കുളിര് കോരി ചൈന; തണുത്തുറഞ്ഞ് തടാകം, സ്‌കേറ്റിങ്ങും സൈക്കിളിങ്ങുമായി സഞ്ചാരികള്‍ - CHINA WEATHER UPDATES

🎬 Watch Now: Feature Video

thumbnail
തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ സഞ്ചാരികള്‍. (AFP)

By ETV Bharat Kerala Team

Published : January 5, 2026 at 2:58 PM IST

1 Min Read
Choose ETV Bharat

ബീജിങ്: തണുത്തുറഞ്ഞ് ചൈനയുടെ തലസ്ഥാനമായ ബീജിങ്‌. കഴിഞ്ഞ ദിവസം മൈനസ് 19 ഡിഗ്രി സെല്‍ഷ്യസാണ് ബീജിങ്ങില്‍ രേഖപ്പെടുത്തിയത്. നവംബറിലാണ് ഇവിടെ ശൈത്യകാലം ആരംഭിച്ചത്. മാര്‍ച്ച് വരെ തണുപ്പ് തുടരും. തലസ്ഥാനത്തെ പ്രധാന തടാകം ശൈത്യത്താല്‍ തണുത്തുറഞ്ഞു. ഇതോടെ തടാകത്തിന്‍റെ കാഴ്‌ച കാണാന്‍ നിരവധി സഞ്ചാരികളാണ് എത്തിയത്. തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ സഞ്ചാരികള്‍ നടക്കുന്നതും സൈക്കിള്‍ ചവിട്ടുന്നതും കാണാം. അതുമാത്രമല്ല ഏതാനും സഞ്ചാരികള്‍ തടാകത്തിന് മുകളിലൂടെ സ്‌കേറ്റിങ് ചെയ്യുന്നതും ഏറെ കൗതുകകരമാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഇക്കൂട്ടത്തില്‍ കാണാം. തടാകം തണുത്തുറഞ്ഞതോടെ നിരവധി പേരാണ് ഈ കാഴ്‌ച കാണാന്‍ ഇവിടെയെത്തുന്നത്. കാലങ്ങളായി തണുപ്പ് ഇത്രയും അധികരിക്കുന്നത് ഇതാദ്യമായാണെന്നാണ് റിപ്പോര്‍ട്ട്. 1966ല്‍ താപനില മൈനസ് 19ന് അടുത്തെത്തിയിരുന്നുവെങ്കിലും ഇത്രയും താഴുന്നത് ഇതാദ്യമാണ്. ചൈനയില്‍ മാത്രമല്ല ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ ശൈത്യകാലം കടുത്തിരിക്കുകയാണ്. ഇന്ത്യയില്‍ കശ്‌മീരിലെ സ്ഥിതിയും സമാനമാണ്. ശ്രീനഗറില്‍ അടക്കം കനത്ത മഞ്ഞ് വീഴ്‌ചയാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രമായ ഗുല്‍മര്‍ഗിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയത്. 

ABOUT THE AUTHOR

...view details