എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
🎬 Watch Now: Feature Video

Published : September 2, 2026 at 5:56 PM IST
പാലക്കാട്: കേരള സർവകലാശാലയിൽ സംഘടിപ്പിച്ച ദേശീയ കായിക ദിന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ പ്രതിഷേധിച്ച വനിതാ നേതാക്കളെ അടക്കം പൊലീസ് ക്രൂരമായി അക്രമിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പാലക്കാട് എസ്‌പി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. ഓഫിസിന് 100 മീറ്റർ മുമ്പ് തന്നെ ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് പൊലീസ് തടഞ്ഞു. ഇത് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കാതെ പ്രവർത്തകർ സമീപത്തെ വീടിൻ്റെ മതിൽ മറികടന്ന് ജില്ലാ പൊലീസ് ഓഫിസിലേക്ക് കടക്കാൻ ശ്രമിച്ചു. ഇതിനിടെ വീണ്ടും പൊലീസിന് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കേണ്ടിവന്നു.പ്രതിഷേധ പരിപാടി എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ശാദുലി ഉദ്ഘാടനം ചെയ്‌തു. സർവകലാശാലകളിൽ സർക്കുലറിലൂടെ കാവിവത്‌ക്കരിക്കുകയാണ് ചെയ്യുന്നതെന്ന് ഉദ്ഘാടന വേളയിൽ എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് പറഞ്ഞു. ഇതിനെതിരെ വരും ദിവസങ്ങളിലും എസ്എഫ്ഐ ശക്തമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഉദ്ഘാടന വേളയിൽ കൂട്ടിച്ചേർത്തു. മാർച്ചിനെ തുടർന്ന് ജില്ലാ പൊലീസ് ഓഫീസ് പരിസരത്ത് കനത്ത സുരക്ഷയൊരുക്കി. ക്ലാസുകൾ ബഹിഷ്‌കരിച്ച് നിരവധി വിദ്യാർഥികളാണ് പ്രതിഷേധത്തിൻ്റെ ഭാഗമായത്.