ഈ വഴി പോയപ്പോ വെറുതെ കേറിയതാ..! വൈദ്യുതി പോസ്റ്റിന് മുകളിൽ കുടുങ്ങി മൂർഖന്‍, താഴെയെത്തിച്ച് വനം വകുപ്പ് - COBRA ON ELECTRIC POST
🎬 Watch Now: Feature Video

Published : January 3, 2026 at 2:26 PM IST
പത്തനംതിട്ട: വൈദ്യുതി പോസ്റ്റിന് മുകളിൽ മൂർഖൻ പാമ്പ്. കൊന്നമൂട്ടിൽ ആണ് വൈദ്യുതി പോസ്റ്റിന് മുകളിൽ പാമ്പിനെ കണ്ടെത്തിയത്. സമീപത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് ആദ്യം പാമ്പിനെ ശ്രദ്ധിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടികൾ പാമ്പിനെ വൈദ്യുതി കമ്പിയിൽ കുടുങ്ങിയ നിലയിൽ കണ്ടത്. പാമ്പിനെ കണ്ട് ഭയന്ന കുട്ടികൾ ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റിന് മുകളിലെ കേബിളുകളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. പത്തി വിടർത്തി കിടക്കുന്ന മൂർഖനെ പാമ്പിനെ കണ്ട് ആദ്യം നാട്ടുകാർ ഞെട്ടിയെങ്കിലും ഉടൻ തന്നെ സംഭവം വാർഡ് കൗൺസിലറെ അറിയിക്കുകയും ചെയ്‌തു. പിന്നീട് കൗൺസിലർ റാന്നി ഫോറസ്‌റ്റ് റേഞ്ച് ഓഫിസിൽ വിവരം അറിയിച്ചു. ഇതോടെ വനപാലകർ സ്ഥലത്തെത്തി. വടി ഉപയോഗിച്ച് പാമ്പിനെ താഴേക്ക് ഇറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ വൈദ്യതി തൂണിലൂടെയാണ് പാമ്പ് താഴേക്ക് വന്നത്. അരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് മൂർഖനെ താഴെയിറക്കിയത്. ചാക്കിൽ പിടികൂടിയ മൂർഖനെ അടുത്തുള്ള ഉൾവനത്തിലേക്ക് തുറന്ന് വിടുമെന്ന് അധികൃതർ പറഞ്ഞു. പാമ്പിൻ്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായി.