ETV Bharat / travel-and-food

'വായിൽ കപ്പലോടിക്കാൻ കപ്പ കട്‌ലറ്റ്'; ചായക്കും കാപ്പിക്കും വേറെ പലഹാരം വേണ്ട, റെസിപ്പിയിതാ...

ഇത്രയും സോഫ്‌റ്റായ കട്‌ലറ്റ് സ്വപ്‌നങ്ങളിൽ മാത്രം. തയാറാക്കാൻ വളരെ എളുപ്പം, സിമ്പിൾ റെസിപ്പിയിതാ...

TAPIOCA CUTLET  CASSAVA CUTLET  CUTLET RECIPE  EVENING SNACK WITH TAPIOCA
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : January 11, 2026 at 4:04 PM IST

2 Min Read
Choose ETV Bharat

ട്ടുമിക്ക എല്ലാ വീടുകളിലും കാണുന്ന സാധനമാണ് കപ്പ. എന്നാൽ ഈ കപ്പകൊണ്ട് ഒരടിപൊളി നാലുമണി പലഹാരം തയാറാക്കിയാലോ? കപ്പ ഒന്ന് വേവിച്ചടുക്കുന്ന താമസമേ ഉള്ളൂ. വളരെ രുചികരമായ കപ്പ കട്‌ലറ്റ് ഞൊടിയിടയിൽ തയാറാക്കാം. ചായയ്‌ക്കും കാപ്പിക്കുമൊപ്പം ഇതൊരെണ്ണം മതി. മറ്റ് പലഹാരങ്ങൾ മാറിനിൽക്കും. ഇനി കട്‌ലറ്റ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? റെസിപ്പിയിതാ...

TAPIOCA CUTLET  CASSAVA CUTLET  CUTLET RECIPE  EVENING SNACK WITH TAPIOCA
കപ്പ കട്‌ലറ്റ് (getty images)

ആവശ്യമായ ചേരുവകൾ

  • കപ്പ- അരക്കപ്പ് കഷണങ്ങളായി അരിഞ്ഞത്
  • സവാള- ഒന്ന് (ഇടത്തരം വലുപ്പം)
  • ഇഞ്ചി- ചെറിയ കഷണം ചതച്ചത്
  • വെളുത്തുള്ളി- നാല് അല്ലി ചതച്ചത്
  • പച്ചമുളക്- ഒരെണ്ണം ചെറുതായി അരിഞ്ഞത്
  • കറിവേപ്പില- ആവശ്യത്തിന് (ചെറുതായി അരിഞ്ഞത്)
  • ഉപ്പ്- ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി- അര ടീസ്‌പൂൺ
  • വെളിച്ചെണ്ണ- ഒരു ടേബിൾ സ്‌പൂൺ
  • കുരുമുളക് പൊടി- അര ടീസ്‌പൂൺ
  • മുളക് പൊടി (എരിവ് കുറഞ്ഞത്)- രണ്ട് ടീസ്‌പൂൺ
  • ഗരം മസാല പൊടി- ഒരു ടീസ്‌പൂൺ
  • ബ്രഡ് പൊടിച്ചത്- ആവശ്യത്തിന്
  • മൈദ- കാൽക്കപ്പ്
TAPIOCA CUTLET  CASSAVA CUTLET  CUTLET RECIPE  EVENING SNACK WITH TAPIOCA
സവാള (getty images)

തയാറാക്കുന്ന വിധം

ആദ്യം തന്നെ കഷണങ്ങളായി അരിഞ്ഞുവച്ചിരിക്കുന്ന കപ്പ ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചെടുക്കുക. നന്നായി വെന്തതിന് ശേഷം വലിയ കഷണങ്ങൾ ഇല്ലാത്ത വിധം ഉടച്ചെടുക്കുക. പിന്നീട് ഒരു പാത്രം അടുപ്പിൽ വച്ച് ഒരു ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായിക്കഴിയുമ്പോൾ ഇതിലേയ്‌ക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. നിറം മാറേണ്ട ആവശ്യമില്ല.

TAPIOCA CUTLET  CASSAVA CUTLET  CUTLET RECIPE  EVENING SNACK WITH TAPIOCA
പച്ചമുളക് (getty images)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ശേഷം ഇതിലേയ്‌ക്ക് അര ടീസ്‌പൂൺ മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, രണ്ട് ടീസ്‌പൂൺ എരിവ് കുറഞ്ഞ മുളക് പൊടി, ഒരു ടീസ്‌പൂൺ ഗരം മസാല പൊടി (താത്‌പ്പര്യം ഉള്ളവർക്ക് അര ടീസ്‌പൂൺ ചിക്കൻ മസാല) എന്നിവയും ചേർത്ത് മസാലയുടെ പച്ച ചുവ മാറുന്നതു വരെ വഴറ്റുക. ശേഷം ഇതിലേയ്‌ക്ക് വേവിച്ച് വച്ചിരിക്കുന്ന കപ്പ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ സമയം ഉപ്പും പാകത്തിന് ചേർക്കാവുന്നതാണ്.

എല്ലാം പാകമായി അൽപം തണുത്ത് കഴിയുമ്പോൾ കട്‌ലറ്റിൻ്റെ ഷേപ്പിൽ പരത്തി എടുക്കുക. ശേഷം കാൽക്കപ്പ് മൈദ വെള്ളം ചേർത്ത് പാകത്തിന് കലക്കി എടുക്കുക. ഇത് തയാറായിക്കഴിയുമ്പോൾ പരത്തി വച്ചിരിക്കുന്ന മാവ് ആദ്യം മൈദയിലും പിന്നീട് ബ്രഡ് പൊടിയിലും മുക്കി എണ്ണയിൽ പൊരിച്ച് എടുക്കുക. നല്ല സ്വാദിഷ്‌ടമായ കപ്പ കട്‌ലറ്റ് ഞൊടിയിടയിൽ റെഡി.

Also Read: ഒത്തിരി രുചിയും ഇത്തിരി മധുരവും; എളുപ്പത്തിൽ തയാറാക്കാം ഡയമണ്ട് കട്ട്