ETV Bharat / travel-and-food

സിമ്പിള്‍ സ്‌പൈസി 'ചിക്കന്‍ റാപ്പ്'; വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാം

ഇഫ്‌താറില്‍ വളരെ പെട്ടന്ന് തയാറാക്കാന്‍ കഴിയുന്ന ചിക്കന്‍ റാപ്പ് റെസിപ്പി ഇതാ...

റമദാന്‍ സ്‌പെഷ്യല്‍  ചിക്കന്‍ റാപ്പ് തയ്യാറാക്കുന്ന വിധം  ചിക്കന്‍ റാപ്പ് റെസിപ്പി  ചിക്കന്‍ റാപ്പ്
representational image (canva)
author img

By ETV Bharat Kerala Team

Published : March 2, 2026 at 3:20 PM IST

2 Min Read
Choose ETV Bharat

ഫ്‌താറില്‍ വെറൈറ്റി ഐറ്റങ്ങള്‍ തയാറാക്കാന്‍ ഇഷ്‌ടപ്പെടുന്നവരുണ്ടാകും. സാധാരണ ചിക്കന്‍ കറി, ബിഫ്‌ കറി എന്നിവ ഒന്ന് മാറ്റി പിടിക്കാം. ഇപ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്‌ടമുള്ള വിഭവമാണ് ചിക്കന്‍ ഷവര്‍മയും, ചിക്കന്‍ റാപ്പുമൊക്കെ. നോമ്പു തുറക്കുമ്പോള്‍ റെസ്റ്റോറൻ്റ് രുചിയില്‍ നല്ല സ്‌പൈസി സ്പെഷ്യൽ ചിക്കന്‍ റാപ്പ് തയാറാക്കിയാലോ. റെസിപ്പി ഇതാ...

തയാറാക്കാനാവശ്യമായ ചേരുവകള്‍

  • ചിക്കൻ ബ്രെസ്റ്റ് - 2 കഷ്‌ണങ്ങൾ
  • ഉള്ളി - 1/2 കപ്പ്
  • വെളുത്തുള്ളി - 2 ടേബിൾസ്‌പൂൺ
  • തക്കാളി പേസ്റ്റ് 2 ടേബിൾസ്‌പൂൺ
  • ഉപ്പ് - 1 ടീസ്‌പൂൺ
  • മുളകുപൊടി - 1 ടീസ്‌പൂൺ
  • ചില്ലി ഫ്ലേക്‌സ് - 1 ടീസ്‌പൂൺ
  • കുരുമുളക് പൊടി - 1 ടീസ്‌പൂൺ
  • ഉള്ളിപ്പൊടി - 1 ടീസ്‌പൂൺ
  • മല്ലിപ്പൊടി - 1 ടീസ്‌പൂൺ
  • കറിപ്പൊടി - 1 ടീസ്‌പൂൺ
  • ഗരം മസാല - 1 ടീസ്‌പൂൺ
  • നാരങ്ങാനീര് - 1 ടീസ്‌പൂൺ
  • എണ്ണ 1 ടീസ്‌പൂൺ
  • കാബേജ് - 1/4 കപ്പ്
  • വറ്റൽമുളക് - 1/3 കപ്പ്
  • മല്ലിയില
  • ടോർട്ടില്ല
  • റെഡ് ചില്ലി സോസ്
  • കുക്കുമ്പർ
  • ബട്ടര്‍

തയാറാക്കുന്ന വിധം

ഫില്ലിങ്സ് തയാറാക്കുന്ന വിധം: ചിക്കൻ്റെ ബ്രസ്റ്റ് പീസ് എടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, വെളുത്തുള്ളി, തക്കാളി പേസ്റ്റ്, സോസ്, ആവശ്യത്തിന് ഉപ്പ്, മുളക് പൊടി, കശ്‌മീരി മുളക് പൊടി, ജീരകപ്പൊടി, കുരുമുളക് പൊടി, റെഡ് ചില്ലി ഫ്ലേക്‌സ്, മല്ലി പൊടി,നാരങ്ങ നീര്, അരക്കപ്പ് വെള്ളം, ഒരു സ്‌പൂണ്‍ എണ്ണ എന്നിവ ഒഴിച്ച് നന്നായി ഇളക്കുക.

ശേഷം പതിനഞ്ച് മിനിട്ട് അടച്ച് വേവിക്കുക. നന്നായി പാകമായതിന് ശേഷം ചിക്കന്‍ ചെറിയ കഷ്‌ണങ്ങളാക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ കാബേജ്, സവാള, കാപ്‌സിക്കം, മല്ലിയില എന്നിവ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.

യോഗര്‍ട്ട് മയോസോസ്: യോഗര്‍ട്ട്, മയോണൈസ്, ഇഞ്ചി പേസ്റ്റ്, നാരങ്ങ നീര്, കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി മിക്‌സ് ചെയ്യുക യോഗര്‍ട്ട് മയോസോസ് തയാറായി.

ഒരു ചപ്പാത്തി എടുക്കുക അതിലേക്ക് തയാറാക്കി വച്ചേക്കുന്ന യോഗര്‍ട്ട് മയോസോസ്, റെഡ്‌ ചില്ലി സോസ് ഒഴിക്കുക. ശേഷം ഫില്ലിങ്സ് ഇടുക. ഇതിന് മുകളിലേക്ക് ചെറുതായി അരിഞ്ഞ വെള്ളരി, വട്ടത്തില്‍ അരിഞ്ഞ സവാള എന്നിവ ഇട്ട് പൊതിയുക. ഒരു പാനില്‍ അല്‍പം ബട്ടര്‍ ഒഴിച്ച് പാന്‍ ചൂടാക്കുക. എന്നിട്ട് ചിക്കന്‍ റാപ്പ് കുക്ക് ചെയ്യുക.

Also Read: 'ഈസി ചീസി' ഇഫ്‌താര്‍ വെറൈറ്റി; മസാല ലോഡഡ് ഫ്രൈസ് വീട്ടില്‍ തയ്യാറാക്കാം