മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരിച്ച് എപി അനിൽകുമാറും പികെ കുഞ്ഞാലിക്കുട്ടിയും - ANILKUMAR KUNHALIKUTTY RESPONSE

🎬 Watch Now: Feature Video

thumbnail
എപി അനിൽകുമാറും പികെ കുഞ്ഞാലിക്കുട്ടിയും സംസാരിക്കുന്നു. (ETV Bharat)

By ETV Bharat Kerala Team

Published : April 14, 2026 at 7:32 PM IST

1 Min Read
Choose ETV Bharat

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് പിന്നാലെ ആരംഭിച്ച മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരിച്ച് കെപിസിസി വർക്കിങ് പ്രസിഡൻ്റ് എ പി അനിൽകുമാർ. മുഖ്യമന്ത്രിആരെന്നത് സംബന്ധിച്ച് ചർച്ച നടത്തേണ്ടത് ഹൈക്കാമാൻ്റെണെന്നും അത്തരം ചർച്ചകളിലേക്ക് യുഡിഎഫ് കടന്നിട്ടേയില്ലെന്നും പാണക്കാട് സാദിഖലി തങ്ങളെ സന്ദര്‍ശിച്ചശേഷം അനിൽകുമാർ പറഞ്ഞു. 

മുഖ്യമന്ത്രി ചർച്ച ഇപ്പോൾ നടത്തുന്നത് മാധ്യമങ്ങളാണ്. തെരഞ്ഞെടുപ്പിന് ശേഷം പാണക്കാട് എത്താൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് വന്നതാണ് ഇപ്പോൾ. തൻ്റെ സന്ദർശനത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഇല്ലെന്നും സൗഹൃദപരമാണെന്നും അനിൽകുമാർ വ്യക്തമാക്കി. സാദിഖലി തങ്ങളെ കാണാൻ വരുന്നത് പതിവാണെന്നും അത് കൊണ്ടാണ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്‌ട്രീയ ചർച്ചകളും മറ്റും നടന്നട്ടില്ല. യുഡിഎഫ് നൂറ് സീറ്റ് നേടുമെന്നും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് പിന്നീടാണെന്നും അനിൽകുമാർ പറഞ്ഞു.

കണ്ണൂരിൽ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കേരളത്തിൽ സംഭവിക്കാൻ പാടില്ലെന്നും വളരെ മോശമായ കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ യാതൊരു തർക്കവുമില്ലെന്നും അത് എല്ലാം മാധ്യമങ്ങളുണ്ടാക്കുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂരിപക്ഷം ലഭിക്കുമ്പോൾ കൃത്യ സമയത്ത് തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ABOUT THE AUTHOR

...view details