കുറഞ്ഞ വിലയിലുള്ള ലാപ്‌ടോപ്പുകൾക്കായി 'സ്‌നാപ്ഡ്രാഗൺ സി': ക്വാൽകോമിന്‍റെ പുതിയ പ്രോസസറിനെ കുറിച്ചറിയാം
കുറഞ്ഞ വിലയിലുള്ള ലാപ്‌ടോപ്പുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ് സ്‌നാപ്ഡ്രാഗൺ സി. ഇതിനെ കുറിച്ച് വിശദമായി അറിയാം.

Published : May 30, 2026 at 4:30 PM IST
ഹൈദരാബാദ്: ഇന്ത്യൻ വിപണിയിൽ പുതിയ സ്‌നാപ്ഡ്രാഗൺ സി പ്രോസസറുമായി ക്വാൽകോം. ലാപ്‌ടോപ്പുകളിലേക്ക് താങ്ങാനാവുന്ന വിലയിൽ തന്നെ ആധുനികവും എഐ പ്രാപ്‌തിയുള്ളതുമായ കമ്പ്യൂട്ടിങ് എത്തിക്കുന്നതിന് കെൽപ്പുള്ളതാണ് പുതിയ പ്രൊസസർ. 300 ഡോളർ (ഏകദേശം 28497.80 രൂപ) മുതൽ അതിനുമുകളിൽ വിലയുള്ള എൻട്രി-ടയർ ഉപകരണങ്ങൾക്ക് കരുത്തേകാനാണ് പുതിയ പ്രൊസസർ പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും ചെറുകിട ബിസിനസുകൾക്കും ഉൾപ്പെടെ ബജറ്റ് ലാപ്‌ടോപ്പ് ആവശ്യമുള്ളവർക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമാവുന്ന ഒരു ഓപ്ഷനായി ക്വാൽകോം ഇതിനെ സ്ഥാപിക്കുന്നു. പുതിയ പ്ലാറ്റ്‌ഫോം പിന്തുണയ്‌ക്കുന്ന ഉപകരണങ്ങൾ ഈ വർഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏസർ, എച്ച്പി, ലെനോവോ എന്നിവയുൾപ്പെടെയുള്ള പ്രശസ്‌ത ലാപ്‌ടോപ്പ് നിർമ്മാതാക്കൾ അവരുടെ ഉപകരണളിൽ ക്വാൽകോമിന്‍റെ പുതിയ സ്‌നാപ്ഡ്രാഗൺ സി പ്രോസസർ കൊണ്ടുവരും.
സ്‌നാപ്‌ഡ്രാഗൺ സി എന്തിന്?
വെബ് ബ്രൗസിങ്, വീഡിയോ സ്ട്രീമിങ്, വീഡിയോ കോളുകൾ, പൊതുവായ ഉൽപാദനക്ഷമത എന്നിവ തടസ്സമില്ലാതെ എളുപ്പത്തിൽ തീർക്കുന്നതിനാണ് സ്‌നാപ്ഡ്രാഗൺ സി പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഉപകരണങ്ങൾ എളുപ്പത്തിൽ ചൂടാവാതെ തന്നെ ഈ ചിപ്‌സെറ്റ് മികച്ച റെസ്‌പോൺസ് നൽകുന്നുവെന്ന് ക്വാൽകോം പറയുന്നു.
Work, study, stream, repeat on a single charge. Our Snapdragon C Platform is delivering a massive upgrade to entry-tier laptops - get responsive everyday performance, incredible battery life and AI capabilities all in cool, quiet designs. So you can stay productive wherever the… pic.twitter.com/De3FGljJXJ
— Snapdragon (@Snapdragon) May 28, 2026
സ്‌നാപ്‌ഡ്രാഗൺ സി എന്താണ് വാഗ്‌ദാനം ചെയ്യുന്നത്?
സ്‌നാപ്ഡ്രാഗൺ സി പ്രോസസറിലെ പ്രധാന കൂട്ടിച്ചേർക്കലാണ് ഇന്‍റഗ്രേറ്റഡ് ന്യൂറൽ പ്രോസസ്സിങ് യൂണിറ്റ് (NPU). ഇത് ലാപ്‌ടോപ്പുകളുടെ എൻട്രി-ടയറിലേക്ക് ഓൺ-ഡിവൈസ് എഐ കഴിവുകൾ കൊണ്ടുവരും. NPU പ്രാപ്‌തമാക്കിയ നിർദ്ദിഷ്ട AI സവിശേഷതകൾ എന്തൊക്കെയായിരിക്കുമെന്ന് ക്വാൽകോം വിശദമായി വിവരിച്ചിട്ടില്ലെങ്കിലും, പ്രീമിയം-ടയർ ഹാർഡ്‌വെയറിനപ്പുറം എഐ പ്രവർത്തനങ്ങൾ വിപുലീകരിക്കാനുള്ള കമ്പനിയുടെ ഉദ്ദേശ്യത്തെയാണ് ഇവിടെ എടുത്തുകാണിക്കുന്നത്.
ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് വാഗ്‌ദാനം ചെയ്യാൻ സ്‌നാപ്ഡ്രാഗൺ സി പ്രൊസസറിന് സാധിക്കുമെന്ന് ക്വാൽകോം പറയുന്നു. ഇത് നിർമ്മാതാക്കളെ വണ്ണവും ഭാരവും കുറഞ്ഞ ഉപകരണങ്ങൾ നിർമ്മിക്കാൻ അനുവദിക്കുന്നു. അതിനാൽ എപ്പോഴും യാത്രയോ, പുറത്തോ ആയിരിക്കുന്ന വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഇത് പ്രായോഗികമാകും.
ഉപകരണങ്ങളുടെ ചെലവുകൾ വർധിച്ചുവരുന്നത് കണക്കിലെടുത്തും ഉപയോക്തൃ പ്രതീക്ഷയിലേക്ക് കമ്പനികളെ എത്തിക്കുന്നതിനുമാണ് ഈ പ്ലാറ്റ്‌ഫോം സൃഷ്ടിച്ചതെന്ന് ക്വാൽകോം ടെക്‌നോളജീസിലെ കമ്പ്യൂട്ട് ആൻഡ് ഗെയിമിങ് സീനിയർ വൈസ് പ്രസിഡന്‍റും ജനറൽ മാനേജരുമായ കേദാർ കൊണ്ടാപ്പ് പറഞ്ഞു. ക്വാൽകോമിന്‍റെ ചിപ്‌സെറ്റുകൾ താഴ്ന്ന സ്‌പെക്ക് ലാപ്‌ടോപ്പുകളിലേക്ക് കൊണ്ടുവരുന്നതിലൂടെ കമ്പനി നിലവിലുള്ള ബജറ്റ് ചിപ്പ് വിതരണക്കാരുമായി വലിയ തോതിൽ നേരിട്ട് മത്സരം കാവ്‌ചവെയ്‌ക്കും.
Also Read:
- മികച്ച ക്യാമറയും കരുത്തുറ്റ പ്രൊസസ്സറുമായി 'ഷവോമി 17T സീരിസ്' ആഗോള വിപണിയിൽ: പുറത്തിറക്കിയത് രണ്ട് കിടിലൻ പെർഫോമൻസ് ഫോണുകൾ
- ഇന്ധനവില കൂടുമ്പോൾ ഇലക്‌ട്രിക് കാറിലേക്ക് മാറിയാലോ? 15 ലക്ഷം രൂപയ്‌ക്ക് താഴെ മികച്ച ഓപ്‌ഷനുകൾ, വിലയും വിശദാംശങ്ങളും
- 6,000mAh ബാറ്ററി, 13 എംപി ക്യാമറ: യൂണിസോക്ക് ചിപ്‌സെറ്റിന്‍റെ കരുത്തിൽ ലാവയുടെ പുതിയ ബജറ്റ് സ്‌മാർട്ട്‌ഫോൺ

