ETV Bharat / technology

ഇനി വാട്ട്‌സ്‌ആപ്പിൽ മെസേജ് അയച്ചുകൊണ്ട് യൂട്യൂബിൽ വീഡിയോ കാണാം, അതും സൗജന്യമായി: 'പിക്‌ചർ-ഇൻ-പിക്‌ചർ' ഫീച്ചർ വരുന്നു

മുൻപ് ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങൾ ഉപയോഗിക്കുന്ന യൂട്യൂബ് പ്രീമിയം ഉപയോക്താക്കൾക്കും, യുണൈറ്റഡ് സ്റ്റേറ്റ്സിലെ (യുഎസ്) പ്രീമിയം ഇതര ഉപയോക്താക്കൾക്കും മാത്രമായി ഈ ഫീച്ചർ പരിമിതപ്പെടുത്തിയിരുന്നു. വൈകാതെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനില്ലാത്തവർക്കും ഇത് ലഭ്യമാകും.

YOUTUBE NEW FEATURE  യൂട്യൂബ്  YOUTUBE BACKGROUND PLAY  HOW TO TURN ON PIP FEATURE
Representational Image (Image Credit: AFP)
author img

By ETV Bharat Tech Team

Published : May 1, 2026 at 7:40 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ തന്നെ വിഡിയോകൾ പശ്ചാത്തലത്തിൽ കാണാൻ സാധിക്കുന്ന യൂട്യൂബിന്‍റെ പിക്‌ചർ-ഇൻ-പിക്‌ചർ (പിഐപി) സവിശേഷത ആഗോളതലത്തിൽ ലഭ്യമാക്കാൻ ഒരുങ്ങുന്നു. വരും മാസങ്ങൾക്കുള്ളിൽ ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും. മുൻപ് ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങൾ ഉപയോഗിക്കുന്ന യൂട്യൂബ് പ്രീമിയം ഉപയോക്താക്കൾക്കും, യുണൈറ്റഡ് സ്റ്റേറ്റ്സിലെ (യുഎസ്) പ്രീമിയം ഇതര ഉപയോക്താക്കൾക്കും മാത്രമായി ഈ ഫീച്ചർ പരിമിതപ്പെടുത്തിയിരുന്നു. വൈകാതെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനില്ലാത്തവർക്കും ലഭ്യമാക്കാനാണ് യൂട്യൂബ് ഒരുങ്ങുന്നത്.

എന്താണ് പിക്‌ച്ചർ-ഇൻ-പിക്‌ച്ചർ സവിശേഷത?
മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ തന്നെ ചെറിയ, ഫ്ലോട്ടിങ് വിൻഡോയിൽ വീഡിയോകൾ കാണാൻ സാധിക്കുന്ന യൂട്യൂബിന്‍റെ ഒരു ഫീച്ചാണ് പിക്‌ച്ചർ-ഇൻ-പിക്‌ച്ചർ (PiP). ഉദാഹരണത്തിന് പാചകക്കുറിപ്പുകൾക്കായി ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ തന്നെ ഒരു പാചക ട്യൂട്ടോറിയൽ വീഡിയോ യൂട്യൂബിൽ കാണാം. മറ്റൊരു ആപ്പ് ഫോണിൽ പ്രവർത്തിക്കുമ്പോൾ പോലും സ്‌ക്രീനിന്‍റെ ഒരു സൈഡിലായി നിക്കിവെക്കാവുന്ന രീതിയിൽ യൂട്യൂബ് വീഡിയോ കാണാമെന്നതാണ് ഇതിന്‍റ പ്രത്യേകത. മാത്രമല്ല, യൂട്യൂബ് വീഡിയോ കാണുമ്പോൾ വാട്ട്‌സ്‌ആപ്പിൽ മെസേജ് അയക്കുകയും ചെയ്യാം.

ഒരു വീഡിയോയെ ഒരു ചെറിയ ഫ്ലോട്ടിങ് വിൻഡോയിലേക്ക് ചുരുക്കാൻ അനുവദിക്കുന്നതാണ് ഈ ഫീച്ചർ. ഹോം സ്‌ക്രീനിൽ എവിടെയും മിനി പ്ലെയർ സ്ഥാപിക്കാൻ കഴിയും. 2021ൽ ഗൂഗിൾ ആദ്യമായി ഈ സവിശേഷത iOSൽ പുറത്തിറക്കിയിരുന്നെങ്കിലും പ്രീമിയം സബ്‌സ്‌ക്രൈബർമാർക്ക് മാത്രമാണ് ലഭ്യമായിരുന്നത്. മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ സൗജന്യമായി യൂട്യൂബ് വീഡിയോകൾ ബാക്ക്‌ഗ്രൗണ്ടിൽ കാണാനാകില്ല എന്നത് പല ഉപയോക്താക്കളുടെയും പരാതിയായിരുന്നു. പിഐപി സവിശേഷത ലഭ്യമാകുന്നതോടെ യൂട്യൂബിലെ കാഴ്‌ച്ചക്കാരുടെ എണ്ണം വർധിപ്പിക്കുമെന്നാണ് കരുതുന്നത്.

പിക്‌ച്ചർ-ഇൻ-പിക്‌ച്ചർ ഫീച്ചർ: ലഭ്യത
ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച്, യുഎസിന് പുറത്തുള്ള പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഇല്ലാത്ത ഉപയോക്താക്കൾക്ക് പോലും ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ ലോംഗ്-ഫോം, നോൺ-മ്യൂസിക് ഉള്ളടക്കത്തിനായി PiP ആക്‌സസ് ചെയ്യാൻ കഴിയും. പ്രീമിയം ലൈറ്റ് അംഗങ്ങൾക്ക് ഇത് ആക്‌സസ് നിലനിർത്തുന്നു.

എങ്ങനെ പ്രവർത്തിക്കുന്നു?
ഈ ഫീച്ചർ സജീവമാക്കുന്നതിന്, ഒരു വീഡിയോ പ്ലേ ചെയ്യുമ്പോൾ ഉപയോക്താക്കൾ ഹോം ബട്ടൺ വൈപ്പ് ചെയ്യുകയോ അമർത്തുകയോ ചെയ്യേണ്ടതുണ്ട്. ഇതോടെ വീഡിയോ ഒരു ഫ്ലോട്ടിംഗ് വിൻഡോയിൽ യാന്ത്രികമായി തുടരും. മിനി പ്ലെയർ സ്‌ക്രീനിലെ ഏത് സ്ഥാനത്തേക്കും വലിച്ചിടാം. ഇനി ബാക്ക്‌ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നത് ഒഴിവാക്കണമെങ്കിൽ, ഫ്ലോട്ടിംഗ് വിൻഡോയിൽ ടാപ്പ് ചെയ്‌ത് മുകളിൽ വലത് കോണിലുള്ള X ഐക്കൺ അമർത്തുകയോ പ്ലെയറിനെ സ്‌ക്രീനിന്‍റെ താഴേക്ക് വലിച്ച് ഡിലീറ്റ് ഐക്കണിലേക്ക് നീക്കുകയും ചെയ്യാം.

എങ്ങനെ പ്രവർത്തനക്ഷമമാക്കാം?

  • സെറ്റിങ്സ് തുറക്കുക.
  • Apps തുറന്ന് youtube തെരഞ്ഞെടുക്കുക.
  • താഴേക്ക് സ്‌ക്രോൾ ചെയ്‌താൽ Advanced വിഭാഗത്തിൽ Picture-in-Picture ഫീച്ചർ കാണാം.ഇതിൽ ഈ ഫീച്ചർ ഓണാക്കുക.

അതേസമയം റോൾഔട്ട് എപ്പോൾ പൂർത്തിയാകുമെന്ന് യൂട്യൂബ് കൃത്യമായ സമയപരിധി സ്ഥിരീകരിച്ചിട്ടില്ല. വരും മാസങ്ങളിൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read:

  1. 131 സ്‌പോർട്‌സ് മോഡുകൾ, സ്ട്രെസ് മോണിറ്ററിങ് ഉൾപ്പെടെയുള്ള സവിശേഷതകൾ: സിഎംഎഫിന്‍റെ പുതിയ സ്‌മാർട്ട്‌വാച്ച് വരുന്നു
  2. വമ്പൻ പെർഫോമൻസും അഡ്വാൻസ്‌ഡ് ബാറ്ററി സാങ്കേതകവിദ്യയും: പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒബെൻ; ആദ്യം വാങ്ങുന്ന 10,000 പേർക്ക് 25,000 രൂപ കിഴിവ്
  3. 349 സിസി എഞ്ചിനിൽ പുതിയ പൾസർ NS400Z: മുൻ മോഡലിനേക്കാളും വില കുറവ്; കുറഞ്ഞത് 14,500 രൂപ
  4. ഇനി എളുപ്പത്തിൽ ട്രിപ്പ് പ്ലാൻ ചെയ്യാം: യൂട്യൂബിലും എഐ സെർച്ച് മോഡ് വരുന്നു; വിശദമായി
  5. ആധാർ കാർഡ് കയ്യിൽ കൊണ്ടുനടക്കേണ്ട! ഡിജിറ്റലായി ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കാം; പുതിയ ഫീച്ചർ എങ്ങനെ ഉപയോഗപ്പെടുത്താം?