ETV Bharat / travel-and-food

ഒത്തിരി രുചിയും ഇത്തിരി മധുരവും; എളുപ്പത്തിൽ തയാറാക്കാം ഡയമണ്ട് കട്ട്

ബിസികറ്റും മികസ്‌ചറുമൊക്കെ മാറ്റി പിടിച്ച് ഇനി ഡയമണ്ട് കട്ട് ഒന്ന് ട്രൈ ചെയ്‌ത് നോക്കു...

DIAMOND CUT  VARIETY SNACKS  EVENING SNACKS RECIPE  TASTY SNACKS RECIPE
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : January 7, 2026 at 4:36 PM IST

2 Min Read
Choose ETV Bharat

വൈകുന്നേരം നല്ല കട്ടൻ ചായയോ, പാൽ ചായയോ ആയി വീടിൻ്റെ ടെറസിന് മുകളിലുരുന്ന് സൂര്യൻ അസ്‌തമിക്കുന്നതും നോക്കി ചായ കുടിക്കാൻ എന്ത് വൈബ് ആണല്ലേ? കൂടെ ഒരു കടിയും കൂടെ ഉണ്ടെങ്കിൽ ആഹാ... അന്തസ്.

എന്നും ബിസികറ്റും മികസ്‌ചറും എണ്ണകടികളും കഴിക്കുന്നതിന് പകരം ഒരു വെറൈറ്റി പലഹാരം ഒന്ന് ട്രൈ ചെയ്‌തലോ? ചിലർക്ക് ഇവൻ ഡയമണ്ട് ആണ് എന്നാൽ മറ്റ് ചിലർക്ക് ഇവൻ പൊട്ടിയപ്പമാണ് എന്തായാലും ആള് ഒരു പുലിയാണ്. നല്ല രൂചികരവും അൽപം മധുരമുള്ളതുമായ മൂന്ന് തരത്തിലുള്ള ഡയമണ്ട് കട്ട് എങ്ങനെ വീട്ടിൽ എളുപ്പത്തിൽ തയാറാക്കമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ:

  • മൈദ- 3 കപ്പ്
  • ജീരകം - 3 സ്‌പൂൺ
  • എണ്ണ - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്
  • കാരറ്റ് - 1
  • ബീറ്റ്റൂട്ട് - 1
  • കടലമാവ്- 2 കപ്പ്
  • പഞ്ചസാര - 1 1/2 കപ്പ്
  • വെള്ളം - മുക്കാൽ കപ്പ്‌
  • ഏലക്ക പൊടി - 1 സ്‌പൂൺ

തയാറാകുന്ന വിധം:

ആദ്യം തന്നെ രണ്ട് തരത്തിലുള്ള ജ്യൂസ് തയാറാക്കി എടുക്കണം അതിനായി കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ ചെറുതായി അരിഞ്ഞെടുത്ത് മിക്‌സിയിൽ അരച്ചെടുക്കണം. ഇനി രണ്ട് ബൗളുകളിലായി കടല മാവ് എടുത്ത് അതിലേക്ക് ജീരകം, ഒരു സ്‌പൂൺ എണ്ണ, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യണം.

ശേഷം ഇതിലേക്ക് നമ്മൾ നേരത്തെ തയാറാക്കി വച്ച കാരറ്റ് ജ്യൂസും ബീറ്റ്റൂട്ട് ജ്യൂസും രണ്ട് ബൗളിലേക്കായി ഒഴിച്ചുകൊടുക്കാം. ഇനി ഇത് ചപ്പാത്തി മാവിൻ്റെ പരുവത്തിൽ കൊഴച്ച് എടുക്കാം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അടുത്തതായി ഒരു ബൗളിൽ മൈദയും ജീരകവും എണ്ണയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി കുഴച്ച് എടുക്കാം. ശേഷം ഇത് പരത്തി എടുത്ത് ഡയമണ്ടിൻ്റെ ആക്രതിയിൽ മൂന്ന് മാവും മുറിച്ചെടുക്കണം.

ഇനി അടി കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കാൻ വെക്കാം. അതിലേക്ക് നേരത്തെ ഡയമണ്ടിൻ്റെ ആക്രതിയിൽ മുറിച്ച് വച്ച മാവ് ഇട്ട് വറുത്തെടുക്കാം. ശേഷം ഒരു പാനിൽ പഞ്ചസാരയും വെള്ളവും ഒഴിച്ചു നൂൽ പരുവത്തിൽ തിളപ്പിച്ച് പഞ്ചസാര ലായനി തയാറാക്കാം. തീ അണച്ച ശേഷം ഡയമണ്ട് കട്ട് പഞ്ചസാര ലായനിയിലിട്ട് നന്നായി ഇളക്കി കൊടുക്കണം. ഇതോടെ ഡയമണ്ട് കട്ട് റെഡി. ചൂടാറിയ ശേഷം കഴിക്കാവുന്നതാണ്.

Also Read: ചമ്മന്തി തയ്യാറാക്കാൻ ഇനി 'തേങ്ങ' മസ്‌റ്റല്ല; ഒന്നല്ല രണ്ടല്ല, മൂന്ന് റെസിപ്പി ഇതാ