ETV Bharat / travel-and-food

സാധാരണ മോമോസ് കഴിച്ച് മടുത്തോ? കിടിലന്‍ നേപ്പാള്‍ 'ജോള്‍ മോമോ' തയ്യാറാക്കാം; ഈ ചേരുവകള്‍ മാത്രം മതി

നേപ്പാളിൻ്റെ തനത് വിഭവമായ ജോള്‍ മോമോ സിമ്പിളായി വീട്ടില്‍ തയ്യാറാക്കാം. റെസിപ്പി ഇതാ

JHOL MOMO RECIPE  NEPAL JHOL MOMO ACHAR  NEPAL JHOL MOMO RECIPE  HOW TO MAKE JHOL MOMO AT HOME
representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : August 28, 2026 at 5:19 PM IST

2 Min Read
Choose ETV Bharat

നേപ്പാളില്‍ നിന്ന് കുടിയേറിയ മോമോസിന് കൊച്ചു കേരളത്തിലും നിരവധി ആരാധകരാണ്. ആവി പറക്കുന്ന മോമോസ് ചൂടാറും മുമ്പേ കഴിക്കാന്‍ ഇഷ്‌ടമില്ലാത്ത ആളുകളും വളരെ കുറവാണ്. ആവിയില്‍ വേവിച്ച മോമോസിനും ഫ്രൈ ചെയ്‌ത മോമോസിനും വ്യത്യസ്‌ത രുചികളാണ്, എന്നാല്‍ രണ്ട് വെറൈറ്റികള്‍ക്കും ആരാധകരുണ്ട്. മോമോസിലെ കേമന്‍ ജോള്‍ മോമോയെ കുറിച്ച് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അറിയുന്നത്. നേപ്പാള്‍ സിക്കിം, ഡാർജിലിങ് തുടങ്ങിയ പ്രദേശങ്ങളിൽ ഫേമസ് ആയ ജോള്‍ മോമയെ വളരെ എളുപ്പത്തില്‍ നമ്മുടെ അടുക്കളയില്‍ തയ്യാറാക്കന്‍ കഴിയും.

സാധാരണ മോമോസില്‍ നിന്ന് വ്യത്യസ്‌തമായി ഈ മോമോയ്‌ക്ക് ഒരു ചട്‌നിയുണ്ട് അതിനെ നേപ്പാളില്‍ വിളിക്കുന്ന പേരാണ് ജോള്‍ അച്ചാര്‍ അഥവാ ജോള്‍ സൂപ്പ്. തയ്യാറാക്കിയ മോമോയിലേക്ക് മസാലകളുടെ പ്രത്യേക കൂട്ട് ഒഴിച്ച് സെര്‍വ് ചെയ്യുന്ന ഈ ഐറ്റത്തെ വിളിക്കുന്ന പേരാണ് ജോള്‍ മോമോ.

ആവശ്യമായ ചേരുവകള്‍

സോയാബീൻ 2 ടീസ്‌പൂൺ

വെളുത്ത എള്ള് - 2 ടീസ്‌പൂൺ

നിലക്കടല - ¼ കപ്പ്

എണ്ണ - 2 ടീസ്‌പൂൺ

ജീരകം - 1 ടീസ്‌പൂൺ

കുരുമുളക് - 10 എണ്ണം

വെളുത്തുള്ളി - 12 ഗ്രാമ്പൂ

ഇഞ്ചി

പച്ചമുളക് 3 എണ്ണം

ചുവപ്പ്മുളക് 2 എണ്ണം

ഉള്ളി 1 എണ്ണം (അരിഞ്ഞത്)

മഞ്ഞൾപ്പൊടി ¼ ടീസ്‌പൂൺ

തക്കാളി 3 എണ്ണം

മല്ലിത്തണ്ട്

ഉപ്പ്

ഒരു നാരങ്ങയുടെ ജ്യൂസ്

പഞ്ചസാര

ജോള്‍ അച്ചാര്‍ തയ്യാറാക്കുന്ന വിധം

ഒരു പാൻ നന്നായി ചൂടാക്കുക. അതിലേക്ക് സോയാബീൻ, നിലക്കടല, എള്ള് എന്നിവ ചേർത്ത് അവ ചെറുതായി ഇളം തവിട്ട് നിറമാകുന്നതുവരെ വറുത്ത് എടുക്കുക. തുടര്‍ന്ന് തണുപ്പിക്കാന്‍ മാറ്റിവയ്ക്കുക.

വീണ്ടും പാൻ നന്നായി ചൂടാക്കുക. അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കണം. ജീരകം, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ചുവന്ന മുളക് ഉള്ളി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, തക്കാളി, മല്ലിത്തണ്ട്‌ ഉപ്പ് എന്നിവ കൂടി ഇട്ട് ഇളക്കുക. തുടർന്ന് ആവശ്യാനുസരണം ചൂടുവെള്ളം ചേർത്ത് മൂടിവച്ച് വേവിക്കുക. ഇത് നന്നായി തണുപ്പിക്കുക.

തുടര്‍ന്ന് തക്കാളി മിശ്രിതവും നേരത്തെ തയ്യാറാക്കിയ വറുത്ത മിശ്രിതവും ആവശ്യാനുസരണം വെള്ളം ഉപയോഗിച്ച് നന്നായി അരച്ചെടുക്കുക. ശേഷം മിശ്രിതം പാനിലേക്ക് ഒഴിച്ച് ആവശ്യാനുസരണം വെള്ളം ചേര്‍ത്ത് ചൂടാക്കണം. ഇതിലേക്ക് മല്ലിയിലയും ചേര്‍ക്കാവുന്നതാണ്. ഈ മിശ്രിതത്തെയാണ് ജോള്‍ അച്ചാര്‍ എന്ന് പറയുന്നത്. ഇതിലേക്ക് നാരങ്ങാനീരും അല്‍പ്പം പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. ഇതോടെ സ്വാദിഷ്‌ടമായ ജോൾ മോമോ സൂപ്പ് തയ്യാറായി. ഇഷ്‌ടമുള്ള ചൂടുള്ള മോമോസിനൊപ്പം ഇത് ചൂടോടെ വിളമ്പാം.

Also Read:റൈസിനും ചപ്പാത്തിക്കും കൂട്ടാനൊരു ഉഗ്രൻ കറി; മട്ടർ പനീർ മസാല ഇങ്ങനെയൊന്നു തയ്യാറാക്കിയാലോ