ETV Bharat / travel-and-food

കൊഴക്കണ്ട, പരത്തണ്ട; എണ്ണയും വേണ്ട, എളുപ്പത്തിൽ തയ്യാറാക്കാം ചിക്കൻ ലെയർ സ്‌നാക്ക്

ഇത്തവണത്തെ ഇഫ്‌താറിന് ഈ വെറൈറ്റി സ്‌നാക്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ....

ചിക്കൻ ലെയർ സ്‌നാക്ക്  സിമ്പിള്‍ ചിക്കന്‍ റെസിപ്പി  റമദാന്‍ സ്‌പെഷ്യല്‍  റമദാന്‍ സ്‌പെഷ്യല്‍ സ്‌നാക്ക്‌സ്
Representational image (ETV Bharat)
author img

By ETV Bharat Kerala Team

Published : March 4, 2026 at 1:15 PM IST

2 Min Read
Choose ETV Bharat

പരിശുദ്ധമായ നോമ്പുകാലം വിവിധ തരം രുചിക്കൂട്ടുകളുടേത് കൂടിയാണ്. ഇഫ്‌താറിന് വിവിധ വെറൈറ്റികള്‍ പരീക്ഷിക്കുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ 30 ദിവസം നീളുന്ന നോമ്പ് ദിനങ്ങളിലെന്നും എണ്ണയില്‍ പൊരിച്ചെടുത്ത പലഹാരം കഴിക്കുന്നത് അത്ര നല്ലതല്ല. അതുകൊണ്ട് തന്നെ എണ്ണയൊട്ടും ഉപയോഗിക്കാതെ പലഹാരമുണ്ടാക്കാനാകും. എന്നാല്‍ ടേസ്റ്റിലാകട്ടെ നോ കോംമ്പ്രമൈസ്. ചിക്കൻ ലെയർ സ്‌നാക്ക്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്‌ടപ്പെടും. സിമ്പിളായി തയ്യാറാക്കാവുന്ന ഇതിന്‍റെ റെസിപ്പിയിതാ...

ആവശ്യമായ ചേരുവകൾ

  • ബോൺലസ് ചിക്കൻ
  • ഇഞ്ചി
  • വെള്ളുത്തുള്ളി
  • സവാള
  • കാപ്‌സികം
  • മയോണൈസ്
  • മുട്ട
  • മൈദ
  • പാൽ/ വെള്ളം
  • ചീസ്
  • മുളക് പൊടി
  • മഞ്ഞൾ പൊടി
  • വിനാഗിരി
  • ഉപ്പ്
  • വെളിച്ചെണ
  • നെയ്യ്

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തയ്യറാക്കുന്ന വിധം: ആദ്യം ചെറിയ കഷണങ്ങളാക്കിയ ചിക്കനിൽ മുളക് പൊടി, മഞ്ഞൾ പൊടി, വിനാഗിരി, ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ് എന്നിവ ചേർത്ത് മേഗനെറ്റ് ചെയ്‌ത് മാറ്റി വയ്‌ക്കുക. ഫ്രഡ്‌ജിൽ അര മണിക്കൂർ നേരം വച്ചാൽ നന്നായി മസാല ചിക്കനിൽ പിടിക്കും. ശേഷം ഇവയൊന്ന് പുഴുങ്ങിയെടുക്കാം. ശേഷം ചെറുതായി അരിഞ്ഞ സവാളയും കാപ്‌സിക്കവും ഇട്ട് വഴറ്റി എടുക്കുക. പുഴുങ്ങിയ ചിക്കന്‍ അതിലേക്ക് ചേര്‍ക്കുക. ഫ്ലെയിം ഓഫ് ചെയ്‌തതിന് ശേഷം മയോണൈസും കുറച്ച് മുളക് പൊടിയും ഇട്ട് നല്ലവണം മിക്‌സ് ചെയ്യുക. ശേഷം അത് മാറ്റി വയ്‌ക്കുക.

ഇനി ഒരു ബൗൾ എടുക്കുക. അതിലേക്ക് മുക്കാൽ കപ്പ് പാൽ, മൈദ, ആവശ്യത്തിന് ഉപ്പ്, കോഴി മുട്ട, കുരുമുളക് പൊടി എന്നിവ ചേർത്ത് നല്ലവണം ഇളക്കുക. മിക്‌സിൽ അടിച്ചാൽ സോഫറ്റായി കിട്ടും. പാലിന് പകരം വെള്ളവും ഉപയോഗിക്കാവുന്നതാണ്. ശേഷം ഒരു പാൻ എടുത്ത് അതിൽ ബാറ്റർ ഒഴിച്ച് വേവിച്ച് എടുക്കുക. ഇനി അവസാന സ്‌റ്റെപ്പാണ്. ഒരു നോൺ സ്‌റ്റിക്ക് പാൻ എടുത്ത് അതിൽ നെയ്യ് പുരട്ടുക. അതിലേക്ക് തയ്യറാക്കിയ ദോശ വയ്‌ക്കുക. അതിൻ്റെ മുകളിൽ കുറച്ച് മയോണൈസ് തേക്കുക. ശേഷം ചിക്കൻ മിക്‌സ് ഇടുക. ഇങ്ങനെ ഒരു മൂന്ന് ലയർ തയ്യാറാക്കുക. ആ സമയത്ത് സ്‌റ്റൗവ് ഓൺ ആക്കരുത്. ലയറിൻ്റെ ഏറ്റവും മുകളിൽ ചീസ് ഇടുക. ശേഷം സ്‌റ്റൗവ് കത്തിച്ച് ഒന്ന് വേവിക്കുക. ചീസ് മെൽറ്റാകുന്നത് വരെ മതി. സ്വാദിഷ്‌ടമായി ചിക്കൻ ലെയർ സ്‌നാക്ക് റെഡി.

Also Read: ഇതൊരെണ്ണം മതി നോമ്പ് തുറക്കാൻ; ക്ഷീണമെല്ലാം പമ്പ കടക്കും