ETV Bharat / travel-and-food

കേരളക്കരയിലെ സുന്ദരഭൂമികൾ; ഒരിക്കലെങ്കിലും പോകണം ഈ വഴികളിലൂടെ, ഇതാ അഞ്ച് 'ഹിഡൻ സ്‌പോട്ടുകൾ'

കോടമഞ്ഞിലുറങ്ങുന്ന 'വയലട', കണ്ണൂരിലെ ശാന്തമായ കുന്നിൻ പ്രദേശമായ 'പൈതൽമല', കാസർകോടിൻ്റെ സ്വന്തം 'റാണിപുരം' എന്നിങ്ങനെ അധികമാർക്കും അറിയാത്ത മനോഹരമായ സ്ഥലങ്ങൾ.

KERALA TOURISM HIDDEN SPOTS  THATTEKKAD BIRD SANCTUARY  KASARAGOD TEJASWINI RIVER  THE BACKWATERS OF MALABAR
Kerala tourist places (Special Arrangement)
author img

By ETV Bharat Kerala Team

Published : September 1, 2026 at 5:44 PM IST

5 Min Read
Choose ETV Bharat

ച്ചപ്പ് നിറഞ്ഞ പുൽമേടുകളും, മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളും, മനോഹരമായ താഴ്‌വരകളും ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. മഴക്കാലത്ത് ഈ പ്രദേശങ്ങൾ ഒരു മാന്ത്രിക ദൃശ്യ ഭംഗി തന്നെ ചൊരിയുന്നു. പ്രകൃതി സ്നേഹികൾക്കും, നഗരജീവിതത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അനുയോജ്യമായ കേരളത്തിലെ അധികമാർക്കും അറിയാത്ത അതിമനോഹരമായ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

1.കണ്ണൂരിലെ ശാന്തമായ കുന്നിൻ പ്രദേശം 'പൈതൽമല'

ട്രെക്കിംഗ്, മൺസൂൺ മനോഹാരിത, വഴിയിൽ ഏഴരക്കുണ്ട് വെള്ളച്ചാട്ടം അങ്ങനെ കണ്ണിനും മനസിനും കുളിർമയേകുന്ന കുറേ കാഴ്‌ചകൾ സമ്മാനിക്കുന്ന അധികമാർക്കും അറിയാത്ത കണ്ണൂരിലെ ശാന്തമായ ഒരു പ്രദേശമാണ് പൈതൽമല. സമുദ്രനിരപ്പിൽ നിന്ന് 1372 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹിൽസ്റ്റേഷനാണിത്. കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒന്നാണിത്. തളിപ്പറമ്പിൽ നിന്ന് 40 കിലോമീറ്ററും കണ്ണൂരിൽ നിന്ന് 65 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ സ്ഥലം, പശ്ചിമഘട്ടത്തിൽ കേരള കർണാടക അതിർത്തിയിൽ കുടക് വനങ്ങൾക്ക് സമീപം സ്ഥിതിചെയ്യുന്നു.

വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾ, മനോഹരമായ വെള്ളച്ചാട്ടങ്ങൾ, അയൽ സംസ്ഥാനമായ കർണാടകയുടെ അതിശയകരമായ പ്രകൃതിക്കാഴ്‌ചകൾ എന്നിവയാൽ സമ്പന്നമായ ഒരു പാതയിലൂടെ 6 കിലോമീറ്റർ ട്രെക്കിംഗും നടത്താം. ഒരു വശത്ത് കൂർഗ് താഴ്‌വരകളും മറുവശത്ത് കണ്ണൂരിൻ്റെ സമതലങ്ങളും മൂടൽമഞ്ഞിൻ താഴ്‌വരയിലെ വളരെ ദൂരെയുള്ള വീടുകൾ പോലും നിങ്ങൾക്ക് കാണാൻ കഴിയും. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് സന്ദർശനത്തിന് കൂടുതൽ അനുയോജ്യമായ സമയം.

KERALA TOURISM HIDDEN SPOTS  THATTEKKAD BIRD SANCTUARY  KASARAGOD TEJASWINI RIVER  THE BACKWATERS OF MALABAR
വയലട (ETV Bharat)

2.കോടമഞ്ഞിലുറങ്ങുന്ന 'വയലട'

പേര് പോലെ തന്നെ സുന്ദരമാണിവിടം. മഞ്ഞ് പെയ്യുന്ന മലനിരകള്‍...പച്ചവിരിച്ച് കോടമഞ്ഞില്‍ പുതഞ്ഞുള്ള നിത്യഹരിത വനങ്ങള്‍...മേഘക്കെട്ടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന സൂര്യന്‍റെ വെള്ളിക്കിരണങ്ങളേറ്റ് തിളങ്ങുന്ന മഞ്ഞിന്‍ തുള്ളികള്‍... ഇതെല്ലാം നിറഞ്ഞ സുന്ദരക്കാഴ്‌ചകളാണ് കോഴിക്കോട്ടെ വയലട സമ്മാനിക്കുന്നത്. സഥാസമയവും കോടമഞ്ഞും തണുപ്പുമെല്ലാം ആയതുകൊണ്ട് തന്നെ വയലട കോഴിക്കോടിന്‍റെ ഗവിയെന്നാണ് അറിയപ്പെടുന്നത്. യാത്ര പ്രേമികളാണ് ഇവിടം ഇത്രയും വൈറലാക്കിയത്.

പ്രകൃതി കനിഞ്ഞൊരു ഇടം ആണ് വയലട. അധികമാരും അറിയപ്പെടാത്ത ഒരിടമായിരുന്നു വയലടയും അവിടുത്തെ പ്രകൃതി ഭംഗിയും. സോഷ്യല്‍ മീഡിയയിലൂടെ വയലട വൈറലായതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും വര്‍ധിച്ചു. ഇതോടെ ഇവിടെ വികസനങ്ങള്‍ വരാന്‍ തുടങ്ങി. ഫുഡ്‌കോര്‍ട്ട്, കോഫി ഷോപ്പ്, ശുചിമുറി, ഇരിപ്പിടങ്ങള്‍, ലാന്‍ഡ്‌സ്‌കേപ്പ് തുടങ്ങി ഒരു കംപ്ലീറ്റ് ഡെസ്റ്റിനേഷനായിപ്പോള്‍ വയലട അടിമുടി മാറിക്കഴിഞ്ഞു.

പ്രകൃതി ഭംഗിയേറെ തുളുമ്പുന്ന കരിയാത്തുംപാറ, ജലസമൃദ്ധമായ കക്കയം ഡാമൊരുക്കുന്ന വിസ്‌മയം, പ്രകൃതി പച്ചപ്പിനാല്‍ മറച്ചുവച്ച ഉരല്‍ക്കുഴികള്‍ തീര്‍ത്ത വെള്ളച്ചാട്ടം തുടങ്ങി നിരവധിയിടങ്ങള്‍ ഇവിടെയെത്തിയാല്‍ സന്ദര്‍ശിക്കാനാകും. കോഴിക്കോട്ടെ ബാലുശേരിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ഈ സുന്ദര ഭൂമി. സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തിലാണ് വയലട സ്ഥിതിചെയ്യുന്നത്.

KERALA TOURISM HIDDEN SPOTS  THATTEKKAD BIRD SANCTUARY  KASARAGOD TEJASWINI RIVER  THE BACKWATERS OF MALABAR
Vayalada View Point (ETV Bharat)

3.ആനന്ദക്കാഴ്‌ചകളൊരുക്കി 'റാണിപുരം'

ആകർഷകമായ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമാണ് കാസർകോട്ടെ റാണിപുരം. പ്രകൃതി കനിഞ്ഞരുളിയ മലയോര മണ്ണ്. നട്ടുച്ചയ്ക്കും കോടയിറങ്ങുന്ന മാടത്തുമല. പഴയ മാടത്തുമലയുടെ പേര് മാറ്റി അത് റാണിപുരമായി. കാടും കിളികളും അരുവിയും ചേരുന്ന സ്വർഗഭൂമി. കാസർകോടിലെ ഏറ്റവും ഉയരമുള്ള സ്ഥലങ്ങളിൽ ഒന്നാണിത്. വിശാലമായ വനപ്രദേശം അയൽ സംസ്ഥാനമായ കർണാടകയെ സ്‌പർശിക്കുന്ന പർവതങ്ങളുമായി ഇഴകിച്ചേർന്ന് ഒരു മനോഹരമായ നയനഭംഗി സൃഷ്‌ടിക്കുന്നു. പച്ചപ്പ് നിറഞ്ഞ വനങ്ങളും, കാടുകളും, മനോഹരമായ അന്തരീക്ഷവും റാണിപുരത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിൽ പ്രധാന സ്ഥാനം കൈവരിച്ചു.

പ്രകൃതിയെ കണ്ടെത്താനും, പുൽമേടുകളിൽ ഇരുന്ന് ഇളം കാറ്റ് ആസ്വദിക്കാനും, അലഞ്ഞുതിരിയുന്ന ആനക്കൂട്ടത്തിൻ്റെ സാഹസികത നിറഞ്ഞ ചിത്രങ്ങളുമെടുക്കാൻ പറ്റിയ സ്ഥലം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കോട്ടേജുകൾ ഈ മനോഹരമായ സ്ഥലത്ത് താമസിക്കാനും വിശ്രമവേളയിൽ സൗന്ദര്യം ആസ്വദിക്കാനും അവസരം നൽകുന്നു. കോട്ടഞ്ചേരി കുന്നുകളും ക്ഷേത്രങ്ങളും സമീപത്തുള്ള മറ്റ് ആകർഷണങ്ങളാണ്. കാഞ്ഞങ്ങാട് നിന്ന് 43 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. കാസർകോട് ജില്ലയിലെ പാണത്തൂരില്‍ നിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാല്‍ റാണി പുരത്തെത്താം. അതില്‍ രണ്ടര കിലോമീറ്റർ കാനന പാതയാണ്. സമുദ്രനിരപ്പിൽ നിന്ന് 1,048 മീറ്റർ ഉയരമുള്ള റാണിപുരം മലനിരകൾ, വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു.

4.വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ 'തട്ടേക്കാട്'

കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതമായ തട്ടേക്കാട് പക്ഷിസങ്കേതം എറണാകുളം ജില്ലയിലെ കോതമംഗലത്ത് നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന താഴ്ന്ന പ്രദേശ വനമാണ് ഈ സങ്കേതം. ഡോ. സലിം അലി പക്ഷിസങ്കേതം എന്നും അറിയപ്പെടുന്ന ഈ സങ്കേതത്തിന് രാജ്യത്തെ ഏറ്റവും പ്രശസ്‌തനായ പക്ഷിശാസ്ത്രജ്ഞനായ ഡോ. സലിം അലിയുടെ പേരാണ് നൽകിയിരിക്കുന്നത്.

പശ്ചിമഘട്ടത്തിൻ്റെ അടിവാരത്ത് 25 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം പക്ഷിസങ്കേതമാക്കി മാറ്റണമെന്ന് ശുപാർശ ചെയ്തത് ഡോ. സലിമാണ്. 1933-ൽ നടത്തിയ സർവേയ്ക്ക് ശേഷമാണ് അദ്ദേഹം ഈ പ്രദേശത്തിന്റെ സാധ്യതകൾ കണ്ടത്. അങ്ങനെ 1983-ൽ തട്ടേക്കാട് പക്ഷിസങ്കേതം പിറന്നു. രാജ്യത്തുടനീളം ശാസ്ത്രീയ പക്ഷി സർവേകൾ നടത്തിയ ആദ്യത്തെ ഇന്ത്യക്കാരനാണ് ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനുമായ ഡോ. സലിം.കുക്കൂ, ഗ്രേ ഡ്രോംഗോ, മലബാർ ട്രോഗൺ, കോമൺ സ്നൈപ്പ്, വുഡ് പെക്കറുകൾ, കാക്ക ഫെസന്റ്, ഇന്ത്യൻ റോളർ, ഇന്ത്യൻ ഹിൽ മൈന എന്നിവയാണ് ഇവിടെ സാധാരണയായി കാണപ്പെടുന്ന പക്ഷികൾ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സിലോൺ ഫ്രോഗ്മൗത്ത്, ബോർഡില്ലൺസ് ലോംഗ്-ഇയേർഡ് ഇന്ത്യൻ നൈറ്റ്ജാർ, മലബാർ ഹോൺബിൽ, പെനിൻസുലർ ബേ ഔൾ, ക്രിംസൺ ത്രോട്ടഡ് ബാർബെറ്റ്, മലബാർ ഷാമ, ഗ്രേ-ഹെഡഡ് ഫിഷ് ഈഗിൾ തുടങ്ങി നിരവധി അപൂർവ പക്ഷികൾ ഇവിടെ കാണപ്പെടുന്നു. ദേശാടന പക്ഷികളെയും കാണാൻ അനുയോജ്യമായ സ്ഥലമായതിനാൽ ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഈ വന്യജീവി സങ്കേതം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

KERALA TOURISM HIDDEN SPOTS  THATTEKKAD BIRD SANCTUARY  KASARAGOD TEJASWINI RIVER  THE BACKWATERS OF MALABAR
Thattekad (ETV Bharat)

5.തേജസ്സോടെ ഒഴുകുന്ന 'തേജസ്വിനി'

അങ്ങേയറ്റത്തെ സാഹസികത ആഗ്രഹിക്കുന്നവർക്ക്, എല്ലാ സ്വപ്‌നങ്ങളെയും ആഗ്രഹങ്ങളെയും തൃപ്‌തിപ്പെടുത്തുന്ന ഒരു നദി ഇതാ. കരിയംകോട് എന്നും അറിയപ്പെടുന്ന ഈ നദി അയൽ സംസ്ഥാനമായ കർണാടകയിലെ കൂർഗ് വനത്തിലെ ബ്രഹ്മഗിരി കുന്നുകളിൽ നിന്ന് ഉത്ഭവിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിലൂടെ ഒഴുകി നീലേശ്വരത്തിനടുത്ത് അറബിക്കടലിൽ ചേരുന്നു. കർണാടകയിലെ കൂർഗ് വനത്തിനുള്ളിലെ മലനിരകളിൽ നിന്നാണ് 'തേജസ്വിനി' പുഴ ഉത്ഭവിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളുടെ അതിർത്തി നിർണയിച്ചുകൊണ്ട് ഒഴുകുന്ന പുഴ കൂടെയാണിത്.

പുളിങ്ങോം, ചെറുപുഴ, കടുമേനി, കാക്കടവ്, അണ്ടോൾ, കയ്യൂർ എന്നീ പട്ടണങ്ങളിലൂടെ ഒഴുകിയാണ് തേജ്വസിനി പുഴ അറബിക്കടലിൽ പതിക്കുന്നത്. 64 കിലോമീറ്ററോളം നീളമുണ്ട് ഈ പുഴയ്‌ക്ക്. മികച്ചൊരു റാഫ്റ്റിംഗ് അനുഭവം നൽകുന്ന നിരവധി അത്ഭുതങ്ങൾ തേജസ്വിനി നദിയിലുണ്ട്. പാറക്കെട്ടുകൾ, നദിക്ക് മുകളിലൂടെ ചാഞ്ഞുകിടക്കുന്ന കൂറ്റൻ മരങ്ങളുടെ ശാഖകൾ, കാന്തിക ചുഴി എന്നിവയെല്ലാം റാഫ്റ്റിംഗിനെ ഒരു മനംമയക്കുന്ന അനുഭവമാക്കി മാറ്റുന്നു. തേജസ്വിനിയുടെ ശക്തമായ നീരൊഴുക്ക് ക്രമേണ ശമിക്കുകയും കാസർകോടിലേക്ക് പ്രവേശിക്കുമ്പോൾ നദി അതിൻ്റെ യഥാർത്ഥ രൂപം കൈവരിക്കുകയും ചെയ്യും.

ചെറുപുഴയ്ക്കടുത്തുള്ള കൊല്ലടിയിൽ നിന്നാണ് റാഫ്റ്റിംഗ് ആരംഭിക്കുന്നത്. റാഫ്റ്റിംഗിന് മുമ്പ് ശരിയായ മുൻകരുതലുകൾ എടുക്കണം. നിങ്ങളുടെ റാഫ്റ്റ് ഗൈഡിൻ്റെ നിർദേശങ്ങൾ പാലിക്കാൻ എപ്പോഴും ഓർമ്മിക്കുക. കണ്ണൂർ ജില്ലയിലെ കിഴക്കൻ മേഖലകളിലേക്കും തേജസ്വിനി പുഴ നീളുന്നുണ്ട്. കാസർകോട് ജില്ല ജലോത്സവം ഈ പുഴയിലാണ് നടത്താറ്. പേരുകേട്ട കയ്യൂർ സമരം നടന്നതും കയ്യൂർ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്നതുമെല്ലാം ഈ പുഴയുടെ തീരത്താണ്.

Also Read: ഇടുക്കിയുടെ നെഞ്ച് പിളർന്ന് തൊടുപുഴ പുതിയ ജില്ലയോ? ഹൈറേഞ്ചില്‍ അമര്‍ഷം...!