ETV Bharat / technology

അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹവുമായി ജിഎസ്എൽവി-എഫ്17 കുതിച്ചുയരും: സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്ന് തത്സമയം കാണാം

അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-5നെ ബഹിരാകാശത്ത് എത്തിക്കുക എന്നതാണ് ജിഎസ്എൽവി എഫ്17 ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. വിക്ഷേപണം സെപ്റ്റംബർ 4ന് പുലർച്ചെ 2:55ന്.

ജിഎസ്എൽവി എഫ്17  ഐഎസ്ആർഒ  HOW TO REGISTER FOR GSLV F17 LAUNCH  GISAT 1A
ISRO to Launch GSLV F17 EOS 05 on September 4 (ISRO)
author img

By ETV Bharat Tech Team

Published : September 1, 2026 at 7:59 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ പുതിയ റോക്കറ്റായ ജിഎസ്എൽവി എഫ്17 വിക്ഷേപിക്കാനൊരുങ്ങുന്നു. 2026 സെപ്റ്റംബർ 4ന് വിക്ഷേപിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-5നെ ബഹിരാകാശത്ത് എത്തിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം.

ഭൂമിയെ നിരീക്ഷിക്കാനുള്ള ഈ ഉപഗ്രഹം ജിസാറ്റ്-1എ (ജിയോ-ഇമേജിങ് സാറ്റലൈറ്റ്-1A) എന്നും അറിയപ്പെടുന്നു. ഭൂമി കറങ്ങുന്ന അതേ വേഗതയിൽ തന്നെ ഭൂമിയെ വലംവെക്കുന്ന ജിയോസിൻക്രണസ് ഓർബിറ്റിലേക്ക് ഐഎസ്ആർഒ അയയ്‌ക്കുന്ന ആദ്യത്തെ ഉപഗ്രഹമാണിത്. അത്യാധുനിക ക്യാമറയാണ് ഇതിന്‍റെ പ്രത്യേകത. ദൗത്യം വിജയിച്ചാൽ ബഹിരാകാശ രംഗത്ത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നേട്ടമാകും.

ജിഎസ്എൽവി എഫ്17  ഐഎസ്ആർഒ  HOW TO REGISTER FOR GSLV F17 LAUNCH  GISAT 1A
GSLV F17 (ISRO)

വിക്ഷേപണം എപ്പോൾ, എവിടെ വച്ച്?

2026 സെപ്റ്റംബർ 4 വെള്ളിയാഴ്‌ച ഇന്ത്യൻ സമയം പുലർച്ചെ 2:55നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാമത്തെ വിക്ഷേപണ പാഡിൽ വെച്ചായിരിക്കും വിക്ഷേപണം നടക്കുക.

GSLV-F17 എന്താണ്

ഇന്ത്യയുടെ ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്‍റെ 19-ാമത്തെ വിക്ഷേപണമാണ് വരാനിരിക്കുന്നത്. ഈ റോക്കറ്റിന് 51.7 മീറ്റർ ഉയരമുണ്ട്. 420.5 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള റോക്കറ്റാണ് ഇത്.

ജിഎസ്എൽവി എഫ്17  ഐഎസ്ആർഒ  HOW TO REGISTER FOR GSLV F17 LAUNCH  GISAT 1A
Specifications of GSLV F17 (ISRO)

EOS-05 എന്താണ്

ഇന്ത്യയുടെ ആദ്യത്തെ ഇമേജിങ് ഉപഗ്രഹമാണ് EOS-5. ഭൂമിയും പ്രകൃതി വിഭവങ്ങളും നിരീക്ഷിക്കാനും ഭൂമിയിലെ മാറ്റങ്ങൾ ട്രാക്ക് ചെയ്യാനും വിവിധ ശാസ്ത്രീയവും പ്രായോഗികവുമായ ആവശ്യങ്ങൾ പിന്തുണയ്ക്കാനും ഇതുവഴി ശേഖരിക്കുന്ന വിവരങ്ങൾ ശാസ്ത്രജ്ഞരെ സഹായിക്കും.

ജിഎസ്എൽവി എഫ്17  ഐഎസ്ആർഒ  HOW TO REGISTER FOR GSLV F17 LAUNCH  GISAT 1A
GSLV F17 (ISRO)

ലോഞ്ച് വ്യൂ ഗാലറിയിൽ നിന്ന് ലൈവായി കാണാം

വിക്ഷേപണ പരിപാടി സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്‍റെ ലോഞ്ച് വ്യൂ ഗാലറിയിൽ നിന്ന് തത്സമയം കാണാൻ ഐഎസ്ആർഒ അവസരമൊരുക്കിയിട്ടുണ്ട്. എന്നാൽ ഇവന്‍റിന് രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ബഹിരാകാശ കേന്ദ്രത്തിൽ പ്രവേശിച്ച് GSLV-F17 ലോഞ്ച് നേരിട്ട് കാണാൻ കഴിയൂ. SDSCയുടെ ലോഞ്ച് വ്യൂ ഗാലറിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് പരിശോധിക്കാം.

  • വെബ് ബ്രൗസർ തുറക്കുക.
  • ISRO ലോഞ്ച് വിറ്റ്‌നസ് പാസ് അല്ലെങ്കിൽ ISRO ലോഞ്ച് വ്യൂ ഗാലറി പോർട്ടൽ എന്ന് ടൈപ്പ് ചെയ്യുക.
  • വെബ്‌സൈറ്റ് തുറന്ന് വെബ്‌പേജിന്‍റെ താഴെയുള്ള "CLICK HERE FOR REGISTERING TO WITNESS THE LAUNCH" ടാബ് തിരഞ്ഞെടുക്കുക.
  • ഇമെയിൽ ഐഡിയും CAPTCHAയും നൽകുക.
  • ബുക്കിങുമായി മുന്നോട്ട് പോകാൻ ഇമെയിലിൽ ലഭിച്ച സ്ഥിരീകരണ ലിങ്കിൽ ക്ലിക്കുചെയ്യുക.
  • വ്യക്തിയെന്ന നിലയിലാണോ, സ്ഥാപനത്തെ പ്രതിനിധീകരിച്ചാണോ സന്ദർശിക്കുന്നതെന്ന വിശദാംശങ്ങൾ പൂരിപ്പിക്കുക. പങ്കെടുക്കുന്നവരുടെ എണ്ണം നൽകുക. ബാധകമെങ്കിൽ യാത്രാ, വാഹന വിശദാംശങ്ങൾ നൽകുക.

പ്രവേശന പരിശോധനയ്ക്കായി സന്ദർശകർ ആധാർ കാർഡ് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള സർക്കാർ അംഗീകൃത ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കണം. സ്ഥാപനത്തെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പുകൾക്ക്, സ്ഥാപ മേധാവിയുടെ ഔദ്യോഗിക അംഗീകാര കത്ത് ആവശ്യമാണ്. സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം നേരിട്ട് സന്ദർശിക്കാൻ കഴിയാത്ത ആളുകൾക്ക് ISRO യുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി GSLV-F17 ബഹിരാകാശ ദൗത്യത്തിന്‍റെ വിക്ഷേപണം തത്സമയം കാണാൻ കഴിയും. ഇതിനുള്ള ലിങ്ക് താഴെ ഉൾപ്പെടുത്തിയിട്ടുണ്ട്.


Also Read:

  1. എഐ ഡാറ്റാ സെന്‍ററുകളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ ഫാക്‌ടറി തുടങ്ങാൻ സ്പേസ്എക്‌സ്
  2. മൂന്ന് സുപ്രധാന പ്രപഞ്ചരഹസ്യങ്ങൾ തേടി നാസയുടെ 'നാൻസി ഗ്രേസ് റോമൻ സ്‌പേസ് ടെലിസ്‌കോപ്പ്': വിക്ഷേപണം വിജയകരം
  3. റോബോട്ടുകൾ കാക്കും താളിയോലകൾ; ലോകവേദിയിൽ ഇന്ത്യയെ നയിക്കാൻ മലയാളി പെൺകുട്ടികൾ!