ETV Bharat / travel-and-food

സ്‌ത്രീകളെ... ഒരു സോളോ ട്രിപ്പ് അടിച്ചാലോ? ഈ വര്‍ഷം ഈ അഞ്ച് സ്ഥലങ്ങള്‍ മിസ് ചെയ്യല്ലേ...

ശാന്തമായ ബീച്ചുകൾ മുതല്‍ പൈതൃക നഗരങ്ങൾ വരെ കാണാം. 2026 ല്‍ സോളോ ട്രിപ്പ് പോകുന്നവര്‍ക്ക് പറ്റിയ സ്‌പോട്ടുകളിതാ...

SOLO TRIP  TOP INDIAN DESTINATIONS  SOLO TRIP SPOTS  HOW TO PLAN SOLO TRIP
representational image (getty image)
author img

By ETV Bharat Kerala Team

Published : January 11, 2026 at 1:25 PM IST

2 Min Read
Choose ETV Bharat

യാത്ര ചെയ്യുന്നത് വെറുമൊരു വിനോദമല്ല, മറിച്ച് അത് നമ്മുടെ മനസ്സിനും ശരീരത്തിനും പുതിയ കാഴ്‌ചപ്പാടുകൾ നൽകുന്ന ഒരു മികച്ച അനുഭവമാണ്. ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽ നിന്നും ജോലിഭാരത്തിൽ നിന്നും ഒരു മാറ്റം ലഭിക്കാൻ യാത്രകൾ സഹായിക്കുന്നു. പ്രകൃതിയോടൊപ്പമുള്ള സമയം മനസ്സിന് ശാന്തി നൽകുകയും സമാധാനം നൽകുകയും ചെയ്യുന്നു.

അതിമനോഹരമായ ഒരുപാട് പ്രകൃതി ദൃശ്യങ്ങളുടെ കലവറയാണ് ഇന്ത്യ. രാജ്യത്ത് ഇപ്പോള്‍ സ്‌ത്രീകളുടെ ഒറ്റയ്ക്കുള്ള യാത്രകൾ (Solo Trips) 2026-ൽ വലിയൊരു ട്രെൻഡായി മാറിക്കഴിഞ്ഞു. സുരക്ഷിതത്വവും സൗകര്യങ്ങളും വർദ്ധിച്ചതോടെ കൂടുതൽ സ്ത്രീകൾ ഇപ്പോൾ ആത്മവിശ്വാസത്തോടെ രാജ്യം ചുറ്റുകയാണ്.

എന്നാല്‍, പലര്‍ക്കും ഈ ആഗ്രഹമുണ്ടെങ്കിലും കൃത്യമായ ധാരണയില്ലാത്തത് മൂലം യാത്രകള്‍ ഉപേക്ഷിക്കുന്നവരുമുണ്ട്. ഇത്തരക്കാര്‍ക്ക് രാജ്യത്ത് സുരക്ഷിതമായി സോളോ ട്രിപ്പ് പോകാന്‍ സാധിക്കുന്ന ചില സ്ഥലങ്ങളുണ്ട്. അവയെ കുറിച്ച് വിശദമായി അറിഞ്ഞാലോ?

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

1. ഋഷികേശ്, ഉത്തരാഖണ്ഡ്

തിരക്കേറിയ ജീവിതത്തില്‍ നിന്ന കുറച്ച് ദിവസം മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. ഋഷികേശ് ഒരു നല്ല ഓപ്‌ഷനാണ്. നിങ്ങളുടെ മനസിനും ശരീരത്തിനും ആത്മാവിനും ഊർജ്ജം പകരാൻ ഈ സ്ഥലത്തിന് കഴിയും. ഇവിടേക്കുള്ള യാത്ര കുറച്ച് ആത്മീയത പാതയിലേക്ക് നിങ്ങളെ നയിച്ചേക്കും. ഗംഗാനദിയുടെ തീരത്തിരുന്ന യോഗയും ധ്യാനവും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല ഓപ്‌ഷനാണ്. ഇവിടെ റാഫ്‌റ്റിങും ഉണ്ട്. ഇഷ്‌ടമുള്ളവര്‍ക്ക് അതും ചെയ്യാം. സൂര്യാസ്‌തമയം കാണാന്‍ മറക്കരുത്. ഋഷികേശ് നിങ്ങളുടെ ആദ്യത്തെ സോളോ ട്രിപ്പിനായി തെരഞ്ഞെടുക്കാം.

SOLO TRIP  TOP INDIAN DESTINATIONS  SOLO TRIP SPOTS  HOW TO PLAN SOLO TRIP
Priests perform evening Aarti on the banks of Ganga, in Rishikesh, Uttarakhand (PTI)
SOLO TRIP  TOP INDIAN DESTINATIONS  SOLO TRIP SPOTS  HOW TO PLAN SOLO TRIP
Priests perform evening Aarti on the banks of Ganga, in Rishikesh, Uttarakhand (PTI)

2. ഗോവ

അടിച്ച് പൊളിക്കാന്‍ ഇഷ്‌ടമുള്ളവര്‍ക്ക് സോളോ ട്രിപ്പ് ഗോവയിലേക്ക് ആക്കാം. പാര്‍ട്ടികളും ഡിജെകളുമാണ് വേണ്ടതെങ്കില്‍ നോർത്ത് ഗോവ തെരഞ്ഞെടുക്കാം. ശാന്തമായ ബീച്ചുകളെ ആസ്വദിച്ച് ഇരിക്കാനാണ് ഇഷ്‌ടമെങ്കില്‍ നിങ്ങള്‍ക്ക് സൗത്ത് ഗോവ തെരഞ്ഞെടുക്കാം. യോഗ ക്ലാസുകളില്‍ ചേരാനും സ്‌കൂട്ടറില്‍ ചുറ്റി നടക്കാന്‍ ഇഷ്‌ടമുള്ളവര്‍ക്കൊക്കെ സൗത്ത് ഗോവ നല്ല ഓപ്‌ഷനാണ്. വിനോദം, സാഹസികത, സമയം എന്നിവയുടെ സംയോജനാണ് ഇവിടം.

SOLO TRIP  TOP INDIAN DESTINATIONS  SOLO TRIP SPOTS  HOW TO PLAN SOLO TRIP
goa (getty image)
SOLO TRIP  TOP INDIAN DESTINATIONS  SOLO TRIP SPOTS  HOW TO PLAN SOLO TRIP
goa (getty image)

3. ഹംപി, കർണാടക

ആനന്ദം സിനിമ കണ്ടവര്‍ ഹംപിയെ മറക്കില്ല. സിനിമയില്‍ ഹംപിയുടെ മനോഹാരിത നമ്മളെല്ലാവരും ആസ്വദിച്ചതാണ്. ചരിത്രം കുറച്ച് ഇഷ്‌ടമുള്ളവര്‍ക്ക് ഇവിടേക്ക് പോകാം. പുരാതന ക്ഷേത്രങ്ങൾ, നദീതീര കാഴ്‌ച കൾ, ശാന്തമായ അന്തരീക്ഷം എന്നിവ ഒത്തിണങ്ങിയ സ്ഥലമാണിവിടം. സൂര്യോദയവും സൂര്യാസ്‌തമവും കാണാൻ മറക്കരുത്. ഹംപിയുടെ മനോഹാരിത ആസ്വദിക്കാന്‍ ഇഷ്‌ടമുള്ളവര്‍ ഇങ്ങോട്ടേക്ക് ഒരു സോളോ ട്രിപ്പ് പോകാവുന്നതാണ്.

SOLO TRIP  TOP INDIAN DESTINATIONS  SOLO TRIP SPOTS  HOW TO PLAN SOLO TRIP
Hampi, Karnataka (ETV Bharat)
SOLO TRIP  TOP INDIAN DESTINATIONS  SOLO TRIP SPOTS  HOW TO PLAN SOLO TRIP
Hampi, Karnataka (ETV Bharat)
SOLO TRIP  TOP INDIAN DESTINATIONS  SOLO TRIP SPOTS  HOW TO PLAN SOLO TRIP
Hampi, Karnataka (ETV Bharat)

4. വർക്കല, കേരളം

ശാന്തമായ കടല്‍ക്കാഴ്‌ചകള്‍ ആസ്വദിക്കാന്‍ ഇഷ്‌ടമുള്ളവര്‍ക്ക് വര്‍ക്കല ഒരു മികച്ച ഓപ്‌ഷനാണ്. ക്ലിഫില്‍ ഇരുന്ന് കടല്‍ ആസ്വദിക്കാം. ക്ലിഫ് ഹൗസിലെ അതിമനോഹരമായ ഒരു കഫേയിലിരുന്ന് സൂര്യാസ്‌തമയം കാണാനും മറക്കരുത്. ബീച്ചിൻ്റെ ശാന്തതയും നിങ്ങളില്‍ അനുഭൂതി പരത്തുന്നു. യോഗ സെഷനിൽ ചേരുകയോ ആയുർവേദ മസാജ് ആസ്വദിക്കുകയോ ചെയ്യാം.

SOLO TRIP  TOP INDIAN DESTINATIONS  SOLO TRIP SPOTS  HOW TO PLAN SOLO TRIP
varkala (getty image)

5. പോണ്ടിച്ചേരി

ഫ്രഞ്ച് സംസ്കാരവും തെന്നിന്ത്യൻ പാരമ്പര്യവും ഒത്തുചേരുന്ന പോണ്ടിച്ചേരി (പുതുച്ചേരി), സോളോ ട്രിപ്പ് നടത്തുന്ന സ്ത്രീകൾക്ക് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും മനോഹരവുമായ ഇടങ്ങളിലൊന്നാണ്.

SOLO TRIP  TOP INDIAN DESTINATIONS  SOLO TRIP SPOTS  HOW TO PLAN SOLO TRIP
Puducherry (getty image)

സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ

വൈറ്റ് ടൗൺ: മഞ്ഞ നിറത്തിലുള്ള മനോഹരമായ ഫ്രഞ്ച് ശൈലിയിലുള്ള കെട്ടിടങ്ങളും കഫേകളും നിറഞ്ഞ തെരുവുകൾ.

പ്രൊമനേഡ് ബീച്ച്: കടൽത്തീരത്തുകൂടിയുള്ള സായാഹ്ന നടത്തത്തിന് അനുയോജ്യം. രാവിലെ ഇവിടുത്തെ സൂര്യോദയം കാണുന്നത് മികച്ച ഒരനുഭവമായിരിക്കും.

അരവിന്ദാശ്രമം: മനശ്ശാന്തിയും ധ്യാനവും ആഗ്രഹിക്കുന്നവർക്ക് സന്ദർശിക്കാവുന്ന ഇടം.

ഓറോവിൽ : 'മാതൃമന്ദിർ' സ്ഥിതി ചെയ്യുന്ന ഈ ആഗോള നഗരം സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമാണ്.

പാരഡൈസ് ബീച്ച്: ബോട്ട് യാത്രയിലൂടെ മാത്രം എത്താൻ കഴിയുന്ന ഈ കടൽത്തീരം ശാന്തമായ അന്തരീക്ഷം ഇഷ്ടപ്പെടുന്നവർക്ക് മികച്ചതാണ്.

Also Read:ആറളം വന്യജീവി സങ്കേതം ഇനി രാജ്യത്തെ ആദ്യ ചിത്രശലഭ സങ്കേതം; സഞ്ചാരികളെ കാത്തിരിക്കുന്നത് ശലഭങ്ങളുടെ വർണക്കാഴ്ച