ടാസ്ക്കുകൾ വെടിപ്പായി ചെയ്യും! ഗൂഗിളിന്‍റെ പുതിയ പേഴ്‌സണൽ എഐ ഏജന്‍റ്, 'ജെമിനൈ സ്‌പാർക്കി'നെ കുറിച്ചറിയാം
ടാസ്‌ക്കുകൾ, സ്‌കിൽസ്, ഷെഡ്യൂളുകൾ എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിൽ ജെമിനൈ സ്‌പാർക്ക് പ്രവർത്തിക്കുന്നുണ്ട്. വിശദമായി അറിയാം.

Published : May 30, 2026 at 8:44 PM IST
ഹൈദരാബാദ്: സാങ്കേതികവിദ്യ കുതിപ്പ് തുടങ്ങിയപ്പോൾ ആളുകളുടെ ജീവിതത്തിലും അതിനനുസരിച്ചുള്ള മാറ്റങ്ങൾ വന്നുതുടങ്ങി. മിക്കവരും തങ്ങളുടെ ഡിജിറ്റൽ ജോലികളിൽ സാങ്കേതികവിദ്യയും സോഫ്റ്റ്‌വെയറുമൊക്കെ ഉപയോഗപ്പെടുത്തി മനുഷ്യ ഇടപെടലുകൾ കുറയ്‌ക്കുകയാണ്. ഡിജിറ്റൽ ജോലികളെ കൂടുതൽ ഓട്ടോമേറ്റ് ചെയ്യാൻ പുതിയ ക്ലൗഡ് അധിഷ്ഠിത വ്യക്തിഗത എഐ ഏജന്‍റുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ.
'ജെമിനൈ സ്‌പാർക്ക്' എന്ന പേരിലാണ് പുതിയ എഐ ഏജന്‍റ് വന്നിരിക്കുന്നത്. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ വെച്ച് നടന്ന ഗൂഗിളിന്‍റെ ഈ വർഷത്തെ ഡെവലപ്പർ കോൺഫറൻസിലാണ് (Google I/O 2026) ജെമിനൈ സ്‌പാർക്ക് അവതരിപ്പിച്ചത്. ഉപയോക്താവിന്‍റെ ഫോണോ ലാപ്‌ടോപ്പോ ഓഫാക്കിയാൽ പോലും ബാക്ക്‌ഗ്രൗണ്ടിൽ ജോലികൾ തുടർച്ചയായി ചെയ്യുന്ന ഒരു എഐ ഏജന്‍റാണ് ഇത്.
ടാസ്‌ക്കുകളും വർക്ക്‌ഫ്ലോകളും ഉപയോക്താക്കളുടെ ആവശ്യാനുസരണം സ്വയം നിയന്ത്രിക്കുന്നതിനായി ആണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ചാറ്റ്‌ബോട്ടുകളിൽ നിന്ന് വ്യത്യസ്‌തമായി പശ്ചാത്തലത്തിൽ തുടർച്ചയായി പ്രവർത്തിക്കുമെന്നതാണ് ഇതിന്‍റെ സവിശേഷത. ഗൂഗിൾ ക്ലൗഡിലെ സമർപ്പിത വെർച്വൽ മെഷീനുകളിൽ പ്രവർത്തിക്കുന്നതിനാൽ തന്നെ കമ്പ്യൂട്ടറോ ഫോണോ പൂർണ്ണമായും ഓഫാക്കിയാലും വർക്ക്‌ഫ്ലോകൾ നിർവ്വഹിക്കും.
Gemini Spark is now available to all Google AI Ultra subscribers in the U.S.
— Google Gemini (@GeminiApp) May 29, 2026
It can handle the heavy lifting and connect the dots across your digital ecosystem to take action where it matters most. Whether you watch it work or let it run in the background, Gemini Spark is always… https://t.co/y0WzN813kB
ജെമിനി സ്‌പാർക്ക്: ആർക്കൊക്കെ ഉപയോഗിക്കാം?
നിലവിൽ, യുഎസിലെ ഗൂഗിൾ AI അൾട്രാ സബ്‌സ്‌ക്രൈബർമാർക്ക് ആണ് ജെമിനൈ സ്‌പാർക്ക് ലഭ്യമാവുക. പ്രതിമാസം $99.99 മുതലാണ് ഈ പ്ലാനിന് വില വരുന്നത്. ആൻഡ്രോയിഡ്, iOS, വെബ് എന്നിവയിൽ ഏജന്‍റ് ലഭ്യമാണ്. വെബ്‌സൈറ്റിൽ സൈഡ് പാനലിലെ 'ചാറ്റ്' ടാബിന് അടുത്തായി ഇത് ദൃശ്യമാകും. അതേസമയം മൊബൈലിൽ, ഇത് സെർച്ച് ചാറ്റുകൾക്കും ഡെയ്‌ലി ബ്രീഫിനും ഇടയിൽ ദൃശ്യമാകും.
ജെമിനി സ്‌പാർക്ക്: പ്രധാന സവിശേഷതകൾ
ടാസ്‌ക്കുകൾ, സ്‌കിൽസ്, ഷെഡ്യൂളുകൾ എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിൽ ജെമിനൈ സ്‌പാർക്ക് പ്രവർത്തിക്കുന്നുണ്ട്.
- ടാസ്‌ക്: ഉപയോക്താക്കളെ ജിമെയിൽ, ഗൂഗിൾ കലണ്ടർ,ഡോക്‌സ്, ഷീറ്റുകൾ, സ്ലൈഡുകൾ പോലുള്ള ഗൂഗൂൾ ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ടാസ്‌ക്. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു ഇന്‍റേൺഷിപ്പ് ചെയ്യുന്ന സ്ഥാപനത്തെ പറ്റി തിരയണമെങ്കിൽ, സ്‌പാർക്ക് ഇത് ചെയ്യും. ഒരു ട്രിപ്പ് പ്ലാൻ ചെയ്യാനും ജെമിനൈ സ്‌പാർക്ക് ഉപയോഗപ്പെടുത്താം. സാധാരണ ചാറ്റ്‌ബോട്ടുകൾ ഒരു ചോദ്യത്തിന് മറുപടി നൽകി ഉത്തരം അവസാനിപ്പിക്കുമ്പോൾ, സ്പാർക്ക് ഒന്നിലധികം ഘട്ടങ്ങളുള്ള ജോലികൾ ദിവസങ്ങളോളം പശ്ചാത്തലത്തിൽ ഇരുന്ന് പൂർത്തിയാക്കുന്നു.
- സ്‌കിൽസ്: ഉപയോക്താവ് നൽകു്നന ഒരു ടാസ്‌ക് എങ്ങനെ ചെയ്യണമെന്ന് വ്യക്തിഗതമാക്കി ജെമിനൈ സ്പാർക്കിനെ പഠിപ്പിക്കുന്ന രീതിയാണിത്. ഉപയോക്താവിന്‍റെ പ്രവർത്തന ശൈലി മനസ്സിലാക്കി, പിന്നീടുള്ള ടാസ്‌ക്കുകൾക്കായും ഈ സ്‌കിൽ സൂക്ഷിക്കാം. ഉദാഹരണണത്തിന് ഉപയോക്താക്കളുടെ ഇമെയിൽ എഴുത്ത് ശൈലി മനസ്സിലാക്കുകയും എല്ലാ തവണയും അതേ രീതിയിൽ ഡ്രാഫ്‌റ്റുകൾ തയ്യാറാക്കുകയും ചെയ്യണമെങ്കിൽ, 'Ghostwriter' പോലുള്ള ഇതിലെ സവിശേഷതകളും പ്രയോജനപ്പെടുത്താം.
- ഷെഡ്യൂൾസ്: സമയാധിഷ്ഠിതമായ ടാസക്കുകൾ പൂർത്തിയാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ജെമിനൈ സ്‌പാർക്കിലെ ഒരു സവിശേഷതയാണ് ഇത്. ഉദാഹരണത്തിന്, എല്ലാ തിങ്കളാഴ്ചയും രാവിലെ 9 മണിക്ക്, നിങ്ങളുടെ ഇമെയിൽ ഇൻബോക്‌സ് പരിശോധിക്കുകയും മുൻ ആഴ്ചയിലെ പ്രധാനപ്പെട്ട ഇമെയിലുകൾ സംഗ്രഹിക്കുകയും നിങ്ങളുടെ മുൻഗണനാ പട്ടിക സൃഷ്ടിക്കുകയും ചെയ്യാൻ സ്‌പാർക്കിന് കഴിയും.
വരുന്നു, പുതിയ സവിശേഷത
സ്‌പാർക്കിന് ഇനിയും നിരവധി പുതിയ സവിശേഷതകൾ ലഭിക്കുമെന്ന് ഗൂഗിൾ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കാലക്രമേണ ജെമിനൈ ഡെസ്‌ക്‌ടോപ്പ് ആപ്പും സ്‌പാർക്കിനെ പിന്തുണയ്‌ക്കും. എന്നാൽ ഗൂഗിളിന്‍റെ പുതിയ എഐ ഏജന്‍റ് പൂർണ്ണമായും ഉപയോക്താവിന്‍റെ നിർദ്ദേശപ്രകാരമായിരിക്കും പ്രവർത്തിക്കുക. ഏതെങ്കിലും പ്രധാന നടപടി സ്വീകരിക്കുന്നതിന് മുമ്പ് എപ്പോഴും അനുമതി ചോദിക്കും.
Also Read:
- കുറഞ്ഞ വിലയിലുള്ള ലാപ്‌ടോപ്പുകൾക്കായി 'സ്‌നാപ്ഡ്രാഗൺ സി': ക്വാൽകോമിന്‍റെ പുതിയ പ്രോസസറിനെ കുറിച്ചറിയാം
- മികച്ച ഓഡിയോയും എഐ പിന്തുണയും: രണ്ട് പ്രീമിയം സ്‌മാർട്ട് സ്‌പീക്കറുകളുമായി ആമസോൺ
- സ്റ്റൈലിഷ് ലുക്കിൽ പുതുക്കിയ ടാറ്റ ടിയാഗോ: ഏത് വേരിയന്‍റ് വാങ്ങുമെന്ന് കൺഫ്യൂഷനുണ്ടോ? വേരിയന്‍റ് തിരിച്ചുള്ള ഫീച്ചറും വിലയും
- ബുള്ളറ്റിലെ ഏറ്റവും കരുത്തൻ! ഐക്കണിക് റെട്രോ ലുക്ക് കൈവിട്ടില്ല, കരുത്തുറ്റ എഞ്ചിനും ആധുനിക സവിശേഷതകളുമായി റോയൽ എൻഫീൽഡിന്‍റെ 'ബുള്ളറ്റ് 650'

