കൊണ്ടോട്ടിയിൽ നിർത്തിയിട്ടിരുന്ന ബസുകൾക്ക് തീ പിടിച്ചു; നാല് ബസുകള്‍ പൂർണമായും കത്തി നശിച്ചു - BUS CATCHES FIRE IN KONDOTTI

🎬 Watch Now: Feature Video

thumbnail
കൊണ്ടോട്ടിയിൽ ബസുകൾക്ക് തീപിടിച്ചു. (ETV Bharat)

By ETV Bharat Kerala Team

Published : February 6, 2026 at 6:13 PM IST

1 Min Read
Choose ETV Bharat

മലപ്പുറം: കൊണ്ടോട്ടിയിൽ ഉപയോഗിക്കാതെ കിടന്നിരുന്ന ബസുകൾക്ക് തീ പിടിച്ചു. നാല് ബസുകൾ പൂർണമായും കത്തിനശിച്ചു. ​കൊണ്ടോട്ടിയിൽ കരിപ്പൂർ എയർപോർട്ട് റോഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസുകൾക്കാണ് തീപിടിച്ചത്. ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് സംഭവം ഉണ്ടായത്. റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന നാല് ബസുകൾക്കാണ് തീപിടിച്ചത്. ഭദ്ര ഏജൻസിയുടെ കാലങ്ങളായി നിർത്തിയിട്ട ഉപയോഗിക്കാത്ത പഴയ വാഹനങ്ങൾക്കാണ് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഓടിയെത്തി അണയ്ക്കാൻ ശ്രമിച്ചു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാർക്ക് തീ നിയന്ത്രിക്കാൻ കഴിയുന്നതിനും മുൻപേ നാല് ബസുകളും പൂർണമായും അഗ്നിക്കിരയായി. തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ​വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം ഏറെ നേരം പരിശ്രമിച്ചാണ് തീ പൂർണമായും അണച്ച് നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ആളപായമില്ല എന്ന് പൊലീസ് സ്ഥിരീകരിച്ചു. തീപിടിത്തം ഉണ്ടായതിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. തീപിടിത്തത്തിന് പിന്നിൽ ആർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. 

ABOUT THE AUTHOR

...view details