'തുമ്പിക്കൈയിൽ യുവാവിനെ ചുഴറ്റിയെറിഞ്ഞു'! അന്നമനട ക്ഷേത്രത്തിൽ ആനയിടഞ്ഞു - തൃശൂരിൽ ആനയിടഞ്ഞ് യുവാവിന് പരിക്ക്

🎬 Watch Now: Feature Video

thumbnail
ക്ഷേത്രോത്സവത്തിനിടെ ആന ഇടയുന്നതിൻ്റെ ദൃശ്യങ്ങൾ (ETV Bharat)

By ETV Bharat Kerala Team

Published : February 26, 2026 at 4:52 PM IST

1 Min Read
Choose ETV Bharat

തൃശൂർ: ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞതിനെ തുടർന്ന് യുവാവിന് പരിക്കേറ്റു. അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെയാണ് സംഭവം നടന്നത്. ആനയിടഞ്ഞതിനെ തുടർന്ന് മണിക്കൂറുകളോളം ചടങ്ങുകൾ നിർത്തിവെച്ചു. തൃശൂർ മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂർ മനയിൽ വിവേക് (26) നാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് (വ്യാഴാഴ്‌ച) രാവിലെ ഒൻപത് മണിയോടെയാണ് ശീവേലി എഴുന്നള്ളിപ്പിനായി കോലം കെട്ടുന്നതിനിടെ ആനയിടഞ്ഞത്.

ആനയുടെ പുറത്തേക്ക് കോലം എടുത്തു കൊടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. അക്കിക്കാവ് കാർത്തികേയൻ എന്ന ആന വിവേകിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിയുകയായിരുന്നു. പരിക്കേറ്റ വിവേകിനെ ഉടൻതന്നെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ഈ സംഭവം ഉണ്ടായത്. അപകടത്തെത്തുടർന്ന് ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾ താൽക്കാലികമായി നിർത്തിവെച്ചു. ആനയെ നിലവിൽ ക്ഷേത്രത്തിനകത്ത് തന്നെ തളച്ചിരിക്കുകയാണ്.

വിവരമറിഞ്ഞ് മാള പൊലീസ് സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. എലിഫൻ്റ് സ്ക്വാഡ് സ്ഥലത്തെത്തി ആനയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. വലിയവിളക്ക് ദിവസവും കൂടിയായ വ്യാഴാഴ്‌ച ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കും ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details