സാംസങ് ഗാലക്‌സി എസ് 26 സീരീസ്: എവിടെ നിന്ന് വാങ്ങുന്നതാണ് നല്ലത്? ഏറ്റവും വില കുറവ് ഇവിടെ
ഗാലക്‌സി എസ് 26, ഗാലക്‌സി എസ് 26 പ്ലസ്, ഗാലക്‌സി എസ് 26 അൾട്രാ മോഡലുകൾ അടങ്ങുന്നതാണ് സാംസങ് ഗാലക്‌സി എസ് 26 സീരിസ്. ലോകമെമ്പാടുമുള്ള വില വ്യത്യാസങ്ങൾ ഇതാ.

Published : February 26, 2026 at 10:45 AM IST
ഹൈദരാബാദ്: പുതിയൊരു മൊബൈല്‍ ഫോണ്‍ പുറത്തിറങ്ങിയാല്‍ മിക്കവരും ആദ്യം നോക്കുന്നത് അതിൻ്റെ വിലയും ഫീച്ചറുകളുമായിരിക്കും. മോഡലുകളും മറ്റും എല്ലായിടത്തും ഒരുപോലെ ആയിരിക്കും. എന്നാൽ പല രാജ്യങ്ങളിലും വിലയില്‍ നേരിയ വ്യത്യാസം വന്നേക്കാം.
ഇന്ത്യയിലും ആഗോള വിപണികളിലും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗാലക്‌സി എസ് 26 സീരീസ് സാംസങ് പുറത്തിറങ്ങിയ സന്തോഷത്തിലാണ് ഏറെ പേരും. ഗാലക്‌സി എസ് 26, ഗാലക്‌സി എസ് 26 പ്ലസ്, ഗാലക്‌സി എസ് 26 അൾട്ര എന്നീ മൂന്ന് മോഡലുകളാണ് ഇതിൽ ഉൾപ്പെടുന്നത്. പുതുതായി പുറത്തിറക്കിയ സാംസങ് ഗാലക്‌സി എസ് 26 സീരീസ് വാങ്ങാൻ പ്ലാൻ ഉണ്ടോ. എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
എവിടെയായിരിക്കും വില കുറവിൽ വാങ്ങാൻ സാധിക്കുകയെന്ന് നോക്കിയാലോ?. യുഎസ്, യുകെ, യുഎഇ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വിലകള്‍ പരിശോധിക്കാം.
ഇന്ത്യയിൽ നിന്ന് വാങ്ങുന്നതാണോ നല്ലത്?
കഴിഞ്ഞ കുറച്ച് മാസങ്ങളായി സാംസങ് ആരാധകരും ടെക് പ്രേമികളും ഗാലക്‌സി എസ് 26 സീരിസിനായുള്ള കാത്തിരിപ്പിലായിരുന്നു. എന്നാൽ രാജ്യത്ത് ഗാലക്‌സി എസ് 26 അൾട്രയുടെ വില 1.40 ലക്ഷമാണ്. 12 ജിബി റാം + 256 ജിബി സ്‌റ്റോറേജ് വരുന്ന വേരിയൻ്റാണിത്. കൂടാതെ 12 ജിബി റാം + 512 ജിബി സ്‌റ്റോറേജ് മോഡലിന് 1.60 ലക്ഷം രൂപയും 16 ജിബി റാം + 1 ടിബി സ്‌റ്റോറേജ് വേരിയൻ്റിന് 1.90 ലക്ഷം രൂപയുമാണ് വില. ഗാലക്‌സി എസ് 26നാകട്ടെ 87999 രൂപയും. മിഡ് വേരിയൻ്റായ ഗാലക്‌സി എസ് 26 പ്ലസിന് 1.20 ലക്ഷയാണ് സ്റ്റാര്‍ട്ടിങ് പ്രൈസ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സാംസങ് ഗാലക്‌സി എസ് 26 സീരീസ്: യുഎസ്
| മോഡൽ | യുഎസ് വില | രൂപയിൽ | വില വ്യത്യാസം |
| ഗാലക്‌സി എസ് 26 അൾട്ര | $ 1,299.99 | Rs 1,39,999 | Rs 21,865.24 |
| ഗാലക്‌സി എസ് 26 | $ 1,099.99 | Rs 87,999 | Rs -11,960.2 |
| ഗാലക്‌സി എസ് 26 പ്ലസ് | $ 1,299.99 | Rs 1,19,999 | Rs 1,865.24 |
സാംസങ് ഗാലക്‌സി എസ് 26 സീരീസ്: യുകെ
| മോഡൽ | യുകെയിലെ വില | രൂപയിൽ | വില വ്യത്യാസം |
| ഗാലക്‌സി എസ് 26 അൾട്ര | £ 1,279 | Rs 1,39,999 | Rs -17,623.94 |
| ഗാലക്‌സി എസ്26 | £ 879 | Rs 87,999 | Rs -20,328.26 |
| ഗാലക്‌സി എസ്26 പ്ലസ് | £ 1,099 | Rs 1,19,999 | Rs -15,440.88 |
സാംസങ് ഗാലക്‌സി എസ് 26 സീരീസ്: യുഎഇ
| മോഡൽ | യുഎഇയിലെ വില | രൂപയിൽ | വില വ്യത്യാസം |
| ഗാലക്‌സി എസ് 26 അൾട്ര | 5,099 AED | Rs 1,39,999 | Rs 13,712.27 |
| ഗാലക്‌സി എസ്26 | 3,599 AED | Rs 87,999 | Rs -1,137.29 |
| ഗാലക്‌സി എസ്26 പ്ലസ് | 4,299 AED | Rs 1,19,999 | Rs 13,525.84 |
സാംസങ് ഗാലക്‌സി എസ്26 സീരീസ്: ഓസ്‌ട്രേലിയ
| മോഡൽ | ഓസ്ട്രേലിയിലെ വില | രൂപയിൽ | വില വ്യത്യാസം |
| ഗാലക്‌സി എസ് 26 അൾട്ര | AU$ 2,199 | Rs 1,39,999 | Rs -2,468.6 |
| ഗാലക്‌സി എസ്26 | AU$ 1,549 | Rs 87,999 | Rs -12,356.76 |
| ഗാലക്‌സി എസ്26 പ്ലസ് | AU$ 1,849 | Rs 1,19,999 | Rs 207 |
സാംസങ് ഗാലക്‌സി എസ്26 സീരീസ്: കാനഡ
| മോഡൽ | കാനഡയിലെ വില | രൂപയിൽ | വില വ്യത്യാസം |
| ഗാലക്‌സി എസ് 26 അൾട്ര | $ 1,899.99 (CAD) | Rs 1,39,999 | Rs 13,678.32 |
| ഗാലക്‌സി എസ് 26 | $ 1,249.99 (CAD) | Rs 87,999 | Rs 4,893.51 |
| ഗാലക്‌സി എസ് 26 പ്ലസ് | $ 1,529.99 (CAD) | Rs 1,19,999 | Rs 18,277.74 |
സാംസങ് ഗാലക്‌സി എസ്26 സീരീസ്: ചൈന
| മോഡൽ | ചൈനയിലെ വില | രൂപയിൽ | വില വ്യത്യാസം |
| ഗാലക്‌സി എസ് 26 അൾട്ര | CNY 9,999 | Rs 1,39,999 | Rs 7,700.63 |
| ഗാലക്‌സി എസ് 26 | CNY 6,999 | Rs 87,999 | Rs -4,605.89 |
| ഗാലക്‌സി എസ് 26 പ്ലസ് | CNY 7,999 | Rs 1,19,999 | Rs 14,162.95 |
സാംസങ് ഗാലക്‌സി എസ് 26 സീരീസ്: ജർമനി
| മോഡൽ | ജർമനിയിലെ വില | രൂപയിൽ | വില വ്യത്യാസം |
| ഗാലക്‌സി എസ് 26 അൾട്ര | 1,449 € | Rs 1,39,999 | Rs -15,685.91 |
| ഗാലക്‌സി എസ് 26 | 999 € | Rs 87,999 | Rs -19,336.56 |
| ഗാലക്‌സി എസ് 26 പ്ലസ് | 1,249 € | Rs 1,19,999 | Rs -14,197.31 |
സാംസങ് ഗാലക്‌സി എസ്26 സീരീസ്: മലേഷ്യ
| മോഡൽ | മലേഷ്യയിലെ വില | രൂപയിൽ | വില വ്യത്യാസം |
| ഗാലക്‌സി എസ്26 അൾട്ര | RM 5,999 | Rs 1,39,999 | Rs -824.83 |
| ഗാലക്‌സി എസ്26 | RM 4,399 | Rs 87,999 | Rs -15,265.55 |
| ഗാലക്‌സി എസ്26 പ്ലസ് | RM 5,399 | Rs 1,19,999 | Rs -6,740.1 |
സാംസങ് ഗാലക്‌സി എസ്26 സീരീസ്: ഫ്രാൻസ്
| മോഡൽ | ഫ്രാൻസിലെ വില | രൂപയിൽ | വില വ്യത്യാസം |
| ഗാലക്‌സി എസ്26 അൾട്ര | 1,469 € | Rs 1,39,999 | Rs -17,862.68 |
| ഗാലക്‌സി എസ്26 | 990 € | Rs 87,999 | Rs -18,388.38 |
| ഗാലക്‌സി എസ്26 പ്ലസ് | 1,269 € | Rs 1,19,999 | Rs -16,370.28 |
ഏറ്റവും വില കുറഞ്ഞത് എവിടെയാണ്?
Samsung Unveils Galaxy S26 Series: The Most Intuitive Galaxy AI Phone Yethttps://t.co/rA3vqG4PMa
— Samsung Electronics (@Samsung) February 25, 2026
എല്ലാ വർഷത്തെയും പോലെ സാംസങ് ഗാലക്‌സി എസ് 26 സീരീസ് വാങ്ങാൻ ഏറ്റവും വിലകുറഞ്ഞ സ്ഥലം അമേരിക്കയാണ്. ചുരുക്കി പറഞ്ഞാൽ കുറഞ്ഞ നിരക്കിൽ ഏറ്റവും പുതിയ ഹാൻഡ്‌സെറ്റുകൾ സ്വന്തമാക്കാൻ കഴിയും. യൂറോപ്പ്, ഇന്ത്യ തുടങ്ങിയ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുഎസിൽ ഏകദേശം 81,819 രൂപയ്‌ക്ക് ഗാലക്‌സി എസ് 26 വാങ്ങാം. അതേസമയം ഇതേ മോഡലിന് രാജ്യത്ത് വെറും 87,999 രൂപയാണ് വരുന്നത്. ഗാലക്‌സി എസ് 26നെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കാർക്ക് വിദേശത്ത് നിന്ന് വാങ്ങുന്നതിനേക്കാൾ നല്ലത് ഇവിടെ നിന്ന് വാങ്ങുന്നതാണ്.

