ETV Bharat / technology

ചന്ദ്രൻ ചുവന്ന് തുടുക്കും! പൂർണ ചന്ദ്രഗ്രഹണം ഇന്ന്; ഇന്ത്യയിൽ ദൃശ്യമാകുമോ?

ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം ഇന്ന്. രക്തചന്ദ്രൻ ആയിരിക്കും ഇത്തവണ ദൃശ്യമാവുക. എവിടെയൊക്കെ ദൃശ്യമാകും? ഇന്ത്യക്കാർക്ക് ദൃശ്യമാകുമോ? വിശദമായി അറിയാം.

HOW TO WATCH LUNAR ECLIPSE  ചന്ദ്രഗ്രഹണം 2026  CHANRA GRAHANAM 2026 MARCH  BLOOD MOON 2025 DATE AND TIME
Lunar Eclipse 2026 will be visible on March 3 (AP Photo)
author img

By ETV Bharat Tech Team

Published : February 25, 2026 at 3:24 PM IST

|

Updated : March 3, 2026 at 12:47 PM IST

3 Min Read
Choose ETV Bharat

ഹൈദരാബാദ്: ഓരോ വർഷവും ആകാശം നിരവധി അത്ഭുത പ്രതിഭാസങ്ങൾക്ക് വേദിയാകാറുണ്ട്. 2026ലെ ആദ്യ സൂര്യഗ്രഹണത്തിന് പിന്നാലെ ആദ്യ ചന്ദ്രഗ്രഹണവും നടക്കാനിരിക്കുകയാണ്. ഇത്തവണ പൂർണ ചന്ദ്രഗ്രഹണമാണ് സംഭവിക്കുക. ആകാശത്ത് ഏതാനും സമയം മാത്രം ദൃശ്യമാകുന്ന ചന്ദ്രഗ്രഹണം ഇന്ന് (ചൊവ്വാഴ്‌ച) ആണ് നടക്കുക.

രക്തചന്ദ്രൻ അഥവാ ബ്ലഡ് മൂൺ എന്നറിയപ്പെടുന്ന പൂർണ ചന്ദ്രഗ്രഹണമാണ് ഇന്ന് നടക്കാനിരിക്കുന്നത്. ഗ്രഹണം ആരംഭിക്കുമ്പോൾ ചന്ദ്രൻ ചുവപ്പ് നിറത്തിൽ ദൃശ്യമാകുന്നതിനാലാണ് ഇതിന് 'രക്തചന്ദ്രൻ' എന്ന വിശേഷണം നൽകിയിരിക്കുന്നത്. ഇത് ഇന്ത്യയിൽ ദൃശ്യമാകുമോയെന്നും, എപ്പോൾ, എവിടെ നിന്ന് ദൃശ്യമാകുമെന്നും, ഇന്ത്യയിലെ ഏതൊക്കെ നഗരങ്ങളിൽ നിന്ന് കാണാൻ കഴിയുമെന്നും പരിശോധിക്കാം.

എന്താണ് ചന്ദ്രഗ്രഹണം?
ഭൂമി ചന്ദ്രനും സൂര്യനും ഇടയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. അപ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രന്‍റെ ഉപരിതലത്തിൽ പതിക്കുകയും ഇതുമൂലം ചന്ദ്രന്‍റെ ചില ഭാഗങ്ങൾ ഇരുണ്ടതായിത്തീരുകയും ചെയ്യും.

എന്താണ് ബ്ലഡ് മൂൺ ?
ഇന്ന് സംഭവിക്കാനിരിക്കുന്ന ചന്ദ്രഗ്രഹണം 'ബ്ലഡ് മൂൺ' ആയിരിക്കും. ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോൾ ചന്ദ്രനിൽ ഭൂമിയുടെ നിഴൽ പതിക്കും. ഇത് കാരണം നേരിട്ടുള്ള സൂര്യപ്രകാശം ചന്ദ്രനിൽ പതിക്കില്ല. സൂര്യപ്രകാശത്തിലെ ചെറിയ തരംഗദൈർഘ്യമുള്ള നീല വെളിച്ചം എളുപ്പത്തിൽ ചിതറിക്കിടക്കുകയും, എന്നാൽ നീണ്ട തരംഗദൈർഘ്യമുള്ള ചുവപ്പും ഓറഞ്ചും നിറങ്ങൾ ഭൂമിയുടെ കട്ടിയുള്ള പാളിയിലേക്ക് തുളച്ചുകയറുകയും, പിന്നീട് ചന്ദ്രന്‍റെ ഉപരിതലത്തിൽ പതിക്കുകയും ചെയ്യും. ഇത് കാരണമാണ് ചുവന്ന നിറത്തിൽ ചന്ദ്രനെ കാണാനാകുന്നത്.

ഇന്ത്യയിൽ ദൃശ്യമാകുമോ?
ഇത്തവണത്തെ രക്തചന്ദ്രന്‍റെ ഇന്ത്യയിലെ ദൃശ്യപരത പരിമിതമായിരിക്കും. രാജ്യത്തെ മിക്ക ഭാഗങ്ങളിലും, പൂർണ്ണ ഗ്രഹണം വ്യക്തമായി ദൃശ്യമാകുന്നതിന് മുമ്പ് ചന്ദ്രൻ അസ്‌തമിച്ചേക്കാം. എന്നിരുന്നാലും, ചിലയിടങ്ങളിൽ ചില സമയങ്ങളിൽ ഗ്രഹണത്തിന്‍റെ ചില ഭാഗിക ഘട്ടങ്ങൾ ദൃശ്യമായേക്കാം. അതേസമയം പൂർണ ചന്ദ്രഗ്രഹണം വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പിന്‍റെ ചില ഭാഗങ്ങൾ, ആഫ്രിക്ക, പസഫിക് മേഖല എന്നിവിടങ്ങളിൽ കൂടുതൽ വ്യക്തമായി ദൃശ്യമാകും.

ഇന്ത്യയിൽ എവിടെ ദൃശ്യമാകും?
ടൈംആൻഡ്‌ഡേറ്റ് വെബ്‌സൈറ്റ് പറയുന്നതനുസരിച്ച് പൂർണ്ണ ചന്ദ്രഗ്രഹണം വെസ്റ്റ് ബംഗാൾ, ത്രിപുര, നാഗാലാൻഡ്, മിസോറാം, മേഘാലയ, മണിപ്പൂർ, ആസാം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ദൃശ്യമാകും. അതേസമയം കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഭാഗികമായേ ദൃശ്യമാവൂ.

കേരളത്തിൽ എപ്പോൾ ദൃശ്യമാകും?
കേരളത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 6.30ന് ആരംഭിച്ച് 7.53ന് അവസാനിക്കും. എന്നിരുന്നാലും ഇത് കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. ആകാശം മേഘാവൃതമാണെങ്കിലോ, മഴ പെയ്യുകയാണെങ്കിലോ, അന്തരീക്ഷം മലിനീകരണപ്പെട്ടി്ട്ടുണ്ടെങ്കിലോ ഇത് ദൃശ്യമാകില്ല.

എങ്ങനെ കാണാം?
ഇത്തവണത്തെ പൂർണ്ണ ചന്ദ്രഗ്രഹണം നേരിട്ട് കാണാൻ സാധിക്കാത്തവർക്ക് ലൈവ് സ്‌ട്രീമിങിലൂടെ കാണാൻ സാധിക്കും. ഇത്തരം ചില വെബ്‌സൈറ്റുകൾ ചുവടെ നൽകുന്നു. ടൈം ആൻഡ് ഡേറ്റ്, വെർച്വൽ ടെലിസ്‌കോപ്പ് പ്രോജക്റ്റ്, ഗ്രിഫിത്ത് ഒബ്‌സർവേറ്ററി തുടങ്ങിയ വെബ്‌സൈറ്റുകൾ ലൈവ് സ്‌ട്രീമിങ് ചെയ്യും. ടൈംആൻഡ്‌ഡേറ്റിന്‍റെ ലൈവ് സ്‌ട്രീമിങ് പേജ് ചുവടെ നൽകിയിരിക്കുന്നു. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 3 മണിക്ക് ലൈവ് ആരംഭിക്കും. ഇതിൽ ക്ലിക്ക് ചെയ്‌താൽ ലൈവ് സ്‌ട്രീമിങ് കാണാം.

നഗ്നനേത്രങ്ങൾ കൊണ്ട് നോക്കാമോ?
സൂര്യഗ്രഹണം പോലെ, രക്തചന്ദ്രനെ നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുന്നതിന് പ്രശ്‌നമൊന്നുമില്ല. ബൈനോക്കുലറോ ദൂരദർശിനിയോ ഉണ്ടെങ്കിൽ കൂടുതൽ മികച്ച കാഴ്‌ച ലഭിക്കുമെന്ന് മാത്രം. കൂടുതൽ വ്യക്തമായി കാണാൻ തെളിഞ്ഞ ആകാശമുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കുക

അടുത്ത പൂർണ്ണ ചന്ദ്രഗ്രഹണം എന്ന്?
2026ൽ ദൃശ്യമാകുന്ന ആദ്യ പൂർണ്ണ ചന്ദ്രഗ്രഹണമാണ് ഇത്. 2029ലെ ഇനിയൊരു പൂര്‍ണ ചന്ദ്രഗ്രഹണം ഉണ്ടാകൂ.

Also Read:

  1. സാംസങിന്‍റെ 'ഗാലക്‌സി അൺപാക്ക്ഡ്' ഇവന്‍റിന് മണിക്കൂറുകൾ മാത്രം: 'എസ്‌26 സീരിസ്' പുറത്തിറക്കുമോ? ലോഞ്ച് ലൈവായി കാണാം
  2. എഐ ഉള്ളടക്കങ്ങൾക്ക് ലേബൽ നൽകും: 'മെയ്‌ഡ് വിത്ത് എഐ ലേബൽ' ഫീച്ചറുമായി എക്‌സ്
  3. ജി ആം വരുന്നു; സ്ട്രോക്ക്, പാർക്കിൻസൺസ് രോഗികൾക്ക് ഇനി റോബോട്ടിക് കൈകളുടെ കരുത്തിൽ ചലിക്കാം
  4. പെട്ടന്ന് ചാർജാകും, ബാറ്ററി ലൈഫും കൂടുതൽ: സ്‌നാപ്‌ഡ്രാഗൺ ചിപ്‌സെറ്റിന്‍റെ കരുത്തിൽ 50MP സോണി ക്യാമറയുമായി iQOO 15R
  5. പുതിയ ഗ്ലിഫ് ബാർ, സിഗ്നേച്ചർ ഡിസൈൻ കൈവിടാതെ ട്രാൻസ്‌പാരന്‍റ് ലുക്കിൽ നത്തിങ് ഫോൺ 4a: ഫസ്റ്റ് ലുക്ക് പുറത്ത്
Last Updated : March 3, 2026 at 12:47 PM IST