ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ കോട്ടയത്ത്; സൂപ്പർ താരത്തെ കാണാൻ തടിച്ചുകൂടി ആരാധകർ

🎬 Watch Now: Feature Video

thumbnail
ക്രിസ് ഗെയ്ൽ കോട്ടയത്ത് (ETV Bharat)

By ETV Bharat Kerala Team

Published : August 30, 2026 at 8:31 PM IST

1 Min Read
Choose ETV Bharat

കോട്ടയം: വെസ്റ്റിൻഡീസ് ഇതിഹാസ ക്രിക്കറ്റർ ക്രിസ് ഗെയ്ൽ കോട്ടയത്ത് എത്തി. 
തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിലാണ് ക്രിസ് ഗെയ്ൽ കോട്ടയം പുതുപ്പള്ളിയിലെത്തിയത്. 12.25 ഓടെ നേരത്തേ തീരുമാനിച്ചതിലും രണ്ടര മണിക്കൂർ വൈകിയാണ് ഗെയ്‌ലിൻ്റെ ഹെലികോപ്റ്റർ പുതുപ്പള്ളിയിൽ എത്തിയത്. 

തിരുവനന്തപുരത്ത് ഉപരാഷ്ട്രപതിയുടെ സന്ദർശനമുള്ളതിനാലാണ് ഗെയ്‌ലിൻ്റെ യാത്ര വൈകിയത്. എങ്കിലും നൂറുകണക്കിന് ആരാധകരാണ് സൂപ്പർ താരത്തെ കാണാനായി തടിച്ചുകൂടിയത്. പുതുപ്പള്ളി എംഎൽഎ ചാണ്ടിഉമ്മൻ, സഹോദരി മറിയ ഉമ്മൻ, പുതുപ്പള്ളി പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചേർന്ന് ഗെയ്‌ലിനെ സ്വീകരിച്ചു. 

തുടർന്ന് ചാണ്ടി ഉമ്മൻ ഓടിക്കുന്ന ചെയ്യുന്ന വാഹനത്തിൽ കയറി ഗെയ്ൽ പുതുപ്പള്ളി പള്ളിയിലേക്കു പോയി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം ഗെയ്ൽ പുതുപ്പള്ളി നഗരത്തിലെ സ്വീകരണ വേദിയിലേക്കു പുറപ്പെട്ടു. ജോർജിയൻ പബ്ലിക് സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രത്യേക പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി പുതുപ്പള്ളി പൈതൃക സംസ്‌കാരിക സമിതിയുടെ ലോഗോ പ്രകാശനവും നടന്നു. 

കേരളത്തിൻ്റേയും പുതുപ്പള്ളിയുടെയും തനത് കലാ-സംസ്‌കാരിക പാരമ്പര്യം അവതരിപ്പിക്കുന്നതിനായി കഥകളി, പുലികളി, കൂടിയാട്ടം, കളരിപ്പയറ്റ്, തിരുവാതിര, കൂത്ത്, പഞ്ചാരിമേളം ഉൾപ്പെടെ 11 കലാരൂപങ്ങൾ അണിനിരക്കുന്ന പ്രത്യേക ഘോഷയാത്രയോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പുതുപ്പള്ളിയുടെ കായിക-സംസ്‌കാരിക മേഖലകളുടെ വികസനത്തിന് അന്താരാഷ്ട്ര ശ്രദ്ധയും പുതിയ സാധ്യതകളും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

പരിപാടിയിൽ ജനപ്രതിനിധികൾ, കലാ-സംസ്‌കാരിക-കായിക മേഖലകളിലെ പ്രമുഖർ, വിദ്യാർഥികൾ, കായികതാരങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. പൊതുപരിപാടിക്ക് ശേഷം വെണ്ണിമലയിൽ അന്താരാഷ്ട്ര സ്റ്റേഡിയത്തിനായി പരിഗണിക്കുന്ന സ്ഥലം ക്രിസ് ഗെയ്ൽ സന്ദർശിച്ചു. പുതുപ്പള്ളിയെ മികച്ച കായിക സൗകര്യങ്ങളുള്ള കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിൻ്റെ സന്ദർശനം പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതതെന്ന് സംഘാടക സമിതി ചെയർമാൻ എംഎൽഎ അഡ്വ:ചാണ്ടി ഉമ്മൻ പറഞ്ഞു.