ETV Bharat / travel-and-food

ഓവനില്ലാതെ എളുപ്പത്തിൽ തന്തൂരി ചിക്കന്‍ ; ഫ്രൈ പാനിൽ രുചികരമായി തന്തൂരി ചിക്കന്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയാലോ

തന്തൂരി അടുപ്പോ ഓവനോ ഇല്ലാതെ ഫ്രൈ പാനിൽ വളരെ എളുപ്പത്തിൽ രുചികരമായ തന്തൂരി ചിക്കന്‍ ഉണ്ടാക്കാം.

TANDOORI CHICKEN RECIPE  SIMPLE TANDOORI CHICKEN RECIPE  TANDOORI CHICKEN RECIPE IN FRY PAN  HOW TO MAKE TANDOORI CHICKEN
Representative image (Getty images)
author img

By ETV Bharat Kerala Team

Published : August 13, 2026 at 6:34 PM IST

2 Min Read
Choose ETV Bharat

ചിക്കന്‍ വിഭവങ്ങഴിൽ ഏറെ ഫാന്‍ ബേസുള്ള വിഭവമാണ് തന്തൂരി ചിക്കന്‍. എന്നാൽ പലരും ഇത് ഉണ്ടാക്കാന്‍ മടിക്കുന്നതിൻ്റെ കാരണം തന്തൂരി അടുപ്പോ ഓവനോ ഇല്ലാ എന്നുള്ളതാണ്. പിന്നെ ഇത് ഉണ്ടാക്കാന്‍ ബുദ്ദിമുട്ടാണെന്ന ചില മുന്‍ ധാരണകളും. എന്നാൽ ഇനി നിങ്ങൾക്കും ഫ്രൈ പാനിൽ വളരെ എളുപ്പത്തിൽ തന്തൂരി ചിക്കന്‍ ഉണ്ടാക്കാം. എങ്ങനെയാണെന്ന് നോക്കിയാലോ...

ചേരുവകൾ

  • ചിക്കന്‍: 500 ഗ്രാം
  • തൈര്: 1/4 കപ്പ്(കട്ടി തൈരെടുക്കാന്‍ ശ്രമിക്കുക)
  • കാശ്‌മീരി ചില്ലി പൗഡർ: 1 1/5 ടീസ്‌പൂൺ
  • മഞ്ഞൾപൊടി 1/4: ടീസ്‌പൂൺ
  • ഇഞ്ചി വെളുത്തുള്ളി അരച്ചത്: 1 ടേബിൾ സ്‌പൂൺ
  • ഉപ്പ് :1 ടീസ്‌പൂൺ
  • നാരങ്ങാനീര്:1 ടീസ്‌പൂൺ
  • എണ്ണ:3 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

എടുത്ത് വച്ചിരിക്കുന്ന ചേരുവുകളെല്ലാം നന്നായി ഇളക്കി കുഴമ്പ് പരുവത്തിലാക്കുക. ശേഷം കഴുകി വൃത്തിയാക്കിയ ചിക്കന്‍ ഇട്ട് കൊടുക്കുക. (ശ്രദ്ധിക്കുക: മസാല ചേരുവകൾ ചിക്കനിൽ നന്നായി പിടിക്കുവാനായി ചിക്കന്‍ നല്ല രീതിയിൽ വരഞ്ഞ് കൊടുക്കുക). എന്നിട്ട് ചിക്കനിൽ മസാല തേച്ച് പിടിപ്പിക്കുക. ഇനി ചിക്കന്‍ അടച്ച് വച്ച് മൂന്ന് മണിക്കൂർ നേരം ഫ്രിഡ്‌ജിൽ വയ്‌ക്കുക. (ഫ്രീസറിൽ വക്കരുത്).

മൂന്ന് മണിക്കൂറിന് ശേഷം ഫ്രൈയിങ് പാന്‍ ചൂടാക്കി അതിലേക്ക് മൂന്ന് ടേബിൾസ്‌പൂൺ എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടാകുമ്പോൾ ചിക്കന്‍ ഫ്രൈ ചെയ്യാനായി പാനിൽ ഇടുക. തീ കൂട്ടി വക്കുക. പാനിൽ ഒരുപാട് ചിക്കന്‍ പീസുകൾ ഇടാതിരിക്കാനും ശ്രദ്ദിക്കുക. ഒന്നര മിനിറ്റിന് ശേഷം ചിക്കന്‍ മറച്ചിടുക. (തീ കൂട്ടിയിട്ട് വേവിക്കാന്‍ ശ്രദ്ദിക്കുക) ചിക്കൻ്റെ പുറം ഭാഗത്തിന് ബ്രൗൺ കളർ വന്നിട്ടുണ്ടാകും. ചിക്കൻ്റെ മറു ഭാഗവും ഒന്നര മിനിറ്റ് വച്ച് വേവിച്ച ശേഷം വീണ്ടും മറച്ചിടുക. അപ്പോൾ മുതൽ തീ കുറച്ചിട്ട് വേവിക്കുക.

പത്തോ പതിനഞ്ചോ മിനിറ്റ് ചിക്കന്‍ വേവുന്ന വരെ തീ കുറച്ചിട്ട് വേവിക്കുക. നിങ്ങൾ എടുത്തിരിക്കുന്ന ചിക്കന്‍ പീസിൻ്റെ വലുപ്പം അനുസരിച്ച് വേവുന്ന സമയത്തിലും മാറ്റമുണ്ടാകും. നന്നായി വെന്ത ചിക്കന്‍ ഒരു ബൗളിലേക്ക് മാറ്റുക. ഇനിയും ചിക്കന്‍ ഉണ്ടാക്കാന്‍ ബാക്കിയുണ്ടെങ്കിൽ ഇപ്പോൾ പൊരിച്ച എണ്ണ ഉപയോഗിക്കരുത്. വേറെ എണ്ണ ഇടുക്കുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തന്തൂരി ചിക്കൻ്റെ സ്‌മോക്കി ഫ്ലേവർ ലഭിക്കാനായി കരിയുടെ ചെറിയ കഷ്‌ണം എടുത്ത് നന്നായി കത്തിക്കുക. അതിന് ശേഷം ചിക്കന്‍ വച്ചിരിക്കുന്ന ബൗളിനകത്ത് ഒരു സ്റ്റീൽ പാത്രമോ അലുമിനിയം ഫോയിലോ വക്കുക. പിന്നീട് കത്തിച്ചെടുത്ത കരിയുടെ കഷ്‌ണം ഇതിലേക്ക് വച്ചിട്ട് അൽപം എണ്ണ ഒഴിച്ച് അടച്ച് വയ്‌ക്കുക. നന്നായിട്ട് പുക വരുന്നുണ്ടെങ്കിൽ 15 സെക്കൻ്റ് വച്ചാൽ മതി. പുക കുറവാണെങ്കിൽ ആര മിനിറ്റ് മുതൽ ഒരു മിനിറ്റ് വരെ വക്കാം. ശേഷം സെർവ് ചെയ്‌ത് രുചികരമായ ചിക്കന്‍ തന്തൂരി കഴിക്കാവുന്നതാണ്.

Also read:റൈസിനും ചപ്പാത്തിക്കും കൂട്ടാനൊരു ഉഗ്രൻ കറി; മട്ടർ പനീർ മസാല ഇങ്ങനെയൊന്നു തയ്യാറാക്കിയാലോ