ബാലൻസ് തെറ്റി റോഡിൽ വീണ സ്‌കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ വൈറൽ - RIDER MIRACULOUSLY SURVIVED

🎬 Watch Now: Feature Video

thumbnail
ബാലൻസ് തെറ്റി റോഡിൽ വീണ സ്‌കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു (ETV Bharat)

By ETV Bharat Kerala Team

Published : January 5, 2026 at 1:37 PM IST

1 Min Read
Choose ETV Bharat

കാസർകോട്: ബാലൻസ് തെറ്റി റോഡിൽ വീണ ഇരുചക്രവാഹന യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. നീലേശ്വരം ചിറ്റാരിക്കാൽ റോഡിൽ ചോയ്യംങ്കോടിനടുത്ത് മഞ്ഞളംകാടാണ് സംഭവം. ചായ്യോത്ത് പെൻഷൻമുക്ക് സ്വദേശിയും കാസർകോട് അരമന ജ്വല്ലറി ജീവനക്കാരനുമായ വിവി ശശികുമാറാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ബസിനെ മറികടന്നു വരികയായിരുന്ന സ്‌കൂട്ടർ നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡിലേക്ക് വീഴുകയായിരുന്നു. എതിരെ വന്ന കാർ യാത്രികൻ സമയോചിതമായി വാഹനം റോഡരികിലേക്ക് തിരിച്ചതോടെയാണ് ഇരുചക്രവാഹന യാത്രികൻ രക്ഷപ്പെട്ടത്. 

ഇരുചക്രവാഹന യാത്രികനെ രക്ഷിക്കാൻ റോഡരികിലേക്ക് തിരിച്ച കാർ വീട്ടുമതിലിൽ ഇടിച്ചാണ് നിന്നത്. ചീമേനി റോയൽ ഹോംസ് സ്ഥാപന ഉടമ മുകേഷാണ് കാർ ഓടിച്ചിരുന്നത്. കാറിൻ്റെ ടാഷ് ക്യാമിൽ പതിഞ്ഞ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇരുവർക്കും കാര്യമായ പരിക്കുകളൊന്നുമില്ല.  

മുകേഷ് ഭാസ്‌കരൻ വീട്ടിൽനിന്നു കടയിലേക്ക് പോകുന്നതിനിടെയാണ് എതിരെ വന്ന സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ഒരാൾ റോഡിലേക്കു വീഴുന്നതു കണ്ടത്. മുന്നോട്ടു പോയാൽ റോഡിൽ വീണയാളുടെ ദേഹത്തു കാർ കയറുമെന്ന് മനസിലാക്കിയതോടെ മനസാന്നിധ്യം കൈവിടാതെ സെക്കൻഡുകൾക്കുള്ളിൽ മുകേഷ് കാർ റോഡിനു പുറത്തേക്കു വെട്ടിത്തിരിക്കുകയായിരുന്നു. 

കാറിൻ്റെ മുൻഭാഗം തകർന്നെങ്കിലും വലിയ അപകടം ഒഴിവാക്കാൻ സാധിച്ചതിൻ്റെ സമാധാനത്തിലാണ് തനെന്ന് മുകേഷ് പറഞ്ഞു. റോഡിൽ വീണ ശശി കുമാറിൻ്റെ കൈവിരലിനു പൊട്ടലുണ്ട്.  

ABOUT THE AUTHOR

...view details