ETV Bharat / travel-and-food

പ്രകൃതിഭംഗിയും പുണ്യയാത്രയും ഒന്നാകുന്ന കൂര്‍ഗ്; സഞ്ചാരികളുടെ മനംകവര്‍ന്ന് തലക്കാവേരി

കൂർഗിൻ്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനോടൊപ്പം ആത്മിയതയ്ക്കായ് ദക്ഷിണേന്ത്യയിലെ പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രങ്ങളായ തലക്കാവേരി ക്ഷേത്രങ്ങളും

THALAKKAVERI  BIRTHPLACE OF KAVERI RIVER  BRAHMAGIRI HILLS  HOLY SPRING TEMPLES
തലക്കാവേരി ക്ഷേത്രം (ETV Bharat)
author img

By ETV Bharat Kerala Team

Published : July 4, 2026 at 5:00 PM IST

2 Min Read
Choose ETV Bharat

കാസർകോട്: കാപ്പിത്തോട്ടങ്ങളുടെ സുഗന്ധവും പച്ചപ്പുതച്ച മലനിരകളും കൊണ്ട് സഞ്ചാരികളുടെ മനംകവരുന്ന കർണാടകയുടെ സ്വന്തം കൂർഗ്. കൂർഗിൻ്റെ മനോഹാരിത കാണാൻ ഇറങ്ങുന്നെങ്കില്‍ പ്രകൃതിഭംഗി മാത്രം ആസ്വദിച്ച് മടങ്ങാൻ വരട്ടെ, കാത്തുനിൽക്കുന്ന മറ്റൊരു വിസ്‌മയമുണ്ട് ഇവിടെ.

ഏതു സമയത്തും അരികിലേക്ക് ഒഴുകിയെത്തുന്ന കോടമഞ്ഞും, ഇടയ്ക്കിടെ പെയ്യുന്ന മഴയും കൊണ്ട് ഭൂമിയിലെ സ്വർഗമായി തോന്നിപ്പിക്കുന്ന തലക്കാവേരി. കൂർഗിൻ്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനോടൊപ്പം ഒരു പുണ്യയാത്രകൂടിയാകും തലക്കാവേരി. ഏതു സമയത്തും കോട മഞ്ഞും ഇടയ്ക്കിടെയുള്ള മഴയുംക്കൊണ്ട് അതിമനോഹരമാണ് ഇപ്പോൾ തലക്കാവേരി ക്ഷേത്രവും പരിസരവും.

THALAKKAVERI  BIRTHPLACE OF KAVERI RIVER  BRAHMAGIRI HILLS  HOLY SPRING TEMPLES
Talakaveri (ETV Bharat)

പുണ്യനദിയായ കാവേരി ഉദ്ഭവിക്കുന്ന ഇടം കൂടിയായതിനാൽ മലയാളികൾ അടക്കം നിരവധിപ്പേരാണ് ഇവിടെ എത്തുന്നത്.
ദക്ഷിണേന്ത്യയിലെ പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്‌ തലക്കാവേരി. ബ്രഹ്മഗിരി, അഗ്നിഗിരി, വായുഗിരി, ഗജരാജഗിരി എന്നീ നാല് ഗിരികളുടെ മധ്യത്തിലാണ് തലക്കാവേരി.

പണ്ട് ഇവിടെ അഗസ്ത്യമുനി തപസ് ചെയ്‌തിരുന്നു എന്നാണ് വിശ്വാസം. സമുദ്രനിരപ്പില്‍നിന്ന് 1276 മീറ്റര്‍ ഉയരത്തിലാണിവിടം. അഗസ്‌തീശ്വര (ശിവൻ), ഗണപതി എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. കാവേരിയും അഗസ്ത്യമുനിയുമായുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

Talakaveri temples (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തലക്കാവേരിയിലേക്ക് തീർത്ഥാടനം നടത്തുമ്പോൾ തലക്കാവേരി സന്ദർശിക്കുന്നതിന് മുൻപ് ഭാഗമണ്ഡലയിലെ ത്രിവേണിസംഗമം സന്ദർശിക്കണം എന്നാണ് പറയപ്പെടുന്നത്. ഭാഗമണ്ഡലം വഴിയാണ് തലക്കാവേരിയിലേക്ക് റോഡ് നീളുന്നത്. തലക്കാവേരിയിൽ നിന്ന് ഒഴുകിവരുന്ന കാവേരി നദിയിലേക്ക് കനക, സുജോതി എന്നീ നദികൾ സംഗമിക്കുന്ന സ്ഥലമായതിനാലാണ് ഇതിനെ ത്രിവേണി സംഗമം എന്ന് പറയുന്നത്. നദികൾ സംഗമിക്കുന്നത് പുറമേ കാണാൻ കഴിയില്ല. ഭൂഗർഭത്തിലാണ് നദീ സംഗമം നടക്കുന്നത്. കാവേരി നദീ തീരത്തെ ഒരു തീർത്ഥാടന കേന്ദ്രമാണ് ഭാഗമണ്ഡല.

THALAKKAVERI  BIRTHPLACE OF KAVERI RIVER  BRAHMAGIRI HILLS  HOLY SPRING TEMPLES
Talakaveri (ETV Bharat)

ഉത്സവം ഒക്ടോബറിൽ

ഒക്ടോബർ മാസത്തിൽ നടക്കുന്ന ഉത്സവം ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ടതാണ്. കാവേരി നദി ഭൂമിയിൽ പ്രത്യക്ഷപ്പെട്ട ദിവസമായി ഇത് ആഘോഷിക്കുന്നു. മടിക്കേരിയിൽ നിന്ന് ഏകദേശം 44-48 കിലോമീറ്റർ ദൂരമുണ്ട് തലക്കാവേരിയിലേക്ക് . ഭാഗമണ്ഡലയിൽ നിന്ന് 8 കിലോമീറ്റർ ദൂരത്തിൽ മലമുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലക്കാരാണ് കൂടുതലും ഇവിടെ എത്തുന്നത്.

വസ്ത്രങ്ങൾ

തലക്കാവേരി ഒരു മതപരമായ സ്ഥലമായതിനാൽ, സന്ദർശകർ മാന്യമായി വസ്ത്രം ധരിക്കണമെന്ന് നിർദ്ദേശിക്കുന്നു. ബെർമുഡ അല്ലെങ്കിൽ സ്ലീവ്‌ലെസ് ടോപ്പുകൾ ധരിക്കാൻ പാടില്ല. ക്ഷേത്രത്തിനടുത്ത് രണ്ട് കൗണ്ടറുകളിൽ പുരുഷന്മാർക്ക് ധോത്തികളും സ്ത്രീകൾക്ക് ഷാളുകളും വാടകയ്ക്ക് നൽകുന്നു.

THALAKKAVERI  BIRTHPLACE OF KAVERI RIVER  BRAHMAGIRI HILLS  HOLY SPRING TEMPLES
Talakaveri (ETV Bharat)

ഐതിഹ്യം

കൈലാസ പർവ്വതത്തിൽ ശിവനും പാർവതിയും വിവാഹിതരായപ്പോൾ, എല്ലാവരും വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ അവിടെ പോയിരുന്നുവെന്ന് പറയപ്പെടുന്നു. അതിൻ്റെ ഫലമായി ഭൂമി അവിടെ ചരിഞ്ഞു തുടങ്ങി. ശിവൻ അഗസ്ത്യ മുനിയോട് തെക്കോട്ട് പോയി വടക്ക് സന്തുലിതാവസ്ഥ കൈവരിക്കാൻ കൽപ്പിച്ചു. കാരണം ശിവൻ്റെയും പാർവതിയുടെയും വിവാഹം ഭൂമിയുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമായി.

അതേസമയം, താമരത്തണ്ടിൽ ഒളിക്കാൻ ഇന്ദ്രൻ ശപിക്കപ്പെട്ടു, നാരദൻ ഇന്ദ്രനോട് ഗണേശനെ പ്രാർത്ഥിക്കാനും, ഒളിച്ചിരിക്കുമ്പോൾ പുണ്യനദി കൊണ്ടുവരാനും നിർദ്ദേശിച്ചു. അഗസ്ത്യ മുനി വഹിച്ചിരുന്ന കമണ്ഡലം ഗണേശൻ മുനമ്പിൽ വച്ചതോടെ വിവാഹത്തിന് സാക്ഷ്യം വഹിക്കുന്ന ഒരു ക്ഷേത്രം രൂപപ്പെട്ടു. തലക്കാവേരി ക്ഷേത്രത്തിൽ അഗസ്ത്യ മുനി സ്ഥാപിച്ച ശിവലിംഗവും അഗസ്‌തീശ്വരന് സമർപ്പിച്ചിരിക്കുന്നു.

കുടകിൻ്റെ ഭംഗി

കൂർഗിൻ്റെ കേന്ദ്രബിന്ദുവാണ് മടിക്കേരി. അവിടെനിന്നാണ് കൂർഗിലെ എല്ലാ കാഴ്‌ചകളിലേക്കുമുള്ള യാത്ര ആരംഭിക്കുക. തലക്കാവേരിയും ഇവിടെ നിന്നും തുടങ്ങാം. കുടക് എന്നറിയപ്പെടുന്ന കൂർഗ് കർണാടകയിലെ ഏറ്റവും മനോഹരമായ ഒരിടം കൂടിയാണ്. പ്രകൃതിദൃശ്യങ്ങൾക്കും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾക്കും പേരുകേട്ട സ്ഥലമാണ് ഇവിടം. വനം മൂടിയ കുന്നുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, കാപ്പിത്തോട്ടങ്ങൾ എന്നിവ സഞ്ചാരികളുടെ കണ്ണിനു കുളിർമയേകുന്നു.

Also Read:"അവൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല", അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ; ഡിഎൻഎ പരിശോധനയ്ക്ക് പൊലീസ്