ETV Bharat / travel-and-food

'ഈസി ചീസി' ഇഫ്‌താര്‍ വെറൈറ്റി; മസാല ലോഡഡ് ഫ്രൈസ് വീട്ടില്‍ തയ്യാറാക്കാം

സിമ്പിളായി ലോഡഡ് ഫ്രൈസ് വീട്ടില്‍ തയ്യാറാക്കാം....

MASALA LOADED FRIES RECIPE  LOADED FRIES RECIPE  IFTAR SPECIAL RECIPE  MASALA LOADED FRIES GUIDE
representational image (canva)
author img

By ETV Bharat Kerala Team

Published : February 24, 2026 at 4:55 PM IST

2 Min Read
Choose ETV Bharat

സാധാരണ ഇഫ്‌താര്‍ വിഭവങ്ങള്‍ ഒന്ന് മാറ്റിപിടിച്ചാലോ. റമദാൻ നോമ്പുതുറയ്ക്ക് എളുപ്പത്തിലും രുചികരമായും ഉണ്ടാക്കാവുന്ന വിഭവങ്ങളിലൊന്നാണ് മസാല ലോഡഡ് ഫ്രൈസ്. ക്രിസ്‌പി ഫ്രൈസിൻ്റെയും രുചികരമായ മസാലയുടെയും ചീസിൻ്റേയും മിക്‌സാണിത്. രുചിയൂറുന്ന മസാല ലോഡഡ് ഫ്രൈസ് സിമ്പിളായി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആവശ്യമായ ചേരുവകകള്‍

  • ഉരുളക്കിഴങ്ങ്
  • കോണ്‍ഫ്ലോര്‍
  • മൈദ
  • അരിപ്പൊടി
  • വെളിച്ചെണ്ണ
  • ഉപ്പ്
  • കശ്‌മീരി മുളക്
  • ഒറിഗാനോ
  • ഇഞ്ചി
  • സവാള
  • മയോണൈസ്
  • എള്ള്
  • വിനാഗിരി
  • വെളുത്തുള്ളി
  • കുരുമുളക് പൊടി
  • ഒലിവ് ഓയില്‍
  • ചീസ്
  • പാല്‍
  • റെഡ് ചില്ലി ഫ്ലേക്‌സ്
  • മൊസെറല്ല ചീസ്
  • മയോസോസ്
  • റെഡ് ചില്ലി സോസ്
  • ചില്ലി മയോസോസ്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് ഫ്രെഞ്ച് ഫ്രൈസിന് വേണ്ട രീതിയില്‍ മുറിച്ചെടുക്കുക. ഇതിലേക്ക് മൂന്ന് ടീസ്‌പൂണ്‍ കോണ്‍ഫ്ലോര്‍ ഇട്ട് നന്നായി മിക്‌സ് ചെയ്യണം. ശേഷം സ്റ്റൗവില്‍ പാന്‍ വച്ച് എണ്ണ ചൂടാക്കുക. ഇതിലേക്ക് മിക്‌സ് ചെയ്‌ത് വച്ചേക്കുന്ന ഉരുളക്കിഴങ്ങ് ഇട്ട് ഫ്രൈ ചെയ്‌ത് എടുക്കുക. ക്രിസ്‌പി ഗോള്‍ഡന്‍ കളർ ആകുമ്പോള്‍ ഇത് എടുക്കാവുന്നതാണ്.

ഒരു ബൗള്‍ എടുക്കുക. അതിലേക്ക് മൂന്ന് അല്ലെങ്കില്‍ നാല് ടേബിള്‍ സ്‌പൂണ്‍ മൈദ, ഒരു ടേബിള്‍ സ്‌പൂണ്‍ അരിപ്പൊടി, ഒരു ടേബിള്‍ സ്‌പൂണ്‍ കോണ്‍ഫ്ലോർ ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഒരു ടേബിള്‍ സ്‌പൂണ്‍ കശ്‌മീരി മുളക് പൊടി, ഒറിഗാനോ, ഒരു നുള്ള് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ കൂടി ഇട്ട് നന്നായി മിക്‌സ് ചെയ്യുക. വട്ടത്തില്‍ അരിഞ്ഞ് വച്ചിരിക്കുന്ന സവാള ഇതിലേക്ക് ഇട്ട് നന്നായി ഇളക്കി എടുക്കണം. ശേഷം ചൂടാക്കിയ എണ്ണയിലിട്ട് വറുത്തെടുത്ത് മാറ്റി വയ്‌ക്കണം.

കാല്‍ കപ്പ് മയോണൈസ്, ഒരു ടേബിള്‍ സ്‌പൂണ്‍ എള്ള്, ഒരു ടേബിള്‍ സ്‌പൂണ്‍ വിനാഗിരി, നാരാങ്ങ നീര്, വെളുത്തുള്ളി അല്ലി 2 എണ്ണം, ഒരു ടീസ്‌പൂണ്‍ ഒറിഗാനോ, കാല്‍കപ്പ് കുരുമുളക് പൊടി, രണ്ട് ടേബിള്‍ സ്‌പൂണ്‍ എന്നിവ നന്നായി മിക്‌സ് ചെയ്യുക. മൂന്ന് ടേബിള്‍ സ്‌പൂണ്‍ പാലില്‍ മൂന്ന് നാല് സ്ലൈസ് ചീസ് ഇടുക. ചെറിയ ചൂടില്‍ ഇതൊന്നു കുറുക്കി എടുക്കുക.

വറുത്ത ഉരുളക്കിഴങ്ങ് കഷണങ്ങളിലേക്ക് ആവശ്യത്തിന് ഉപ്പ് ഇടുക, മുളക് പൊടി, റെഡ് ചില്ലി ഫ്ലേക്‌സ്, രണ്ട് ടേബിള്‍ സ്‌പൂണ്‍ ഒറിഗാനോ, മൊസെറല്ല ചീസ് എന്നിവ ഇടുക. ശേഷം മയോസോസ് റെഡ് ചില്ലി സോസ് ചില്ലി മയോസോസ് എന്നിവ ഇട്ട് മിക്‌സ് ചെയ്യുക. ഇതിലേക്ക് ഉരുക്കിയ ചീസ്, ഉണങ്ങിയ മല്ലി ഇല, വറുത്ത് വച്ചിരിക്കുന്ന സവാള, മയോണൈസ് എന്നിവ ഇട്ട് നന്നായി മിക്‌സ് ചെയ്യുക. മസാല ലോഡഡ് ഫ്രൈസ് റെഡി.

Also Read:ഈ നോമ്പ് കാലത്ത് 'ചിക്കൻ ഫജിത സാൻഡ്‌വിച്ച്' കഴിച്ചാലോ; ഇതാ ഒരു അടിപൊളി ഇഫ്‌താർ റെസിപ്പി പരിചയപ്പെടാം