ETV Bharat / technology

മിഡ്-റേഞ്ച് ഫോണുകൾക്കായി മീഡിയാടെക്കിന്‍റെ പുതിയ ചിപ്‌സെറ്റ്: നിരവധി സവിശേഷതകളുമായി 'ഡയമെൻസിറ്റി 7100'

ഉയർന്ന റെസല്യൂഷൻ ക്യാമറ പിന്തുണ, വേഗതയേറിയ മെമ്മറി, ഏറ്റവും പുതിയ വയർലെസ് മാനദണ്ഡങ്ങൾ തുടങ്ങിയ നിരവധി സവിശേഷതകൾ ഒത്തുചേരുന്നതാണ് മീഡിയാടെക് ഡയമെൻസിറ്റി 7100 ചിപ്‌സെറ്റ്. വിശദാംശങ്ങൾ.

MEDIATEK DIMENSITY 7100 CHIPSET  MEDIATEK DIMENSITY  മീഡിയാടെക് ഡയമെൻസിറ്റി 7100  MEDIATEK DIMENSITY NEW CHIPSET
MediaTek Dimensity 7100 Launched Know Features (Image credit: MediaTek)
author img

By ETV Bharat Tech Team

Published : December 31, 2025 at 2:54 PM IST

2 Min Read
Choose ETV Bharat

മിഡ്-റേഞ്ച് ലൈനപ്പിലേക്ക് പുതിയ ഒരു ചിപ്‌സെറ്റ് കൂടെ ചേർത്ത് പ്രമുഖ സെമികണ്ടക്‌ടർ കമ്പനിയായ മീഡിയാടെക്. 'മീഡിയാടെക് ഡയമെൻസിറ്റി 7100' എന്ന പേരിൽ പുറത്തിറക്കിയ ചിപ്‌സെറ്റ് മികച്ച പെർഫോമൻസും സവിശേഷതകളുമായാണ് മിഡ്‌-റേഞ്ച് സെഗ്‌മെന്‍റിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ ലൈനപ്പുമായി ആയിരിക്കും ഇത് നേരിട്ട് മത്സരിക്കുക.

ഉയർന്ന റെസല്യൂഷൻ ക്യാമറ പിന്തുണ, വേഗതയേറിയ മെമ്മറി, ഏറ്റവും പുതിയ വയർലെസ് മാനദണ്ഡങ്ങൾ തുടങ്ങിയ സവിശേഷതകളും മീഡിയാടെക് ഡയമെൻസിറ്റി 7100 ചിപ്‌സെറ്റിൽ എടുത്തുപറയേണ്ടതാണ്. ഡയമെൻസിറ്റി 7050 SoC ചിപ്‌സെറ്റിന്‍റെ പിൻഗാമിയാണ് ഇപ്പോൾ പുറത്തിറക്കിയ ഡയമെൻസിറ്റി 7100 പ്രൊസസർ. പുതിയ ചിപ്‌സെറ്റിന്‍റെ പ്രധാന സവിശേഷതകൾ പരിശോധിക്കാം.

മീഡിയാടെക് ഡയമെൻസിറ്റി 7100: പ്രധാന സവിശേഷതകൾ
ഊർജ്ജക്ഷമതയുള്ള 6nm നിർമ്മാണ പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ളതാണ് മീഡിയാടെക്കിന്‍റെ പുതിയ ഡയമെൻസിറ്റി 7100 ചിപ്‌സെറ്റ്. ബിഗ്-കോർ സിപിയു ഡിസൈൻ, ആധുനിക ജിപിയു, നൂതന 5G മോഡം എന്നിവ അടങ്ങുന്നതാണ് പുതിയ ചിപ്‌സെറ്റ്.

സ്‌പെസിഫിക്കേഷനുകൾവിശദാംശങ്ങൾ
നിര്‍മ്മാണ പ്രക്രിയ6nm
CPU ആർകിടെക്‌ച്ചർ4x Arm Cortex-A78 cores clocked at 2.4 GHz, 4x Arm Cortex-A55 cores clocked at 2.0 GHz
GPUArm Mali-G610
5G മോഡംIntegrated 3GPP Release-16 5G modem Up to 3.3 Gbps MediaTek 5G UltraSave 3.0+
ക്യാമറ പിന്തുണUp to 200 MP resolution HDR Imaging Enhanced Autofocus Face Detection
ഡിസ്‌പ്ലേ പിന്തുണ10-bit colour depth HDR video playback
മെമ്മറി, സ്റ്റോറേജ് പിന്തുണLPDDR5 RAM up to 5500 Mbps UFS 3.1
കണക്‌റ്റിവിറ്റിWi-Fi 6 Bluetooth 5.4

ദൈനംദിന ജോലികളും, ഗെയിമിങും, സോഷ്യൽ മീഡിയ ഉപയോഗവും മികച്ച പെർഫോമൻസോടെ ചെയ്യാവുന്ന രീതിയിലാണ് ഡയമെൻസിറ്റി 7100 രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഡയമെൻസിറ്റി 7300 അല്ലെങ്കിൽ ഡയമെൻസിറ്റി 7400 ചിപ്‌സെറ്റുകൾക്ക് സമാനമായ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കാൻ ഇതിന് സാധിക്കില്ലെങ്കിലും താരതമ്യേന മികച്ച പെർഫോമൻസ് തന്നെ നൽകും.

ബിഗ്-കോർ കോർടെക്‌സ്-എ78 സിപിയു സജ്ജീകരണം വേഗത്തിലുള്ള ആപ്പ് ലോഞ്ചുകളും സുഗമമായ മൾട്ടിടാസ്‌കിങും വാഗ്‌ദാനം ചെയ്യുന്നു. അതേസമയം ഇതിലെ മാലി-ജി610 ജിപിയു സുഗമവും ദൈർഘ്യമേറിയതുമായ ഗെയിംപ്ലേയ്ക്കായി ഡയമെൻസിറ്റി 7050 SoC ചിപ്‌സെറ്റിനേക്കാൾ 8% വരെ വേഗതയുള്ള പെർഫോമൻസ് നൽകുന്നു. കൂടാതെ, ആപ്പുകളിൽ ഡയമെൻസിറ്റി 7100 5% വരെ കൂടുതൽ പവർ-കാര്യക്ഷമവും മൾട്ടിമീഡിയ പ്ലേബാക്കിൽ 16% വരെ കൂടുതൽ പവർ-കാര്യക്ഷമവുമാണെന്ന് മീഡിയടെക് അവകാശപ്പെടുന്നു. മാത്രമല്ല, ഏറ്റവും പുതിയ ഡൈമെൻസിറ്റി 7000 സീരിസ് ചിപ്‌സെറ്റിന്‍റെ മോഡം 23% വരെ കൂടുതൽ പവർ-കാര്യക്ഷമമാണ്.

പുതിയ ചിപ്‌സെറ്റിലെ കണക്റ്റിവിറ്റിയും എടുത്തുപറയേണ്ടതുണ്ട്. മികച്ച കാര്യക്ഷമതയും വേഗതയേറിയതും ആണ് ഇതിലെ ഇന്‍റഗ്രേറ്റഡ് റിലീസ്-16 5G മോഡം. ദീർഘനേരം 5G ഉപയോഗിക്കുമ്പോൾ ബാറ്ററി പെട്ടന്ന് തീരുന്നത് കുറയ്ക്കാൻ മീഡിയടെക്കിന്‍റെ 5G അൾട്രാസേവ് 3.0+ സാങ്കേതികവിദ്യ സഹായിക്കും. അതേസമയം ഇമേജിങിൽ, 200 എംപി വരെയുള്ള ക്യാമറകൾക്കുള്ള പിന്തുണയും HDR പ്രോസസ്സിങും മിഡ്-റേഞ്ച് സ്‌മാർട്ട്‌ഫോണുകളിൽ കൂടുതൽ നൂതനമായ ഫോട്ടോഗ്രാഫി കഴിവുകളും പ്രാപ്‌തമാക്കും.

LPDDR5 മെമ്മറി, UFS 3.1 സ്റ്റോറേജ്, ആധുനിക വയർലെസ് മാനദണ്ഡങ്ങൾ എന്നിവ ഉപയോഗിച്ച്, അടുത്ത തലമുറ പ്രകടനത്തെ കേന്ദ്രീകരിച്ചുള്ള മുഖ്യധാര 5G സ്‌മാർട്ട്‌ഫോണുകൾക്കുള്ള ഒരു മികച്ച പ്ലാറ്റ്‌ഫോമായിരിക്കും ഡൈമെൻസിറ്റി 7100.


Also Read:

  1. ഐഫോൺ ഫോൾഡ്, മാക്ബുക്ക് പ്രോ... 2026ൽ വരാനിരിക്കുന്ന ആപ്പിൾ ഉത്‌പന്നങ്ങൾ
  2. 2026 കവസാക്കി Z650RS ഇന്ത്യയിൽ പുറത്തിറക്കി; 14000 രൂപ കൂടുതൽ മുടക്കണം, വിലയും സവിശേഷതകളും അറിയാം
  3. കാറ് വാങ്ങുന്നുണ്ടെങ്കില്‍ 31 മുമ്പായിക്കോട്ടെ; പുതുവത്സരത്തില്‍ വിലയേറും, നിരക്ക് വര്‍ധിക്കുമെന്ന് നിർമാതാക്കൾ