ETV Bharat / technology

ഇൻസ്റ്റാഗ്രാമിലും വാട്ട്‌സ്ആപ്പിലും പ്രോംപ്‌റ്റ് നൽകി എഐ ചിത്രങ്ങൾ നിർമ്മിക്കാം: മെറ്റയുടെ പുതിയ ഇമേജ് ജനറേഷൻ മോഡലിനെ കുറിച്ചറിയാം

ഇൻസ്റ്റാഗ്രാമിലും വാട്ട്‌സ്ആപ്പിലും മ്യൂസ് ഇമേജ് ലഭ്യമാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്കായി 30-ലധികം പുതിയ എഐ പവർ ഇഫക്റ്റുകളും മെറ്റ നൽകും. അതേസമയം വാട്ട്‌സ്ആപ്പിൽ മെറ്റ എഐയുമായുള്ള ചാറ്റുകളിലൂടെ ഇമേജ് നിർമ്മിക്കാൻ സാധിക്കും.

META AI IMAGE GENERATION MODEL  മ്യൂസ് ഇമേജ്  മെറ്റ എഐ  MUSE IMAGE USES
Muse Image allows users to create mock up image of a person in front of landmark, remove unwanted elements in an image, generate functional QR code, and more. (Image Credit: Meta)
author img

By ETV Bharat Tech Team

Published : July 9, 2026 at 10:24 AM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ആർടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ആശയങ്ങളെ ഉയർന്ന നിലവാരമുള്ള ചിത്രങ്ങളാക്കി മാറ്റാവുന്ന എഐ ഇമേജ് ജനറേഷൻ മോഡൽ മെറ്റ പുറത്തിറക്കി. മെറ്റ സൂപ്പർഇന്‍റലിജൻസ് ലാബ്‌സ് വികസിപ്പിച്ചെടുത്തതാണ് കമ്പനിയുടെ ആദ്യ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഇമേജ് ജനറേഷൻ മോഡലായ 'മ്യൂസ് ഇമേജ്'. ഇത് നിലവിൽ മെറ്റ എഐയിൽ ലഭ്യമാണ്.

പ്രിലിൽ ആരംഭിച്ച മ്യൂസ് സ്പാർക്കിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡൽ നിർമ്മിച്ചിരിക്കുന്നത്. ലളിതമായ ആശയങ്ങളെ ഉയർന്ന നിലവാരമുള്ള ദൃശ്യങ്ങളാക്കി മാറ്റുന്ന മെറ്റായുടെ ക്രിയേറ്റീവ് ഉപകരണമായി മ്യൂസ് ഇമേജ് പ്രവർത്തിക്കുന്നു. ഇങ്ങനെ നിർമ്മിച്ച ചിത്രങ്ങളെ ഡൗൺലോഡ് ചെയ്യാനും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് പോലുള്ള മെറ്റാ ആപ്പുകളിൽ നേരിട്ട് സ്റ്റോറി അല്ലെങ്കിൽ സ്റ്റാറ്റസ് ആക്കാനും ചാറ്റുകളിലേക്ക് അയക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

മ്യൂസ് ഇമേജ് എങ്ങനെ പ്രവർത്തിക്കുന്നു?
ഏറ്റവും സങ്കീർണ്ണമായ പ്രോംപ്റ്റുകൾ പോലും മനസ്സിലാക്കാനും, ഉപയോക്താക്കൾ നൽകുന്ന ഒന്നിലധികം ഫോട്ടോകൾ സംയോജിപ്പിച്ച് ഉയർന്ന നിലവാരമുള്ള ചിത്രം നിർമ്മിക്കാനും മ്യൂസ് ഇമേജിന് കഴിയുമെന്നാണ് മെറ്റ അവകാശപ്പെടുന്നത്. ലളിതമായ ഭാഷയിൽ നിർദ്ദേശങ്ങൾ ടൈപ്പ് ചെയ്‌തുകൊണ്ട് ഇമേജ് സൃഷ്‌ട്ടിക്കാം. കൂടാതെ ഇതിനകം നിർമ്മിച്ച ഫോട്ടോയിൽ തിരുത്തലുകൾ വരുത്തുകയും ചെയ്യാം.

QR കോഡുകൾ മുതൽ ടെക്സ്റ്റ് റെൻഡറിങ് വരെ
ഒരു പ്രത്യേക സ്ഥലത്തിന് മുന്നിൽ നിൽക്കുന്ന ഒരാളുടെ ചിത്രം സൃഷ്ടിക്കാൻ പുതിയ ടൂളിലൂടെ സാധിക്കുമെന്ന് മെറ്റ പറയുന്നു. ഉദാഹരണത്തിന് താജ്‌മഹലിന് മുന്നിൽ നിൽക്കുന്ന ചിത്രം വേണമെന്ന് ആവശ്യപ്പെട്ടാൽ ഉപയോക്താവിന് അതും ലഭിക്കും. ഒരു ഫോട്ടോയിൽ നിന്ന് അനാവശ്യ ഘടകങ്ങൾ നീക്കം ചെയ്യാൻ ഫോട്ടോബോംബർ പോലുള്ള സവിശേഷതയും ഇതിലുണ്ട്. കൂടാതെ കസ്റ്റം പ്രോംപ്റ്റ് നൽകി ഒരു ഫങ്ഷണൽ QR കോഡ് സൃഷ്ടിക്കാനും ഇത് ഉപയോഗിക്കാം.

ചിത്രങ്ങളിലെ ടെക്സ്റ്റിന്‍റെ ക്ലീൻ റെൻഡറിങും മ്യൂസ് ഇമേജ് പിന്തുണയ്ക്കുന്നു. എന്നുവെച്ചാൽ ഉപയോക്താക്കൾക്ക് മ്യൂസ് ഇമേജിൽ നിന്ന് ഇൻഫോഗ്രാഫിക്‌സുകൾ വരെ സൃഷ്‌ടിക്കാൻ സാധിക്കുമെന്നാണ്.

പ്രീസെറ്റുകളും @Mention ഫീച്ചറും
ഇമേജ് ജനറേഷൻ എഐ മോഡലുകൾ സൃഷ്ടിക്കാൻ നിർദ്ദേശിത പ്രോംപ്റ്റുകൾ അല്ലെങ്കിൽ "പ്രീസെറ്റുകൾ" ഉപയോഗിക്കാം. കൂടാതെ ഫോട്ടോകൾ ടാഗ് ചെയ്യാൻ അനുവദിക്കുന്ന ഒരു @mention ഫീച്ചറും വാഗ്ദാനം ചെയ്യുന്നു.

ലഭ്യത
ഇൻസ്റ്റാഗ്രാമിലും വാട്ട്‌സ്ആപ്പിലും മ്യൂസ് ഇമേജ് നിലവിൽ ലഭ്യമാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്കായി 30-ലധികം പുതിയ എഐ പവർ ഇഫക്റ്റുകൾ ഉപയോക്താക്കൾക്കായി മെറ്റ നൽകും. അതേസമയം വാട്ട്‌സ്ആപ്പിൽ മെറ്റ എഐയുമായുള്ള ചാറ്റുകളിലൂടെ ഇമേജ് നിർമ്മിക്കാൻ സാധിക്കും. നിലവിൽ പരിമിതമായ രാജ്യങ്ങളിൽ മാത്രമേ മ്യൂസ് ഇമേജ് ലഭ്യമാകൂ.

ഫേസ്ബുക്ക്, മെസഞ്ചർ എന്നിവയുൾപ്പെടെ കൂടുതൽ പ്ലാറ്റ്‌ഫോമുകളിലും രാജ്യങ്ങളിലും മ്യൂസ് ഇമേജ് ഉടൻ ലോഞ്ച് ചെയ്യുമെന്ന് മെറ്റ സ്ഥിരീകരിച്ചു. വരും ആഴ്‌ചകളിൽ മെറ്റയുടെ അഡ്വാന്‍റേജ്+ ക്രിയേറ്റീവ് ടൂളുകൾ വഴി പരസ്യദാതാക്കൾക്കും ഏജൻസികൾക്കും മ്യൂസ് ഇമേജ് ആക്‌സസ് ചെയ്യാൻ കഴിയും.

മെറ്റ എഐയിൽ ദിവസേനയുള്ള സാധാരണ ഉപയോഗത്തിന് മ്യൂസ് ഇമേജ് ഫീച്ചർ സൗജന്യമാണ്. എന്നിരുന്നാലും, കൂടുതൽ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിന് മെറ്റയുടെ പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഉപയോക്താക്കൾക്ക് വാങ്ങേണ്ടി വന്നേക്കാം. കൂടാതെ, മ്യൂസ് വീഡിയോ എന്ന വീഡിയോ ജനറേഷൻ മോഡൽ ഇതിനകം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മെറ്റ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇത് ലഭ്യമായാൽ ഉപയോക്താക്കൾക്ക് പ്രോംപ്‌റ്റ് നൽകി വീഡിയോകൾ നിർമ്മിക്കാൻ കഴിയും. ഇത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്‌ക്കാനുള്ള വീഡിയോ സ്റ്റോറുകളും റീലുകളും എളുപ്പത്തിൽ നിർമിക്കാനും എഡിറ്റ് ചെയ്യാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

Also Read:

  1. സാംസങിന്‍റെ ഏഴ് ഗാലക്‌സി സ്‌മാർട്ട്‌ഫോണുകൾക്ക് വില കൂടും: പുതുക്കിയ നിരക്ക് ജൂലൈ 4 മുതൽ പ്രാബല്യത്തിൽ, റിപ്പോർട്ടുകൾ
  2. ഗഗൻയാൻ ദൗത്യത്തിൽ നിർണായക മുന്നേറ്റം; പാരച്യൂട്ട് പരീക്ഷണം വിജയകരമാക്കി ഐഎസ്ആർഒ
  3. ഒറ്റച്ചാർജിൽ 117 കിലോമീറ്റർ റേഞ്ച്, 3 കിലോവാട്ടിന്‍റെ ഊരിവെയ്‌ക്കാവുന്ന രണ്ട് ബാറ്ററികൾ: യമഹയുടെ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തി
  4. ഒരു തവണ ചാർജ് ചെയ്‌താൽ പിന്നെ രണ്ട് ദിവസം ചാർജ് ചെയ്യുകയേ വേണ്ട! കരുത്തൻ ബാറ്ററിയിൽ മോട്ടറോള ജി77 പവർ