഥാനമണ്ഡപത്തിൽ വയ്ക്കുന്നത്.

കാർത്തികതിരുനാൾ മഹാരാജാവ് കൊല്ലവർഷം 934 ഇടവം പന്ത്രണ്ടാം തീയതിയാണ് ഏഴരപ്പൊന്നാനകളെ സമർപ്പിക്കുന്നത്. അതിനു മുമ്പ് ശ്രീപദ്‌മനാഭക്ഷേത്രത്തിൽ അനന്തഗോപൻ എന്നൊരു കൊമ്പനാനയെ നടയ്ക്കുവെച്ചിരുന്നു. ഏഴരപ്പൊന്നാനകൾ ഐരാവതം, പുണ്ഡരീകൻ, വാമനൻ, കുമുദൻ, അഞ്ജനൻ, പുഷ്‌പദന്തൻ, സാർവഭൗമൻ, സുപ്രതീകൻ എന്നീ അഷ്‌ടദിഗ്‌ജങ്ങളെയാണ് സൂചിപ്പിക്കുന്നത്. ദീപാരാധനയ്ക്കുശേഷം തൃപ്പാദപീഠഭസ്‌മം വലിയ കൊട്ടാരത്തിലേക്ക് ദിവസേന അയക്കുമായിരുന്നു.

വൈക്കത്തപ്പന് നേർന്നത് ഏറ്റുമാനൂരപ്പനു സിദ്ധിച്ചതിനാൽ വൈക്കം ക്ഷേത്രത്തിൽ കാർത്തികതിരുനാൾ ഒരു സഹസ്രകലശം നടത്തുകയും സ്വർണനെറ്റിപ്പട്ടം സമർപ്പിക്കുകയും ചെയ്‌തു. ഏറ്റുമാനൂരേയ്ക്ക് കൊണ്ടുപോയ ഏഴപ്പൊന്നാനകളെ കയറ്റിയ തോണി കരുമാടിക്കഴിഞ്ഞ് അമ്പലപ്പുഴ കടവിൽ അടുത്തപ്പോൾ അപ്രതീക്ഷിതമായി ഒരു തുരുത്ത് കാണപ്പെട്ടുവെന്നും അത് ഭഗവാൻ ശ്രീകൃഷ്‌ണന്‍റെ മായകൊണ്ടാണെന്ന് പ്രശ്‌നവശാൽ അറിഞ്ഞ് അമ്പലപ്പുഴക്ഷേത്രത്തിലേക്ക് കാർത്തികതിരുനാൾ മഹാരാജാവ് ഒരു രത്നപതക്കം സമർപ്പിക്കുകയുണ്ടായിയെന്നും ഒരു ഐതിഹ്യമുണ്ട്.

മഹാരാജ കാർത്തിക തിരുനാളിന്‍റെ ഭരണകാലത്ത് നടത്തിയ സമർപ്പണത്തിന്‍റെ കാരണത്തെക്കുറിച്ച് വ്യത്യസ്‌തമായ കഥകളുമുണ്ട്. തെക്കുംകൂർ തിരുവിതാംകൂറുമായി കൂട്ടിച്ചേർത്തപ്പോൾ ക്ഷേത്രത്തിന് സംഭവിച്ച നാശനഷ്‌ടങ്ങൾക്ക് പരിഹാരമായിട്ടാണ് ഇത് വാഗ്‌ദാനം ചെയ്‌തതെന്ന് ചിലർ വിശ്വസിക്കുന്നു, മറ്റുചിലർ വിശ്വസിക്കുന്നത് ടിപ്പു സുൽത്താന്‍റെ സൈന്യം നടത്തിയ വഴിപാടാണ് എന്നുമാണ്. പ്ലാവ് ഉപയോഗിച്ചാണ് വിഗ്രഹങ്ങൾ നിർമ്മിച്ചിരിക്കുന്നത്. പ്ലാവ് കൊണ്ടുള്ള വിഗ്രഹങ്ങള്‍ പതിമൂന്ന് കിലോ സ്വര്‍ണം പൂശിയാണ് പൊന്നാനകളാക്കി മാറ്റിയിരിക്കുന്നത്.

Last Updated : February 26, 2026 at 3:06 PM IST

ABOUT THE AUTHOR

...view details