ETV Bharat / technology

എഐ നിർമ്മിത ഇൻസ്റ്റാഗ്രാം പ്രൊഫൈലുകൾ എളുപ്പത്തിൽ തിരിച്ചറിയാം; ലേബലിൽ മാറ്റം വരുത്തി മെറ്റ

ഇനി മുതൽ 'എഐ-ജനറേറ്റഡ് പ്രൊഫൈലെ'ന്നാണ് എഐ നിർമ്മിത ഉള്ളടക്കമുള്ള അക്കൗണ്ടുകളിൽ ദൃശ്യമാവുക. എഐ നിർമ്മിത പ്രൊഫൈലുകൾ എളുപ്പത്തിൽ തിരിച്ചറിയാനാണ് ലേബലിൽ മാറ്റം വരുത്തിയതെന്ന് മെറ്റ വ്യക്തമാക്കി.

AI CREATOR LABEL  AI GENERATED PROFILE LABEL META  INSTAGRAM AI LABEL  ഇൻസ്റ്റാഗ്രാം
Instagram's new AI-generated label allows users to differentiate AI-made content apart from the human-made ones. (Image Credit: ETV Bharat)
author img

By ETV Bharat Tech Team

Published : September 2, 2026 at 5:26 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: കൃത്രിമബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച അക്കൗണ്ടുകൾ തിരിച്ചറിയാനായി മെറ്റയുടെ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം നൽകിയിരുന്ന 'എഐ ക്രിയേറ്റർ' ലേബലിന് പേരുമാറ്റം. ഇനി മുതൽ 'എഐ-ജനറേറ്റഡ് പ്രൊഫൈൽ' എന്നാണ് ദൃശ്യമാവുക. ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവിന്‍റെ അക്കൗണ്ട് പ്രൊഫൈലോ, പോസ്റ്റുകളോ, വീഡിയോകളോ എഐ നിർമ്മിതമാണോ എന്ന് തിരിച്ചറിയാൻ മെറ്റയുടെ 'എഐ ക്രിയേറ്റർ' ബാഡ്‌ജ് പ്രവർത്തിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ലേബലിന്‍റെ പേരിൽ മാറ്റം വരുത്തുന്നത്.

യഥാർത്ഥ മനുഷ്യനെന്ന് തോന്നിപ്പിക്കുമെങ്കിലും ഇൻസ്റ്റാഗ്രാമിൽ കാണുന്നത് വ്യാജ വ്യക്തിയെയാണെന്ന് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടിയാണ് പുതിയ മാറ്റം. ഇത്തരം എഐ പ്രൊഫൈലുകൾ ഉപയോഗിക്കുകയും, പുതിയ ലേബൽ വെയ്ക്കാതിരിക്കുകയും ചെയ്യുന്ന പ്രൊഫൈലുകളുടെ റീച്ച് കർശനമായി കുറയ്ക്കുമെന്ന് മെറ്റ പറയുന്നു.

ഇൻസ്റ്റാഗ്രാം സ്‌ക്രോൾ ചെയ്യുമ്പോൾ കാണുന്ന പല അക്കൗണ്ടുകളിലും ഉള്ളത് യഥാർത്ഥ മനുഷ്യനാണെന്ന് കരുതി ഉപയോക്താക്കൾ പ്രൊഫൈൽ പരിശോധിക്കുകയും പിന്നീട് അത് എഐ നിർമിതമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നത് ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് ഇൻസ്റ്റാഗ്രാം നേരത്തെ നടത്തിയ ഒരു പഠനത്തിൽ വ്യക്തമായിരുന്നു. അതിനാൽ അക്കൗണ്ട് കാണുന്ന ആദ്യ നിമിഷം തന്നെ എഐ നിർമാതമാണെങ്കിൽ അത് മനസ്സിലാകണമെന്ന് ഇൻസ്റ്റാഗ്രാമിന് ബോധ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

റീൽ ക്രിയേറ്റർമാർ ചെയ്യേണ്ടതെന്ത്?

ഇതിനകം തന്നെ 'എഐ ക്രിയേറ്റർ' ലേബൽ ഉപയോഗിച്ചിരുന്ന ക്രിയേറ്റർമാരുടെ പ്രൊഫൈലുകളിൽ 'എഐ-ജനറേറ്റഡ് പ്രൊഫൈൽ' എന്ന പേര് തനിയെ വരില്ല. പകരം ഈ ലേബൽ ഇപ്പോഴും ആവശ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താനും, ആവശ്യമില്ലെങ്കിൽ മാറ്റാനും അവസരം നൽകിയിട്ടുണ്ട്. അതേസമയം, പഴയ റീൽസുകളിൽ ഈ ലേബൽ വെയ്ക്കാതിരുന്ന ക്രിയേറ്റർമാർക്ക് ഇപ്പോൾ പ്രൊഫൈൽ എഡിറ്റ് ചെയ്യാം. തുടർന്ന് പ്രൊഫൈലിലും പോസ്റ്റുകളിലും ഈ പുതിയ ലേബൽ തനിയെ ദൃശ്യമാകും.

AI CREATOR LABEL  AI GENERATED PROFILE LABEL META  INSTAGRAM AI LABEL  ഇൻസ്റ്റാഗ്രാം
Creators who did not put the AI creator label on their old reels can and should apply the label by editing their profile and toggling on AI-generated profile. (Image Credit: Instagram Blog)

ലേബൽ നൽകിയില്ലെങ്കിൽ എന്തുസംഭവിക്കും?

പ്രൊഫൈലുകളിൽ ഈ മാറ്റം കൃത്യമായി രേഖപ്പെടുത്താത്ത പക്ഷം ക്രിയേറ്റർമാരുടെ പോസ്റ്റുകളുടെ റീച്ചിനെ ബാധിക്കുമെന്ന് ഇൻസ്റ്റാഗ്രാം വ്യക്തമാക്കുന്നു. അതായത് എഐ ഉപയോഗിച്ച് നിർമ്മിച്ച പ്രൊഫൈലുകളിൽ ഈ ലേബൽ വെയ്ക്കാതിരുന്നാൽ, അത് അക്കൗണ്ടിന്‍രെ റീച്ച് കുറയ്‌ക്കും. ഇത്തരം ലേബൽ ഇല്ലാത്ത പ്രൊഫൈലുകളെ ഇൻസ്റ്റാഗ്രാം സ്വയം കണ്ടെത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യും. ലേബൽ വെയ്‌ക്കാത്ത പക്ഷം റെക്കമൻഡേഷൻ ലിസ്റ്റിൽ നിർദ്ദേശിക്കുന്നതിൽ നിന്നും എഐ നിർമിക ഉള്ളടക്കമുള്ള അക്കൗണ്ടുകളെ മെറ്റ ഒഴിവാക്കും. ഇത് അറിയാൻ ക്രിയേറ്റർമാർക്ക് അവരുടെ 'അക്കൗണ്ട് സ്റ്റാറ്റസ്' പരിശോധിക്കാവുന്നതാണ്.

AI CREATOR LABEL  AI GENERATED PROFILE LABEL META  INSTAGRAM AI LABEL  ഇൻസ്റ്റാഗ്രാം
Creators who label their profile properly and early will not see any change on their profile reach. (Image Credit: Instagram Blog)

റെക്കമെന്‍റേഷൻ ലിസ്റ്റ് തിരിച്ചെടുക്കുന്നതെങ്ങനെ

ലേബൽ നൽകാത്തത് കാരണം റെക്കമെന്‍റേഷൻ ലിസ്റ്റിൽ നിന്നും മെറ്റ ഒഴിവാക്കിയ പ്രൊഫൈലുകൾക്ക് ഇത് വീണ്ടെടുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ അക്കൗണ്ട് ഒരു എഐ പ്രൊഫൈലാണെന്ന് വ്യക്തമാക്കിക്കൊണ്ട് 'എഐ-ജനറേറ്റഡ് പ്രൊഫൈൽ' ലേബൽ ചേർക്കുക എന്നതാണ് ഒരു വഴി. ഇൻസ്റ്റാഗ്രാമിന് സംഭവിച്ച പിഴവാണെന്ന് കരുതുന്നവർക്ക് അപ്പീൽ നൽകാം. തങ്ങളുടെ ഓട്ടോമാറ്റിക് സിസ്റ്റത്തിന് എപ്പോഴും നൂറു ശതമാനം കൃത്യത ഉണ്ടാകില്ലെന്ന് ഇൻസ്റ്റാഗ്രാം സമ്മതിക്കുന്നുണ്ട്. അതിനാൽ തന്നെ ക്രിയേറ്റർമാർക്ക് 'അക്കൗണ്ട് സ്റ്റാറ്റസ്' പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ പരാതി നൽകാനും സാധിക്കും. രാതി അംഗീകരിക്കപ്പെട്ടാൽ പ്രൊഫൈലും അതിലെ പോസ്റ്റുകളും വീണ്ടും മറ്റുള്ളവരുടെ റെക്കമെന്‍റേഷൻ ലിസ്റ്റിൽ വരും.

Also Read:

  1. ഒന്നിലധികം ഭാഷകളിലുള്ള ദൈർഘ്യമേറിയ സംഭാഷണങ്ങൾ പോലും എഴുത്ത് രൂപത്തിലേക്ക് മാറ്റാം: ബഹുഭാഷാ സ്‌പീച്ച്-ടു-ടെക്സ്റ്റ് മോഡലുമായി മെറ്റ
  2. സ്‌മാർട്ട്‌ഫോൺ വിപണിയിലേക്ക് അരങ്ങേറ്റം കുറിച്ച് ഫിലിപ്‌സ്: 5700mAh ബാറ്ററിയിൽ 5ജി ഫോൺ പുറത്തിറക്കി
  3. 7,050mAh ബാറ്ററി, 3D കർവ്‌ഡ് ഡിസ്‌പ്ലേ: നാല് സ്റ്റോറേജ് ഓപ്‌ഷനുകളിൽ വിവോ ടി5 സീരിസിലേക്ക് പുതിയ ഫോൺ